newsroom@amcainnews.com

ജീവനക്കാരെ വെട്ടിക്കുറച്ച് കാനഡ റവന്യൂ ഏജന്‍സി

ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി കാനഡ റവന്യൂ ഏജന്‍സി (CRA). ഏകദേശം 280 തസ്തികകളിലെ ജീവനക്കാരെയായിരിക്കും പിരിച്ചുവിടുക. ഇതില്‍ ഭൂരിഭാഗം ജോലികളും ദേശീയ തലസ്ഥാന മേഖലയിലുള്ളവയാണെന്ന് ഏജന്‍സി വ്യാഴാഴ്ച ജീവനക്കാരെ അറിയിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും CRA പറയുന്നു. താല്‍ക്കാലിക സാമ്പത്തിക സഹായം അവസാനിച്ചതും സര്‍ക്കാര്‍ തലത്തിലുള്ള മറ്റ് ചെലവ് ചുരുക്കല്‍ നടപടികളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം, തൊഴില്‍ വെട്ടിച്ചുരുക്കല്‍ പ്രധാനമായും ആഭ്യന്തര സേവനങ്ങളെ ബാധിക്കുമെന്ന് CRA വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, സ്വമേധയാ വിരമിക്കല്‍ പരിപാടികളും ആവശ്യമെങ്കില്‍ നിലനിര്‍ത്തല്‍ പ്രക്രിയകളും ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. CRA കമ്മീഷണര്‍ ബോബ് ഹാമില്‍ട്ടണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജീന്‍-ഫ്രാന്‍സ്വാ ഫോര്‍ട്ട് എന്നിവര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍.

അതേസമയം, എക്‌സിക്യൂട്ടീവ് തസ്തികകളെയും ഈ വെട്ടിച്ചുരുക്കല്‍ ബാധിക്കുമെന്ന് ഹാമില്‍ട്ടന്റെയും ഫോര്‍ട്ടിന്റെയും മെമ്മോയില്‍ പറയുന്നു. 2023-ന്റെ തുടക്കം മുതല്‍ CRA അതിന്റെ പ്രവര്‍ത്തന ബജറ്റ് പരിശോധിച്ചുവരികയാണെന്നും, ആവശ്യമായ സര്‍ക്കാര്‍ സമ്പാദ്യങ്ങള്‍ നിറവേറ്റുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും മുന്‍പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. 2024 ഏപ്രിലില്‍, കരാര്‍ ജീവനക്കാരെ സ്ഥിരം പദവിയിലേക്ക് മാറ്റുന്നതിന് ഒരു മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, നവംബറില്‍ പുതിയ നിയമന നിയന്ത്രണങ്ങളും കണ്‍സള്‍ട്ടന്റ് കരാറുകള്‍, യാത്ര, പരിശീലനം, ഓവര്‍ടൈം എന്നിവ കുറയ്ക്കുന്നത് പോലുള്ള ചെലവ് ചുരുക്കല്‍ നടപടികളും പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരെയും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെയും ബാധിക്കാതെ ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് CRA ശ്രമിക്കുന്നതെന്നും മെമ്മോയിലുണ്ട്.

CRA-യിലെ മിക്ക ശാഖകളിലും ചില വെട്ടിച്ചുരുക്കലുകള്‍ ഉണ്ടാകുമെന്നും മെമ്മോ കൂട്ടിച്ചേര്‍ത്തു. അപ്പീലുകള്‍, അസസ്‌മെന്റ്, ബെനിഫിറ്റ് ആന്‍ഡ് സര്‍വീസ്, ഓഡിറ്റ്, ഇവാലുവേഷന്‍ ആന്‍ഡ് റിസ്‌ക്, കംപ്ലയന്‍സ് പ്രോഗ്രാമുകള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ്, ലീഗല്‍ സര്‍വീസസ്, ലെജിസ്ലേറ്റീവ് പോളിസി ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ്, പബ്ലിക് അഫയേഴ്‌സ്, സര്‍വീസ്, ഇന്നൊവേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ എന്നീ വിഭാഗങ്ങളെയാണ് ഇത് ബാധിക്കുക.

നിയമന നിയന്ത്രണങ്ങള്‍, യാത്രാചെലവ് വെട്ടിച്ചുരുക്കല്‍ തുടങ്ങിയ നടപടികള്‍ നേരത്തെ തന്നെ CRA തുടങ്ങിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ശരത്കാലത്തിന് മുന്‍പ് കൂടുതല്‍ ജീവനക്കാരെ ബാധിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും ഏജന്‍സി അറിയിച്ചു.

You might also like
2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

കാലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; പ്രതി ജീവനൊടുക്കി

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Top Picks for You
Top Picks for You