newsroom@amcainnews.com

സൈനികരെ നിലനിർത്താൻ പാടുപെട്ട് കനേഡിയൻ സായുധസേന; പുതിയതായി ചേർന്നവർ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു

ഒന്റാരിയോ: കനേഡിയൻ സായുധസേനയിൽ ചേരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോർട്ട്. സൈനിക ജീവിതം തിരഞ്ഞെടുക്കാൻ മിക്ക യുവാക്കളും താൽപ്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പുതിയതായി സേനയിൽ ചേർന്നവരുടെ കൊഴിഞ്ഞുപോക്കും വർധിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ സിഎഎഫിൽ നിന്ന് പുതുതായി നിയമിതരായവരിൽ ഏകദേശം 10 ശതമാനം പേർ രാജിവെച്ചതായി റിപ്പോർട്ടിൽ പറയുന്നു. സേനയിൽ ചേരുന്നവർ പരിശീലനം ആരംഭിക്കാൻ 200 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്.

പുതിയ റിക്രൂട്ട്‌മെന്റുകളെ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ സിഎഎഫിന് സൈനികരുടെ കുറവ് പരിഹരിക്കാൻ ബുദ്ധിമുട്ടായിരിക്കും. സൈന്യത്തിന്റെ ദീർഘകാല നിലനിർത്തൽ പ്രശ്‌നങ്ങൾ ആർമിയിലെ കൂടുതൽ ആഴത്തിലുള്ള തകരാറുകളിലേക്ക് വിരൽ ചൂണ്ടിയേക്കാം.
ആവശ്യത്തിന് പരിശീലകർ, ഉപകരണങ്ങൾ, പരിശീലന സൗകര്യങ്ങൾ തുടങ്ങിയവ ഇല്ലാത്തതാണ് സൈനികരുടെ കൊഴിഞ്ഞുപോക്കിനും അവരെ നിലനിർത്താനുള്ള പ്രതിസന്ധിക്കും കാരണമായി പറയപ്പെടുന്നത്.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You