newsroom@amcainnews.com

കാനഡയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു

ഉപഭോക്തൃ കാര്‍ബണ്‍ വില അവസാനിപ്പിച്ചതോടെ ഏപ്രിലില്‍ കാനഡയില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 2.3 ശതമാനമായിരുന്ന പണപ്പെരുപ്പം കഴിഞ്ഞ മാസം 1.7 ശതമാനമായി കുറഞ്ഞതായി ഏജന്‍സി അറിയിച്ചു. കണ്‍സ്യൂമര്‍ കാര്‍ബണ്‍ വില പിന്‍വലിച്ച അതേ സമയം താരിഫുകളുടെ ആഘാതം കുറഞ്ഞതും ഏപ്രിലില്‍ പണപ്പെരുപ്പത്തിലെ കുറവിന് കാരണമായി. കാര്‍ബണ്‍ വില അവസാനിച്ചതും ആഗോള എണ്ണവില കുറഞ്ഞതും ഒപെക് രാജ്യങ്ങളുടെ ആവശ്യകത കുറയുന്നതും കാരണം ഏപ്രിലില്‍ ഗ്യാസ് വില 18.1% കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറഞ്ഞു. പ്രകൃതി വാതക വിലയും ഈ മാസം പ്രതിവര്‍ഷം 14.1% കുറഞ്ഞു. അതേസമയം ഉപഭോക്തൃ വില സൂചികയില്‍ നിന്ന് ഊര്‍ജ്ജം ഒഴിവാക്കിയാല്‍, ഏപ്രിലില്‍ പണപ്പെരുപ്പം 2.9 ശതമാനമായിരിക്കുമെന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു.

എന്നാല്‍ ഏപ്രിലില്‍ ഇന്ധനവില കുറഞ്ഞപ്പോള്‍, ഗ്രോസറി സ്റ്റോറുകളില്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം സ്റ്റോറില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ വില 3.8% വര്‍ധിച്ചു. മാര്‍ച്ചില്‍ ഇത് 3.2 ശതമാനമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍, പുതിയ പച്ചക്കറികളുടെ വില 3.7% വര്‍ധിച്ചു. പുതിയതും ശീതീകരിച്ചതുമായ ബീഫിന്റെ വില 16.2% വര്‍ധിച്ചപ്പോള്‍ കാപ്പിയുടെയും ചായയുടെയും വില 13.4% കൂടിയതായും ഏജന്‍സി പറഞ്ഞു

You might also like

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You