newsroom@amcainnews.com

ഇറാനുമായി ആണവ കരാറിന്റെ അടുത്തെത്തിയെന്ന് ട്രംപ്

ന്യൂയോര്‍ക്ക് : ഇറാനുമായി ആണവ കരാറിന് അടുത്തെത്തിയാതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദീര്‍ഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ തെഹ്റാന്‍ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ തങ്ങള്‍ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിനിടെയാണ് ട്രംപ് വെളിപ്പെടുത്തി.

ഒമാനില്‍ അടുത്തിടെ നാലാമത്തെ റൗണ്ട് ചര്‍ച്ചകള്‍ നടന്നതോടെ സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ പദേഷ്ടാവ് അലി ഷംഖാനി അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. ഇറാന്‍–അമേരിക്ക ആണവചര്‍ച്ച ഒമാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. 2018ല്‍ ഇറാനും ലോകരാജ്യകളും തമ്മിലുള്ള മുന്‍ ആണവകരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.

അതേസയം, ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കില്ലെന്നും എന്നാല്‍ ഊര്‍ജാവശ്യങ്ങള്‍ക്കായി യുറേനിയം ശേഖരണം നടത്താമെന്നുമുള്ള രീതിയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുന്ന കാര്യങ്ങളും ചര്‍ച്ചയിലുണ്ട്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുടെ മധ്യസ്ഥതയില്‍ മൂന്നു മണിക്കൂറോളം നീണ്ടതായിരുന്നു നാലാം ഘട്ട ചര്‍ച്ച. ഇരു രാജ്യങ്ങളും അവരുടെ ഭരണ നേതൃത്വങ്ങളുമായി കൂടിയാലോചിച്ച ശേഷം അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ തീരുമാനിക്കും

You might also like
Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You