newsroom@amcainnews.com

ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ; പിഎസ്എൽവി സി–61 വിക്ഷേപണം നാളെ രാവിലെ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഞായറാഴ്ച രാവിലെ 5.59നാണ് പിഎസ്എൽവി സി-61ന്റെ വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗൺ സ്പേസ് സെന്ററിൽ ആരംഭിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 (റിസാറ്റ് – 1ബി) നെ ആണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് – 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്.

ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇ‌ഒ‌എസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്‌സാറ്റ്, കാർട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇ‌ഒ‌എസ്-09 കൂടി ചേർക്കപ്പെടുന്നത്. 5 വർഷമാണ് ഇ‌ഒ‌എസ്-09ന്റെ ആയുസ് പ്രതീക്ഷിക്കുന്നത്.

You might also like

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

കാട്ടുതീ പടരുന്നു: ബ്രിട്ടീഷ് കൊളംബിയയിലെ ഹൈവേ 1 അടച്ചു

മയക്കുമരുന്ന് കടത്ത്: ബ്രാംപ്ടൺ സ്വദേശിക്ക് യുഎസിൽ 20 വർഷം തടവ് ശിക്ഷ

ഐആർജിസി (IRGC) ഹോർമുസ് കടലിടുക്ക് അടച്ചു; ഇറാന് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം; യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ടൊറൻ്റോ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

ടൊറൻ്റോ സ്റ്റീൽസിനും ജെയിനിനും സമീപം വാഹനാപകടം: 7 പേർക്ക് പരുക്ക്

Top Picks for You
Top Picks for You