newsroom@amcainnews.com

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. രാവിലെ 10 മണിക്ക് പാര്‍ലമെന്റ് ഹില്ലിലാണ് യോഗം. മുന്‍മന്ത്രിമാരെയും പുതുമുഖങ്ങളെയും അണിനിരത്തി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ പുതിയ ലിബറല്‍ മന്ത്രിസഭ ചൊവ്വാഴ്ചയാണ് അധികാരത്തിലേറിയത്.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍, ഡൊമിനിക് ലെബ്ലാ, മെലനി ജോളി, സ്റ്റീവന്‍ ഗില്‍ബോള്‍ട്ട്, ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, അനിത ആനന്ദ്, സ്റ്റീവന്‍ മക് കിനോണ്‍, ഷോണ്‍ ഫ്രേസര്‍ എന്നിവര്‍ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം രണ്ട് ഡസനിലധികം പുതുമുഖങ്ങളും മന്ത്രിസഭയില്‍ ഇടംനേടി.

ദീര്‍ഘകാലമായി ട്രൂഡോ മന്ത്രിസഭയില്‍ അംഗമായിരുന്ന രണ്ട് പേര്‍ കാര്‍ണിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. 2019 മുതല്‍ 2021 വരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായും 2021 വരെ ഊര്‍ജ്ജ, പ്രകൃതിവിഭവ മന്ത്രിയായും സേവനമനുഷ്ഠിച്ച ജോനഥന്‍ വില്‍ക്കിന്‍സണ്‍, മുന്‍ ടൊറന്റോ പൊലീസ് സര്‍വീസ് മേധാവിയും 2018 മുതല്‍ കാബിനറ്റ് മന്ത്രിയുമായ ബില്‍ ബ്ലെയര്‍ എന്നിവര്‍ കാര്‍ണി മന്ത്രിസഭയില്‍ ഇടം നേടിയില്ല.

മെയ് 26 ന് പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ വേഗത്തില്‍ നീങ്ങുമെന്നും തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി അടിയന്തരമായും ദൃഢനിശ്ചയത്തോടെയും പ്രവര്‍ത്തിക്കുമെന്നും കാര്‍ണി പ്രതിജ്ഞയെടുത്തു.

You might also like

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Top Picks for You
Top Picks for You