newsroom@amcainnews.com

പ്രവിശ്യ ഇന്ധനനികുതി ഒമ്പത് സെന്റായി നിലനിര്‍ത്തും: ഒന്റാരിയോ സര്‍ക്കാര്‍

ടൊറന്റോ : യുഎസ് താരിഫുകള്‍ ദൈനംദിന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍-ഡീസല്‍ ഇന്ധനനികുതി സ്ഥിരമായി നിലനിര്‍ത്തുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. കൂടാതെ ഹൈവേ 407 ഈസ്റ്റിന്റെ പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഭാഗത്തെ ടോളുകള്‍ നീക്കം ചെയ്യുന്നതിനുമുള്ള നിയമനിര്‍മ്മാണം അവതരിപ്പിക്കുമെന്നും ഫോര്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. മെയ് 15 വ്യാഴാഴ്ച അവതരിപ്പിക്കുന്ന 2025 ബജറ്റിന്റെ ഭാഗമായി ഈ നിയമനിര്‍മ്മാണം നടപ്പിലാക്കും.

പ്രവിശ്യാ നികുതി നിരക്കുകള്‍ ലിറ്ററിന് ഒമ്പത് സെന്റായി നിലനിര്‍ത്തുന്നതോടെ ഒന്റാരിയോ നിവാസികള്‍ക്ക് പ്രതിവര്‍ഷം ശരാശരി 115 ഡോളര്‍ ലാഭിക്കാമെന്ന് പ്രവിശ്യ പ്രതീക്ഷിക്കുന്നു, അതേസമയം ഹൈവേ 407 ഈസ്റ്റ് ടോള്‍ നീക്കം ചെയ്യുന്നതോടെ ദൈനംദിന യാത്രക്കാര്‍ക്ക് പ്രതിവര്‍ഷം 7,200 ഡോളര്‍ ലാഭിക്കുമെന്നും പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു.

2022 ജൂലൈ ഒന്നിന് ഇന്ധന നികുതി നിരക്ക് ലിറ്ററിന് 5.7 സെന്റും ഇന്ധന (ഡീസല്‍) നികുതി നിരക്ക് ലിറ്ററിന് 5.3 സെന്റും ഒന്റാരിയോ സര്‍ക്കാര്‍ താല്‍ക്കാലികമായി കുറച്ചിരുന്നു. എന്നാല്‍, ലെഡ്ഡ് ഗ്യാസോലിന്‍ അല്ലെങ്കില്‍ വ്യോമയാന ഇന്ധനത്തിനുള്ള നികുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. ഹൈവേ 407 നിയമനിര്‍മ്മാണം പാസായാല്‍, ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ബ്രോക്ക് റോഡ് മുതല്‍ ഹൈവേ 35/115 വരെയുള്ള ഹൈവേ 407-ലെ ടോളുകള്‍ ശാശ്വതമായി നീക്കം ചെയ്യും.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

Top Picks for You
Top Picks for You