newsroom@amcainnews.com

ഹോണ്ട കാനഡഇലക്ട്രിക് വാഹന പദ്ധതി അവസാനിപ്പിക്കുന്നു

1500 കോടി ഡോളറിന്റെ ഇലക്ട്രിക് വാഹന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഹോണ്ട കാനഡ. വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതാണ് ഈ തീരുമാനത്തിന് കാരണമെന്ന് കമ്പനി വക്താവ് പറഞ്ഞു. ചൈനയിലെ വാഹന വില്‍പ്പന ഇടിഞ്ഞതോടെ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഹോണ്ടയുടെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറഞ്ഞതായി കമ്പനി പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധന കമ്പനിയുടെ വരുമാനത്തെ ബാധിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.

അതേസമയം കാനഡയിലെ സിആര്‍-വി, സിവിക് എന്നിവയുടെ ഉത്പാദനം യുഎസിലേക്ക് മാറ്റാന്‍ ഹോണ്ട പദ്ധതിയിടുന്നതായി ജപ്പാനിലെ നിക്കി ഫിനാന്‍ഷ്യല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കഴിഞ്ഞ മാസം ഹോണ്ട അറിയിച്ചിരുന്നു.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

Top Picks for You
Top Picks for You