newsroom@amcainnews.com

അഫ്ഗാനിസ്ഥാനില്‍ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്ക കാരണമാണ് താലിബാന്‍ സര്‍ക്കാരിന്റെ ഈ നടപടി. അനിശ്ചിതകാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാര്‍ഗമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു.

ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെയാണ് അഫ്ഗാനില്‍ ചെസ്സ് കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ രാജ്യത്ത് നിരോധിച്ചിരുന്നു.

You might also like

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

Top Picks for You
Top Picks for You