newsroom@amcainnews.com

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം

ഹോങ്കോങ് : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായി. മേയ് 14 മുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും. ചൈനയും 125% തീരുവ എന്നത് 10 ശതമാനമാക്കി കുറയ്ക്കും. ഇരു രാജ്യങ്ങളും തീരുവയില്‍ 115% വച്ചാണ് കുറയ്ക്കുന്നത്. മേയ് 14 മുതല്‍ 90 ദിവസത്തേക്കാണ് ഈ തീരുവകള്‍ പ്രാബല്യത്തില്‍ ഉണ്ടാകുക.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഒരാഴ്ചയോളമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഇന്നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരുരാജ്യങ്ങളും വീണ്ടും ചര്‍ച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയില്‍പറയുന്നു.

You might also like

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

Top Picks for You
Top Picks for You