newsroom@amcainnews.com

ടെര്‍ബോണ്‍ റൈഡിങ് ലിബറല്‍ പാര്‍ട്ടിക്ക് വിജയം

മണ്‍ട്രിയോള്‍ : കെബെക്കിലെ ടെര്‍ബോണ്‍ റൈഡിങ്ങില്‍ ജുഡീഷ്യല്‍ റീകൗണ്ടിങ്ങില്‍ ലിബറല്‍ പാര്‍ട്ടി ഒരു വോട്ടിന് വിജയിച്ചു. ബ്ലോക്ക് കെബെക്ക്വ സ്ഥാനാര്‍ത്ഥി നാഥാലി സിന്‍ക്ലെയര്‍-ഡെസ്ഗാഗ്‌നെയാണ് ടാറ്റിയാന ഓഗസ്റ്റിന്‍ പരാജയപ്പെടുത്തിയത്. ഇതോടെ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 170 ആയി ഉയര്‍ന്നു. ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ കൂടി വേണം.

തിരഞ്ഞെടുപ്പ് രാത്രിയില്‍ ലിബറല്‍ പാര്‍ട്ടിയാണ് വിജയിച്ചതെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ ബ്ലോക്ക് കെബെക്ക്വ വിജയിച്ചതായി അറിയിച്ചു. വോട്ടെണ്ണലിലെ വ്യത്യാസം 0.1 ശതമാനത്തില്‍ താഴെയായതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും വോട്ടെണ്ണല്‍ നടന്നു. ഇതിലാണ് ലിബറല്‍ സ്ഥാനാര്‍ത്ഥി ടാറ്റിയാന ഓഗസ്റ്റ് ഒരു വോട്ടിന് വിജയിച്ചത്.

മില്‍ട്ടണ്‍ ഈസ്റ്റ്-ഹാള്‍ട്ടണ്‍ ഹില്‍സ് സൗത്ത്, ടെറ നോവ-ദി പെനിന്‍സുലാസ്, വിന്‍സര്‍-ടെകുംസെ-ലേക്ക്‌ഷോര്‍ എന്നീ റൈഡിങ്ങുകളിലും റീകൗണ്ടിങ് നടത്തും. ഈ റൈഡിങ്ങുകളിലെ സ്ഥാനാര്‍ത്ഥികളും ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ജയിച്ചത്. ഈ റൈഡിങ്ങുകളില്‍ ലിബറല്‍ പാര്‍ട്ടി വിജയിച്ചാലും ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടാകും.

You might also like

മനുഷ്യക്കടത്ത്: കാനഡ-യുഎസ് അതിർത്തിയിൽ രണ്ടു പേർ അറസ്റ്റിൽ

2026 വിംബിൾഡൺ

ഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു; ഖത്തറിൽ ദുഃഖാചരണം

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി കണ്‍വന്‍ഷന് നാളെ (വ്യാഴം) തിരിതെളിയും

രാജി വെച്ചു, ഇനി അങ്ങോട്ട് തിരിച്ചു പോകാൻ ആഗ്രഹമില്ല: ശിവസേന കോർപ്പറേറ്ററുടെ മർദ്ദനത്തിനിരയായ താനെയിലെ ഡോക്ടർ അനുഭവിച്ച ദുരിതം

Top Picks for You
Top Picks for You