newsroom@amcainnews.com

ടൊറൻ്റോയിൽ വാക്ക് വിത്ത് ഇസ്രയേൽ മാർച്ച്; 6 പേർ അറസ്റ്റിൽ

മിഡിൽ ഈസ്റ്റിൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ടൊറൻ്റോയിൽ വാർഷിക ‘വാക്ക് വിത്ത് ഇസ്രായേൽ’ (Walk With Israel) മാർച്ച് നടന്നു. കനത്ത പോലീസ് കാവലിൽ നടന്ന മാർച്ചിൽ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് സംഘാടകർ പറയുന്നു. കാനഡയിൽ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയ്ക്കതിരെയും ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടത്തിയ മാർച്ചിൽ അറുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു.

എതിർ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നോർത്ത് യോർക്കിലും പരിസര പ്രദേശങ്ങളിലും ടൊറൻ്റോ പോലീസ് കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. മാർച്ചിനിടെ ക്രമസമാധാന ലംഘനം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും തടസ്സം സൃഷ്ടിച്ചതിനും മൂന്ന് പേർ അറസ്റ്റിലായപ്പോൾ, നിയന്ത്രണങ്ങൾ ലംഘിച്ച് ഡ്രോൺ പറത്തിയ ഒരാൾക്കെതിരെ വ്യോമയാന നിയമപ്രകാരം കേസെടുത്തു. ക്രമസമാധാന ലംഘനത്തിനും അക്രമത്തിനും മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You