newsroom@amcainnews.com

31-ാം വയസില്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയല്‍സ് മുന്‍ പേസര്‍ അങ്കിത് രജ്‌പുത്

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പേസര്‍ അങ്കിത് രജ്‌പുത്. 31-ാം വയസിലാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാൻ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്ക് കളിച്ചിട്ടുള്ള അങ്കിത് രജ്‌പുത് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ അങ്കിതിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അങ്കിത് ഇനി വിദേശ ടി20 ലീഗുകളില്‍ കളിക്കുമെന്നാണ് കരുതുന്നത്. 2009 മുതല്‍ 2024വരെ നീണ്ട കരിയറില്‍ തനിക്ക് പിന്തുണ നല്‍കിയ ബിസിസിഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അങ്കിത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

2013ലെ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയതിലൂടെയാണ് അങ്കിതിന്‍റെ ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീട് പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്കായി കളിച്ചു. അവസാനം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.

2018 ഐപിഎല്ലില്‍ പ‍ഞ്ചാബ് കിംഗ്സിനായി കളിക്കുമ്പോഴാണ് അങ്കിത് ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അങ്കിത് അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയെങ്കിലും മത്സരം പഞ്ചാബ് 13 റണ്‍സിന് തോറ്റു. ഐപിഎല്ലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ അണ്‍ ക്യാപ്ഡ് പ്ലേയറും പഞ്ചാബ് കിംഗ്സിന്‍റെ ആദ്യ ബൗളറുമാണ് അങ്കിത് രജ്‌പുത്. 15 വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 50 ലിസ്റ്റ് എ മത്സരങ്ങളിലും 87 ടി20 മത്സരങ്ങളിലും അങ്കിത് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 248 വിക്കറ്റും ലിസ്റ്റ് എ മത്സരങ്ങളില്‍ 71 വിക്കറ്റും ടി20 ക്രിക്കറ്റില്‍ 105 വിക്കറ്റും നേടി.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You