newsroom@amcainnews.com

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

സംഗീതാസ്വാദകര്‍ക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി ”റേഡിയൻ്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബര്‍ 19 ശനിയാഴ്ച ഡാലസ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ (505 Mayfield Ave, Garland, TX 75041) നടക്കും. വൈകിട്ട് 6:30 മുതല്‍ 8 വരെ നടക്കുന്ന സംഗീത പരിപാടിയില്‍ വിജു ചെറിയാന്‍, അക്‌സ റെന്‍ജി, പ്രിന്‍സ് മാത്യു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 […]

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇന്ത്യക്കാരടക്കമുള്ള 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി. രാജ്യത്തുടനീളം ഭീഷണിയും ഗുണ്ടാപ്പിരിവും നടത്തുന്ന ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരാണ് നാടുകടത്തപ്പെട്ടതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും ബ്രിട്ടിഷ് കൊളംബിയയിൽ നിന്നും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (GTA) നിന്നുമുള്ളവരാണ്. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 188 പേർക്ക് നാടുകടത്തൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഉൾപ്പെട്ടവരെയാണ് ഇപ്പോൾ കാനഡയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. 2025 ഓഗസ്റ്റിൽ […]

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാനായി 576 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. സെപ്റ്റംബർ 14-ന് നടന്ന ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 734 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. കഴിഞ്ഞ പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് CRS കട്ട്-ഓഫ് സ്കോർ 37 പോയിൻ്റ് കൂടുതലാണ്. എക്സ്പ്രസ് എൻട്രി (Express Entry) വഴി സ്ഥിരതാമസത്തിനായുള്ള […]