newsroom@amcainnews.com

കാലാവസ്ഥാ വ്യതിയാനം: കാനഡയിൽ താപനില 5 ഡിഗ്രി വരെ ഉയരുമെന്ന് പുതിയ റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാനഡയിലെ ശരാശരി താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് പുതിയ കാലാവസ്ഥാ റിപ്പോർട്ട്. കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഭൗമതാപനത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ കാനഡ വലിയ പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടി വരുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ഗവേഷകനായ നഥാൻ ഗില്ലറ്റ് അടക്കമുള്ള വിദഗ്ദ്ധർ പറയുന്നു. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പടിഞ്ഞാറൻ കാനഡയിലെ മഞ്ഞുമലകളിലെ 75 ശതമാനത്തിലധികം ഐസും ഇല്ലാതാകും. […]

കാനഡയിൽ സുരക്ഷിതത്വമില്ലാത്ത നഗരമായി ടൊറൻ്റോ; സർവേ റിപ്പോർട്ട്

കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിൽ സുരക്ഷിതത്വമില്ലായ്മ വർധിച്ചു വരുന്നതായി പുതിയ സർവേ റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളിൽ വിന്നിപെഗും ടൊറൻ്റോയും ഒന്നാം സ്ഥാനത്ത് എത്തിയതായി ‘ലിയാസൺ സ്ട്രാറ്റജീസ്’ നടത്തിയ സർവേ പറയുന്നു. സർവ്വേയിൽ പങ്കെടുത്ത 59% ആളുകളും വിന്നിപെഗ് സുരക്ഷിതമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ, രാജ്യത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരമായ ടൊറൻ്റോ 57 ശതമാനത്തോടെ തൊട്ടുപിന്നിലെത്തി. അതേസമയം ക്യൂബെക്ക് തലസ്ഥാനമായ ക്യൂബെക്ക് സിറ്റിയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി ജനങ്ങൾ തിരഞ്ഞെടുത്തത്. 2017-ൽ നടത്തിയ സമാന പഠനത്തേക്കാൾ […]

ഹെൽത്ത് കെയർ-സോഷ്യൽ അസിസ്റ്റൻസ് എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 പേർക്ക് ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് 3,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. സെപ്റ്റംബർ 4-ന് നടന്ന ഈ നറുക്കെടുപ്പിൽ ഹെൽത്ത്‌കെയർ (Healthcare), സോഷ്യൽ അസിസ്റ്റൻസ് (Social Assistance) മേഖലയിലുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. കോപ്രെഹെൻസീവ് റാങ്കിങ് സ്കോർ 475 ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരുന്നു. ഇതോടെ കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് 2026-ൽ 53 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തി. കൂടാതെ 2026-ൽ, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ആകെ […]