newsroom@amcainnews.com

‘ഏകാധിപതി’: ട്രംപിനെതിരേ രൂക്ഷവിമർശനവുമായി ഡഗ് ഫോർഡ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഒൻ്റാരിയോയുടെ പ്രീമിയർ ഡഗ് ഫോർഡും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ട്രംപിനെ ഏകാധിപതിയെന്നും ഗുണ്ടയെന്നും വിളിച്ച ഫോർഡ്, അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും തുറന്നടിച്ചു. തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ഫോർഡിനെയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെയും ട്രംപ് രൂക്ഷമായി പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ് ഫോർഡ് മറുപടിയുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തുകയും, സെപ്റ്റംബർ തുടക്കം മുതൽ […]

യു എസ് താരിഫ് നയം: കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി, കനത്ത തൊഴിൽനഷ്ടത്തിന് സാധ്യത

അമേരിക്കയുടെ പുതിയ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കാൽഗറി സർവ്വകലാശാലയുടെ പുതിയ പഠന റിപ്പോർട്ട്. പുതിയ താരിഫ് നിരക്കുകൾ കാനഡയിലുടനീളം ഏകദേശം 87,200 തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൽഗറി പ്രൊഫസർ ട്രെവർ ടോംബ് പറയുന്നു. കാർഷിക ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, ഫർണിച്ചർ, പ്ലാസ്റ്റിക് ഉൽപ്പാദനം എന്നീ മേഖലകൾക്കാണ് പുതിയ താരിഫ് നയം ഏറ്റവും കൂടുതൽ തിരിച്ചടിയാകുക. രാജ്യത്തെ നിർമ്മാണ-കയറ്റുമതി കേന്ദ്രങ്ങളായ ഒൻ്റാരിയോ, ക്യൂബെക്ക് എന്നീ പ്രവിശ്യകളെയാണ് താരിഫ് ഏറ്റവും ഗുരുതരമായി ബാധിക്കുക. പ്രസ്തുത […]

നോർത്ത് വാൻകൂവറിൽ കരടിയുടെ ആക്രമണം: ഒരാൾക്ക് പരുക്ക്

നോർത്ത് വാൻകൂവർ ട്രെയ്‌ലിൽ നടക്കാനിറങ്ങിയയാൾക്ക് കറുത്ത കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ലോവർ സീമോർ കൺസർവേഷൻ റിസർവിലുള്ള റിച്ചാർഡ് ജുറിൻ ട്രെയ്‌ലിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് നടക്കുകയായിരുന്നയാളെ ഏറെനേരം പിന്തുടർന്ന കരടി ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് റിച്ചാർഡ് ജുറിൻ ട്രെയ്‌ൽ ശൃംഖല പൂർണ്ണമായും അടച്ചു. വിവരം ലഭിച്ച ഉടൻ കൺസർവേഷൻ ഓഫീസർമാർ സ്ഥലത്തെത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് മെട്രോ വാൻകൂവർ പാർക്‌സുമായി സഹകരിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കരടിയെ കാണുന്നവർ 1-877-952-7277 […]

നേപ്പാളിലെ മിന്നൽ പ്രളയം; 24 കനേഡിയൻ പൗരന്മാരെ കാണാതായി, മരണസംഖ്യ 160

നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 160 ആയി ഉയർന്നു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ 24 കനേഡിയൻ പൗരന്മാരും ഉൾപ്പെടുന്നു. ടിബറ്റ് ഭാഗത്തുനിന്നും ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും […]

തീരുവ യുദ്ധം: അമേരിക്കൻ മദ്യത്തിന് 50% നികുതി പ്രഖ്യാപിച്ച് സസ്കാച്വാൻ

കാനഡയിൽ നിന്നുള്ള മദ്യത്തിന് യുഎസ് 50% ഇറക്കുമതി തീരുവ ചുമത്തിയതിന് തിരിച്ചടിയുമായി സസ്കാച്വാൻ. അമേരിക്കൻ മദ്യത്തിന് 50% നികുതി ചുമത്തുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ അറിയിച്ചു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണ, പൊട്ടാഷ് എന്നിവയ്ക്ക് കയറ്റുമതി തീരുവ ചുമത്തുന്നതിനെ സസ്കാച്വാൻ ശക്തമായി എതിർത്തു. ഇത് കാനഡയിൽ വൻ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും ആഗോളതലത്തിൽ വളത്തിന്‍റെ വില വർധനയ്ക്ക് കാരണമാകുമെന്നും സ്കോട്ട് മോ വ്യക്തമാക്കി. അതേസമയം […]

മോൺട്രിയലിൽ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് എയർ കാനഡ ജീവനക്കാർ പിടിയിൽ

മോൺട്രിയൽ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് എയർ കാനഡ ജീവനക്കാർ അറസ്റ്റിലായി. എയർ കാനഡയിലെ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിടികൂടിയതെന്ന് ആർസിഎംപി അറിയിച്ചു. പുന്ത കാനയിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് 62.5 കിലോഗ്രാം കോക്കെയ്നും രണ്ട് സ്യൂട്ട്കേസുകളിലായി സൂക്ഷിച്ചിരുന്ന 56 കിലോഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിയറി എലിയറ്റ് ട്രൂഡോ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖല വഴി ഇവർ ലഹരിമരുന്ന് അടങ്ങിയ ബാഗേജുകൾ കടത്താൻ ഗൂഢാലോചന […]