newsroom@amcainnews.com

അമേരിക്കയിൽ പ്രകൃതിദുരന്തം: ഹവായിയിലും ഇന്ത്യാനയിലും വൻ നാശനഷ്ടം

Natural Disaster in America: Widespread Damage in Hawaii and Indiana

അമേരിക്കയിൽ കടുത്ത പ്രകൃതിക്ഷോഭം കാരണം വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പസഫിക് ദ്വീപുസമൂഹമായ ഹവായിയെ ‘ലാലെ’ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കനത്ത പേമാരിയോടും ശക്തമായ കാറ്റോടും കൂടെ ബാധിച്ചപ്പോൾ, രാജ്യത്തിന്റെ മിഡ്‌വെസ്റ്റ് മേഖലകളിൽ ദിവസങ്ങളായി തുടരുന്ന മഴ മിന്നൽപ്രളയത്തിന് കാരണമായി. ഇന്ത്യാനയിലുണ്ടായ പ്രളയക്കെടുതികളിൽ നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ കുറഞ്ഞത് ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുരന്തനിവാരണ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹവായിയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് മിക്ക ഇടങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ റോഡുകളിലേക്ക് കടപുഴകി […]

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

ഒക്ടോബറിൽ നടക്കുന്ന നിർണായകമായ റഫറണ്ടം നടത്തിപ്പിനായി കാനഡയിലെ മറ്റ് പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് ഏജൻസികളിൽ നിന്ന് അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം തേടി ഇലക്ഷൻസ് ആൽബർട്ട . വോട്ടെടുപ്പ് കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനാണ് വിദഗ്ധരായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ക്ഷണിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷമുള്ള ആദ്യ 48 മണിക്കൂറിൽ തുടർച്ചയായി നടത്തുന്ന വോട്ടെണ്ണൽ കൃത്യതയോടെ പൂർത്തിയാക്കാൻ ഇത്തരത്തിലുള്ള വിദഗ്ധ സേവനം അത്യാവശ്യമാണെന്ന് ഇലക്ഷൻസ് ആൽബർട്ട വക്താവ് മെയ ഹൻറഹാൻ പറഞ്ഞു. സസ്കാച്വാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ആൽബർട്ടയ്ക്ക് സഹായം നൽകുന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് […]

ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് കൊളംബിയ സറെയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ബ്രിട്ടീഷ് കൊളംബിയയിലെ സറെയിൽ യുവതിയെ ആക്രമിച്ച കേസിൽ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഓഗസ്റ്റ് 9-ന് സറെയിലെ ബെയർ ക്രീക്ക് പാർക്കിൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് ജഗേന്ദർ ഖുറാന എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പാർക്കിലുണ്ടായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. അതിക്രമത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ ഓഗസ്റ്റ് 12-നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ലൈം​ഗികാതിക്രമം അടക്കമുള്ള […]

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 29-ന്

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ (SAMA) സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 29, ശനിയാഴ്ച നടക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ സെൻ്റ് ആൽബർട്ടിലെ 20 Green Grove Dr-വിലാണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്‍റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും മലയാളി സംസ്കാരത്തിന്‍റെ സൗഹൃദവും ഒത്തുചേർന്ന ആഘോഷമായാണ് SAMA ഓണം 2026 ഒരുക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം, ഓണസദ്യ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. എല്ലാ മലയാളികളെയും കുടുംബസമേതം ഓണാഘോഷത്തിൽ പങ്കെടുക്കാൻ സെൻ്റ് ആൽബർട്ട് മലയാളി […]

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓഗസ്റ്റിലെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 19-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ 5,000 അപേക്ഷകർക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 382 ഉള്ളവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഓഗസ്റ്റ് 6 ന് നടന്ന മുൻ ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പിനേക്കാൾ ഒമ്പത് പോയിൻ്റ് കുറവായിരുന്നു ഏറ്റവും പുതിയ നറുക്കെടുപ്പിന്‍റെ കട്ട്ഓഫ്. 2025 മാർച്ചിന് ശേഷമുള്ള ഈ […]