ലൈംഗിക അതിക്രമം: ബർലിംഗ്ടണിൽ ഇന്ത്യൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ

ഒൻ്റാരിയോയിലെ ബർലിംഗ്ടണിൽ യുവതിയെ രണ്ടുതവണ ലൈംഗികമായി അതിക്രമിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. എറ്റോബിക്കോ സ്വദേശി റൈഡ്‌ഷെയർ ഡ്രൈവർ മൻദീപ് സിങ് (25) ആണ് കേസിൽ അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈംഗിക അതിക്രമ കേസുകൾക്ക് പുറമെ അജാക്‌സിലെ ഒരു പാർക്കിലൂടെ വാഹനം അപകടകരമായി ഓടിച്ചുകയറ്റിയ സംഭവത്തിലും അന്വേഷണമാരംഭിച്ചിതായി ഹാൽട്ടൺ റീജിയണൽ പോലീസ് അറിയിച്ചു. ജൂൺ 16-ന് വൈകുന്നേരം ബർലിംഗ്ടൺ ജി.ഒ സ്റ്റേഷൻ്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് യുവതിക്ക് നേരെ ആദ്യ […]
ടൊറൻ്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്: സുരക്ഷ ശക്തമാക്കി

ടൊറൻ്റോയിലെ യുഎസ് കോൺസുലേറ്റ് പരിസരത്ത് തിങ്കളാഴ്ച പുലർച്ചെ വീണ്ടും വെടിവെപ്പ് നടന്നു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുത്തതായി ടൊറൻ്റോ പൊലീസ് സ്ഥിരീകരിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിവെപ്പിനെ തുടർന്ന് യൂണിവേഴ്സിറ്റി അവന്യൂവിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഒരു വെളുത്ത സെഡാൻ കാർ അതിവേഗം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകി. അന്വേഷണം പുരോഗമിക്കുന്നു. കോൺസുലേറ്റിന് നേരെ മാർച്ചിലും സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. നിലവിൽ കോൺസുലേറ്റിന്‍റെ സുരക്ഷ കൂടുതൽ […]
കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് കാൽഗറി പോലീസ്; അന്വേഷണം തുടരും

സിറ്റിയിൽ നിന്നും കാണാതായ 11 വയസ്സുകാരനായ പാർക്കറിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി കാൽഗറി പോലീസ് അറിയിച്ചു. സംസാരശേഷിയില്ലാത്ത, ഓട്ടിസം ബാധിതനായ പാർക്കറിനെ 12 ദിവസം മുമ്പ് തോൺക്ലിഫ് മേഖലയിലെ ഡേകെയർ ഹോമിൽ നിന്നാണ് കാണാതായത്. നേരിട്ടുള്ള പ്രദേശിക പരിശോധനകൾ അവസാനിപ്പിച്ചെങ്കിലും കേസിൻ്റെ അന്വേഷണം സജീവമായി തുടരുമെന്ന് പോലീസ് ചീഫ് കാറ്റി മക്ലെലൻ വ്യക്തമാക്കി. നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധപ്രവർത്തകരും രണ്ടു ആഴ്ചയോളം നീണ്ടുനിന്ന തിരച്ചിലിൽ പങ്കെടുത്തിരുന്നു. സിറ്റിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പരിശോധന പൂർത്തിയാക്കിയതോടെയാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. […]