ഒൻ്റാരിയോയില്‍ പഞ്ചാബ് വംശജനായ യുവാവ് കൊല്ലപ്പെട്ട കേസ്: രണ്ടാം പ്രതി പിടിയില്‍

ഒൻ്റാരിയോ മിസ്സിസാഗയിൽ മൂന്ന് വർഷം മുമ്പ് ഇന്ത്യൻ വംശജനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പൊലീസ് അറിയിച്ചു. 2023-ൽ പഞ്ചാബ് സ്വദേശി ഫുഡ് ഡെലിവറി ഡ്രൈവറായ ഗുരുവിന്ദർ നാഥ് (24) കൊല്ലപ്പെട്ട കേസിൽ ജൂലൈ 16-ന് ഡെവൗണ്ടെ തോംസൺ (26) എന്നയാളാണ് പിടിയിലായത്. 2023 ജൂലൈ 9-ന് ഒരു ഡെലിവറിക്കിടെ വാഹനം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ടൊറൻ്റോ ലോയലിസ്റ്റ് കോളേജിൽ ബിസിനസ്സ് വിദ്യാർത്ഥിയായിരുന്ന ഗുരുവിന്ദർ നാഥിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാറുമായി കടന്നുകളഞ്ഞ […]
കാനഡ പെൻഷൻ പ്ലാൻ ജൂലൈ 29 ന് അക്കൗണ്ടിലേക്ക്

ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി പുതിയൊരു ഫെഡറൽ ആനുകൂല്യം ഈ ആഴ്ച അക്കൗണ്ടിലെത്തും. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമായ കാനഡ പെൻഷൻ പ്ലാൻ ജൂലൈ 29 വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി അറിയിച്ചു. 65-ാം വയസ്സിൽ ആരംഭിക്കുന്ന റിട്ടയർമെൻ്റ് പെൻഷന്‍റെ പുതിയ ഗുണഭോക്താക്കളുടെ ശരാശരി 877.01 ഡോളറും പരമാവധി തുക 1,507.65 ഡോളറുമാണ്. ഡിസബിലിറ്റി ബെനഫിറ്റ് ശരാശരി 1,234.68 ഡോളറും പരമാവധി 1,741.20 […]