newsroom@amcainnews.com

കാണാതായ കുട്ടിയെക്കുറിച്ച് വ്യാജപ്രചാരണം: ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് കാൽഗറി പോലീസ്

കാൽഗറിയിൽ കാണാതായ പതിനൊന്നു വയസ്സുകാരനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കാൽഗറി പോലീസ് സർവീസ്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകളും ഊഹാപോഹങ്ങളും പങ്കുവയ്ക്കരുതെന്നും പോലീസ് ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജവാർത്തകൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമയം നഷ്ടപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താനായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുട്ടിയുടെ കുടുംബത്തിന് കൂടുതൽ മാനസികവിഷമം ഉണ്ടാക്കുമെന്നും അന്വേഷണത്തിൻ്റെ വേഗത കുറയ്ക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. കേസിൻ്റെ […]

പുതിയ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീമുമായി ഒൻ്റാരിയോ: യോഗ്യതയും അപേക്ഷിക്കേണ്ട വിധവും ഇതാ

കാനഡ സ്വപ്നം കാണുന്ന വിദേശികൾക്കൊരു സന്തോഷവാർത്ത. കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി പുതിയ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീം ആരംഭിച്ച് ഒൻ്റാരിയോ സർക്കാർ. കഴിഞ്ഞ മാസം പ്രവിശ്യയിലെ 8 മുൻ OINP സ്ട്രീമുകളും അടച്ചുപൂട്ടിയതിന് ശേഷമാണ് ഈ ഒൻ്റാരിയോ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീമിന് തുടക്കമിട്ടിരിക്കുന്നത്. ഒൻ്റാരിയോ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീമിനുള്ള പൂർണ്ണ യോഗ്യതാ മാനദണ്ഡങ്ങൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം അപേക്ഷകരുടെ ജോലി പരിചയവും TEER ലെവലുകളും അടിസ്ഥാനമാക്കി മൂന്ന് പ്രധാന പാത്ത് വേകളാണ് […]

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പിആർ ഇൻവിറ്റേഷൻ

ജൂലൈയിലെ ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് അപേക്ഷകർക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 516 ആയിരുന്നു. ജൂലൈ 7-ലെ CEC നറുക്കെടുപ്പിലെ 517 എന്ന കട്ട്ഓഫ് സ്‌കോറിൽ നിന്ന് ഒരു പോയിൻ്റ് കുറഞ്ഞതായി ഐആർസിസി വ്യക്തമാക്കി. ഈ മാസത്തെ രണ്ടാമത്തെ CEC നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഇതോടെ ഈ മാസം നടന്ന ആറ് […]