കാനഡയിലുടനീളം കാട്ടുതീ പടരുന്നു: വായുമലിനീകരണം രൂക്ഷം

കാനഡയിലുടനീളം കാട്ടുതീ കത്തിപ്പടരുന്നതായി റിപ്പോർട്ട്. കാനഡയിലുടനീളം ഇപ്പോൾ ഏകദേശം 1,000 കാട്ടുതീകൾ കത്തുന്നുണ്ട്. അവയിൽ ഭൂരിഭാഗവും മിന്നൽ മൂലമാണ് ഉണ്ടായത്, പലതും നിയന്ത്രണാതീതമാണെന്നും കനേഡിയൻ വൈൽഡ്‌ലാൻഡ് ഫയർ ഇൻഫർമേഷൻ സിസ്റ്റം റിപ്പോർട്ട് ചെയ്തു. കൂടാതെ കാട്ടുതീ പുക പടർന്നതോടെ കാനഡയിലുടനീളം വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്. ഇതോടെ ബ്രിട്ടീഷ് കൊളംബിയ മുതൽ ക്യൂബെക്ക് വരെയുള്ള പ്രദേശങ്ങളിലും നോർത്ത് വെസ്റ്റ് ടെറിറ്ററീസിലും പരിസ്ഥിതി മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ നൂറിലധികം സ്ഥലങ്ങളിൽ കാട്ടുതീ പടരുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും […]
ജാസ്പർ നാഷണൽ പാർക്കിൽ കരടി ശല്യം വർധിക്കുന്നു; ജാഗ്രതാ നിർദ്ദേശം

ബെറി പഴ സീസൺ ആരംഭിച്ചതോടെ ജാസ്പർ നാഷണൽ പാർക്കിൽ കരടികളുടെ സാന്നിധ്യവും ആക്രണമണ സാധ്യതയും വർധിച്ചതായി പാർക്സ് കാനഡ മുന്നറിയിപ്പ് നൽകി. പാർക്കിലെത്തുന്ന സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നടപ്പാതകൾ, റോഡരികുകൾ, കാംപിങ് പ്രദേശങ്ങൾ എന്നിവയ്ക്ക് സമീപമുള്ള കാടുകളിലെ ബെറി പഴങ്ങൾ തിന്നാൻ കരടികൾ കൂട്ടത്തോടെ എത്തുമെന്നും സന്ദർശകർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ആളുകൾ അരികിലെത്തുന്നത് കരടികൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. അപകടങ്ങൾ ഒഴിവാക്കാനായി കാട്ടുപാതകളിലൂടെ […]
കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനായി തിരച്ചിൽ ഊർജ്ജിതം; സഹായം അഭ്യർത്ഥിച്ച് പോലീസ്

കാൽഗറിയിൽ നിന്നും വ്യാഴാഴ്ച മുതൽ കാണാതായ പാർക്കർ എന്ന 11 വയസ്സുകാരനായ ഓട്ടിസം ബാധിതനായ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം. നൂറുകണക്കിന് പോലീസുകാരും സന്നദ്ധപ്രവർത്തകരും ആർ.സി.എം.പി (RCMP) ഉദ്യോഗസ്ഥരും ചേർന്നാണ് നഗരത്തിലുടനീളം തെരച്ചിൽ നടത്തുന്നത്. കുട്ടി ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ തങ്ങളുടെ പുരയിടങ്ങൾ, ഗാരേജുകൾ, ഷെഡുകൾ, വാഹനങ്ങൾ, പൂളുകൾ എന്നിവ വിശദമായി പരിശോധിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കുട്ടിക്ക് സംസാരിക്കാൻ കഴിയില്ലെന്നും അപരിചിതർ അടുത്തുചെന്നാൽ പരിഭ്രാന്തനാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. അതിനാൽ കുട്ടിയെ എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ സ്വയം ഇടപഴകാൻ […]
ജനഹിതപരിശോധന വെബ്‌സൈറ്റ് നിർമ്മാണത്തിന് വൻതുക; ആൽബർട്ടയിൽ വിവാദം കൊഴുക്കുന്നു

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജനഹിതപരിശോധനയ്ക്കായുള്ള വെബ്‌സൈറ്റിന് ആൽബർട്ട സർക്കാർ വൻതുക ചെലവഴിച്ചതായി റിപ്പോർട്ട്. ആകെ 10 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഈ വോട്ടെടുപ്പിനായി ‘albertareferendum2026.ca’ എന്ന വെബ്‌സൈറ്റിനു മൂന്ന് ലക്ഷത്തിലധികം ഡോളർ ചിലവായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ച ഒൻപത് ചോദ്യങ്ങൾക്ക് പുറമെ, കാനഡയിൽ നിന്നുള്ള ആൽബർട്ടയുടെ വേർപിരിയലുമായി ബന്ധപ്പെട്ട പത്താമത്തെ ചോദ്യം മെയ് മാസത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് വെബ്‌സൈറ്റ് പൂർണ്ണരൂപത്തിലായത്. പരസ്യ ഏജൻസിക്ക് വെബ്‌സൈറ്റ് നിർമ്മാണത്തിനായി മാത്രം എക്സിക്യൂട്ടീവ് കൗൺസിൽ 309,300 […]
വീണ്ടും തീരുവ ഭീഷണി: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ചുമത്തി യുഎസ്

വൈൻ, ഹോക്കി സ്റ്റിക്കുകൾ, സിമൻ്റ് എന്നിവയുൾപ്പെടെ ചില കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കാനഡയുടെ ചില വ്യാപാര നയങ്ങൾ അമേരിക്കൻ നയത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച ശേഷം അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 19 മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. യു.എസ്.-മെക്സിക്കോ-കാനഡ വ്യാപാര കരാർ (USMCA) പ്രകാരമുള്ള ഉൽപ്പന്നങ്ങൾക്കും ഈ അധിക നികുതി ബാധകമായിരിക്കും. യുഎസ് മദ്യത്തിന് കനേഡിയൻ പ്രവിശ്യകൾ […]
വിദേശ തൊഴിലാളി പ്രോഗ്രാമിൽ നിയമലംഘനങ്ങൾ വർധിക്കുന്നു: പിഴ തുക ഇരട്ടിയാക്കി കാനഡ

കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗാമിൽ നിയമലംഘനങ്ങൾ വർധിക്കുന്നതായി ഫെഡറൽ സർക്കാർ റിപ്പോർട്ട് ചെയ്തു. തൊഴിലുടമകൾ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ പിഴത്തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി ഉയർത്തി. ഇതോടെ 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ പത്തര മില്യൺ ഡോളറിലധികം തുകയാണ് പിഴയായി ഈടാക്കിയത്. മുൻവർഷം ഇത് നാലര മില്യൺ ഡോളർ മാത്രമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ 1488 പരിശോധനകൾ നടത്തി. ഈ പരിശോധനയിൽ 12% തൊഴിലുടമകളും […]
PNP എക്സ്പ്രസ് എൻട്രി ഡ്രോ: 511 പേർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ അഞ്ചാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂലൈ 20-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 511 പേർക്ക് ഇൻവിറ്റേഷൻ നൽകി. ജൂലൈ 6-ലെ PNP നറുക്കെടുപ്പിലെ 708 കട്ട്ഓഫിൽ നിന്ന് 36 പോയിൻ്റുകൾ വർധിച്ച് ഇത്തവണ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 744 ആയി ഉയർന്നു. ജൂലൈയിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ PNP, CEC, ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പുകൾ നടന്നിരുന്നു. 2026-ൽ […]