നിജ്ജാർ വധക്കേസ് പ്രതികൾ ഉൾപ്പെടെ 24 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേർ കാനഡയിൽ നിന്നുമാണ് അറസ്റ്റിലായത്. “ഓപ്പറേഷൻ ഹാർഡ് ബോൾ” എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായതെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിന് ഉത്തരവിട്ടത് ഇപ്പോൾ ഇന്ത്യയിൽ ജയിൽ കഴിയുന്ന […]
ഫ്രഞ്ച് സംസാരിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് പിആർ: FMCSP പ്രോഗ്രാം കാലാവധി നീട്ടി കാനഡ

കാനഡയിൽ പഠനത്തിന് ശേഷം സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കൊരു സന്തോഷവാർത്ത. ഫ്രഞ്ച് സംസാരിക്കുന്ന, ക്യൂബെക്കിന് പുറത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ‘ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റീസ് സ്റ്റുഡൻ്റ് പൈലറ്റ്’ (FMCSP) പദ്ധതിയുടെ കാലാവധി 2027 ഓഗസ്റ്റ് വരെ നീട്ടി. FMCSP പ്രോഗ്രാം വഴി പിആർ ലഭിക്കുന്നതിന് ജോബ് ഓഫർ നിർബന്ധമില്ല. 2029 ഓടെ ക്യൂബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് FMCSP പ്രോഗ്രാം കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. സ്റ്റഡി പെർമിറ്റിൽ നിന്നും പോസ്റ്റ്-ഗ്രാജുവേഷൻ […]
CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,000 അപേക്ഷകർക്ക് ‘ഇൻവിറ്റേഷൻ ടു അപ്ലൈ’ (ITA) നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂലൈ 7-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പിലെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 517 ആയിരുന്നു. ഇത് മുൻ സിഇസി നറുക്കെടുപ്പിനേക്കാൾ ഒരു പോയിൻ്റ് കൂടുതലാണ്. 2026-ൽ ഇതുവരെ 36 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ ഐആർസിസി നടത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ കാനഡയിൽ […]