ബ്രിട്ടീഷ് കൊളംബിയയിൽ ഇമാമിന് നേരെ വംശീയ ആക്രമണം: അന്വേഷണം ഊർജ്ജിതം

ബ്രിട്ടീഷ് കൊളംബിയ തലസ്ഥാനമായ വിക്ടോറിയയിലെ മുസ്ലിം പള്ളിയിലെ ഇമാമിന് നേരെയുണ്ടായ വംശീയ ആക്രമണത്തെ കനേഡിയൻ സാംസ്കാരിക മന്ത്രി മാർക്ക് മില്ലർ അപലപിച്ചു. ആക്രമണത്തിൽ ഇമാമിൻ്റെ തലയ്ക്ക് നിസ്സാര പരുക്കേറ്റിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ബി.സി.എം.എ മസ്ജിദ് അൽ ഈമാൻ പള്ളിയിലെ മുഖ്യ ഇമാം ഇബ്രാഹിം അലിക്ക് നേരെ ആക്രമണമുണ്ടായത്. പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാം, പരമ്പരാഗത വസ്ത്രം ധരിച്ച് സ്വന്തം കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഈ സമയം ഒരാൾ കാറിൻ്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും […]
ലോകകപ്പ്: നിർണ്ണായക പോരാട്ടത്തിനൊരുങ്ങി കാനഡ

ലോകകപ്പിൽ നിർണ്ണായക പോരാട്ടത്തിനൊരുങ്ങുകയാണ് കാനഡ. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ആഥിതേയരായ കാനഡ സ്വിറ്റ്സർലൻഡിനെ നേരിടും. ഖത്തറിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തോടെയാണ് കനേഡിയൻ ടീം മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടാനുള്ള സുവർണ്ണാവസരമാണ് കാനഡയ്ക്ക് മുന്നിലുള്ളത്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഒരു വിജയമോ സമനിലയോ നേടിയാൽ കാനഡയ്ക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് കാനഡയ്ക്കുള്ളത്. മികച്ച ഗോൾ ശരാശരി ഉള്ളതിനാൽ […]
ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരം: ചരിത്രനേട്ടം കൊയ്ത് ക്യൂബെക് സിറ്റി

ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരമായി കാനഡയിലെ ക്യൂബെക് സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. യുനെസ്കോയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രകൃതിദത്ത വനമേഖലകൾക്ക് പകരം ഒരു സമ്പൂർണ്ണ നഗരപ്രദേശത്തിന് ഈ പദവി ലഭിക്കുന്നത്. 14 പുതിയ ബയോസ്ഫിയർ റിസർവുകളുടെ പട്ടികയിലാണ് ക്യൂബെക് സിറ്റി ചരിത്ര നേട്ടം കൈവരിച്ചത്. നഗരത്തിലെ മെട്രോപൊളിറ്റൻ പ്രദേശവും അതിനോട് ചേർന്നുള്ള വെൻഡാകെ ഹ്യൂറോൺ-വെൻഡാറ്റ് ഗോത്രവർഗ്ഗ മേഖലയും ഉൾപ്പെടുന്നതാണ് ഈ റിസർവ്. ഈ നേട്ടത്തോടെ യുനെസ്കോയുടെ മൂന്ന് വ്യത്യസ്ത പദവികൾ ഒരേസമയം സ്വന്തമാക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ […]
എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് പുനഃരാരംഭിച്ച് ഐആർസിസി: 955 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയേകി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് പുനഃരാരംഭിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മെയ് മാസത്തിന് ശേഷം നടന്ന ഈ നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. ഈ നറുക്കെടുപ്പിൽ പ്രവിശ്യാ നോമിനി പ്രോഗ്രാം വിഭാഗത്തിന് കീഴിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 955 ഉദ്യോഗാർത്ഥികൾക്ക് IRCC ഇൻവിറ്റേഷൻ നൽകി. കൂടാതെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ 730 ഉള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഈ വർഷത്തെ 31-ാമത്തെ […]