newsroom@amcainnews.com

കളി കഴിഞ്ഞാൽ അന്നുതന്നെ തിരികെ പോകണം; ഇറാന് കടുത്ത വിസ നിയന്ത്രണവുമായി യുഎസ്

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധ പശ്ചാത്തലത്തിൽ, ഇറാന്‍റെ ലോകകപ്പ് ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റി. അമേരിക്കയിലെ അരിസോണയിലുള്ള ട്യൂസൺ നഗരത്തിൽ പരിശീലനം നടത്താനായിരുന്നു ഇറാൻ ടീം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ കർശനമായ വിസാ നിയന്ത്രണങ്ങൾ കാരണം ഈ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ നിർബന്ധിതരാവുകയായിരുന്നു. രാവിലെ അമേരിക്കയിൽ പ്രവേശിച്ചാൽ അന്നുതന്നെ തിരികെ പോകണമെന്ന കടുത്ത വിസാ നിബന്ധനയാണ് യുഎസ് അധികൃതർ മുന്നോട്ടുവെച്ചത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ലോസ് […]

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സൂനാമി സാധ്യത, ജാഗ്രതാ നിർദേശം

തെക്കൻ ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മിന്ദനാവോ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മേഖലയിലെ ചില തീരങ്ങളിൽ സൂനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറ് മാറി 10 […]

ട്രംപിന്‍റെ നിർദേശം തള്ളി: ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ

ഇറാന്‍റെ ആക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. യുഎസിന്‍റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പടിഞ്ഞാറൻ വ്യോമാതിർത്തി അടച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ലബനനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാൻ ഇസ്രയേലിനെ […]

ഫിഫ ലോകകപ്പ്: കാനഡയിൽ മനുഷ്യക്കടത്ത് ഭീഷണി

ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കാനഡയിൽ മനുഷ്യക്കടത്തിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും ഭീഷണി ശക്തമായി ഉയരുന്നതായി ശിശു സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, വാൻകൂവർ എന്നീ നഗരങ്ങളിലേക്ക് വൻതോതിലുള്ള അന്താരാഷ്ട്ര സന്ദർശകരുടെ ഒഴുക്ക് കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് പോലുള്ള വലിയ കായിക മേളകളുടെ പശ്ചാത്തലത്തിൽ ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള ക്രിമിനൽ സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് ‘ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി ഓഫ് ടൊറൻ്റോ’യുടെ സി.ഇ.ഒ ലിസ ടോംലിൻസൺ പറയുന്നു. […]