തീവ്രവാദ പ്രവർത്തനം: അൾജീരിയൻ സ്വദേശിയുടെ നാടുകടത്തൽ ഉത്തരവ് മരവിപ്പിച്ച് കാനഡ

തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ സ്ലീപ്പർ ഏജൻ്റ് എന്ന് ആരോപണം നേരിടുന്ന അൾജീരിയൻ സ്വദേശി മുഹമ്മദ് ഹർകതിൻ്റെ നാടുകടത്തൽ ഉത്തരവ് പുനഃപരിശോധിക്കാൻ ഒരുങ്ങി കാനഡ. ഹർകതിൻ്റെ നാടുകടത്തൽ നടപടികൾ പുനഃപരിശോധിക്കണമെന്ന ഹർജി കനേഡിയൻ ഫെഡറൽ കോടതി അംഗീകരിച്ചു. ഇതോടെ രാജ്യത്ത് തുടരുന്നതിനായി അപ്പീൽ നൽകാൻ അദ്ദേഹത്തിന് വീണ്ടുമൊരു അവസരം കൂടി ലഭിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് മുൻപ് പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവാണ് ഫെഡറൽ കോടതി ഇപ്പോൾ മരവിപ്പിച്ചത്. ജന്മനാടായ അൾജീരിയയിലേക്ക് മടങ്ങിയാൽ ക്രൂരമായ […]
ഇറാൻ യുദ്ധം: കാനഡയിലും യുഎസിലും എഞ്ചിൻ ഓയിൽ വില കുതിപ്പ്

ഇറാൻ യുദ്ധത്തെ തുടർന്ന് വിപണിയിൽ എഞ്ചിൻ ഓയിൽ ലഭ്യത കുറഞ്ഞതോടെ കാനഡയിലും അമേരിക്കയിലും വില കുത്തനെ ഉയരുന്നു. അത്യാധുനിക എഞ്ചിനുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് മോട്ടോർ ഓയിലുകളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ‘ഗ്രൂപ്പ് III ബേസ് ഓയിലുകളുടെ’ ക്ഷാമമാണ് ഈ പ്രതിസന്ധിക്ക് കാരണം. നിലവിലെ പ്രതിസന്ധി 2027 പകുതി വരെ നീണ്ടുനിന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. സാധാരണയായി ഗൾഫ് മേഖലയിൽ നിന്നാണ് ഈ ഓയിലുകൾ പ്രധാനമായും വരുന്നത്. എന്നാൽ യുദ്ധം മൂലം കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വാഹന നിർമ്മാതാക്കളെയും എണ്ണ […]
മണിക്കൂറിൽ 320 കിലോമീറ്ററിൽ കുതിക്കാം: എഡ്മിന്‍റൻ-കാൽഗറി അതിവേഗ ട്രെയിൻ പാത മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് ആൽബർട്ട

പ്രവിശ്യയിലെ യാത്രാസൗകര്യങ്ങൾ പൂർണ്ണമായും നവീകരിക്കുക എന്ന ലക്ഷ്യത്തോടെ 30 വർഷത്തെ ദീർഘകാല പാസഞ്ചർ റെയിൽ മാസ്റ്റർ പ്ലാൻ ആൽബർട്ട സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. പ്രധാന നഗരങ്ങളായ എഡ്മിന്‍റൻ, കാൽഗറി എന്നിവയെ റെഡ് ഡിയർ വഴി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ശൃംഖലയാണ് പദ്ധതിയുടെ പ്രധാന ആകർഷണം. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഈ അത്യാധുനിക ട്രെയിനുകൾ രണ്ട് നഗരങ്ങൾക്കുമിടയിൽ പ്രതിദിനം ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊർജ്ജം പകർന്നുകൊണ്ട് കാൽഗറിയിൽ […]
കാനഡയിലെ ചൈനീസ് നിർമ്മിത കാറുകൾക്ക് വിലക്കേർപ്പെടുത്താൻ യുഎസ്

കാനഡ വഴി ചൈനീസ് നിർമ്മിത സ്മാർട്ട് വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ചൈനയിൽ രൂപകൽപ്പന ചെയ്തതോ, ചൈനീസ് കമ്പനികൾ നിർമ്മിച്ചതോ, അല്ലെങ്കിൽ ചൈനീസ് നിക്ഷേപ പങ്കാളിത്തമുള്ള കമ്പനികളുടെയോ വാഹനങ്ങൾ യു.എസിലേക്ക് കടക്കുന്നത് പൂർണ്ണമായും നിരോധിക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. ‘പ്രൊട്ടക്റ്റിംഗ് അമേരിക്ക ഫ്രം ചൈനീസ് കാർസ് ആക്ട്’ എന്ന ബില്ലാണ് അണിയറയിൽ ഒരുങ്ങുന്നത്. യു.എസ് ജനപ്രതിനിധികളായ ഹേലി സ്റ്റീവൻസ്, എലിസ സ്ലോട്ട്കിൻ എന്നിവർ ചേർന്നാണ് ഈ ബില്ല് അവതരിപ്പിച്ചത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് […]
കാനഡയിൽ മുങ്ങി മരിച്ച മലയാളി യുവാവ് ഫ്രെഡി ജോർജിൻ്റെ പൊതുദർശനം നാളെ

ഒൻ്റാരിയോയിലെ പീറ്റർബറോയിൽ തടാകത്തില്‍ കുളിക്കുന്നതിനിടെ മരിച്ച മലയാളി യുവാവ് ഫ്രെഡി ജോർജിൻ്റെ പൊതുദർശനം നാളെ (07-06-2026) നടക്കും. ഞായറാഴ്ച 12 മണി മുതൽ 2 മണി വരെ മാർക്കമിലുള്ള ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം. അങ്കമാലി തുറവൂര്‍ വാതക്കാട് കൈതാരത്ത് ജോര്‍ജിന്റെയും ലൈസിയുടെയും ഏക മകൻ ഫ്രെഡി ജോര്‍ജ് (29) ആണ് പീറ്റര്‍ബ്‌റോയ്ക്ക് സമീപമുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. കാനഡയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫ്രെഡി. തടാകത്തിലെ അതിശൈത്യമുള്ള തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഉണ്ടായ ‘ഹൈപോതെര്‍മിയ’ (ശരീര […]
ന്യൂഫൗണ്ട്ലാന്‍ഡില്‍ കനത്ത വൈദ്യുതി തടസ്സം; 73,000 ഉപയോക്താക്കള്‍ ഇരുട്ടില്‍

ന്യൂഫൗണ്ട്ലാന്‍ഡ് ദ്വീപില്‍ അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടു. ‘ലാബ്രഡോര്‍ ഐലന്‍ഡ് ലിങ്കില്‍’ (Labrador Island Link) ഉണ്ടായ ട്രിപ്പിങ് ആണ് വ്യാപകമായ വൈദ്യുതി മുടക്കത്തിന് കാരണമായതെന്ന് ന്യൂഫൗണ്ട്ലാന്‍ഡ് പവര്‍ അറിയിച്ചു. ലാബ്രഡോര്‍ ഐലന്‍ഡ് ലിങ്കിലുണ്ടായ തകരാറിനെ തുടര്‍ന്ന് പവര്‍ ഗ്രിഡിന്റെ സുരക്ഷ മുന്‍നിര്‍ത്തി സിസ്റ്റം സ്വയം സന്തുലിതാവസ്ഥയിലാക്കാന്‍ വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിക്കുകയായിരുന്നു. ഒരു പവര്‍ സിസ്റ്റത്തില്‍ പെട്ടെന്ന് തകരാര്‍ ഉണ്ടാകുമ്പോള്‍ മൊത്തത്തിലുള്ള തകരാര്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളുടെ വിവിധ ബ്ലോക്കുകളിലേക്കുള്ള വൈദ്യുതി […]
പ്രശസ്ത ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു

പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവര്‍ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന […]