ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; 17 ഇന്ത്യൻ വംശജർ അറസ്റ്റിൽ

കാനഡയിലെയും അമേരിക്കയിലെയും ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന, ഇന്ത്യൻ വംശജരായ യുവാക്കൾ ഉൾപ്പെടുന്ന വലിയൊരു അന്താരാഷ്ട്ര ഗുണ്ടാ സംഘത്തിലെ 17 പേരെ പീൽ റീജിനൽ പൊലീസ് അറസ്റ്റ് ചെയ്തു. “ഫോർ ബ്രദേഴ്സ്” (For Brothers) എന്നറിയപ്പെടുന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ള ഇവർക്കെതിരെ വെടിവെയ്പ്പ്, തീവെപ്പ്, വധഭീഷണി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. ആവശ്യപ്പെട്ട പണം നൽകാത്ത റെസ്റ്ററന്റുകൾ, ട്രക്കിങ് കമ്പനികൾ എന്നിവയ്ക്ക് നേരെ നടന്ന ആസൂത്രിത അക്രമങ്ങളെക്കുറിച്ച് പീൽ പൊലീസ്, ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്, എഫ്.ബി.ഐ (FBI), […]
ഹാലിഫാക്സിൽ നവജാത ശിശുവിന്റെ മൃതദേഹം വനപ്രദേശത്ത്: രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ഹാലിഫാക്സ് : നഗരത്തിലെ വനപ്രദേശത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ ദമ്പതികളെ ഹാലിഫാക്സ് റീജിനൽ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചു വെക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ, മൃതദേഹത്തോട് അനാദരവ് കാട്ടൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9:40 ഓടെയാണ് നാടിനെ സംഭവങ്ങളുടെ തുടക്കം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ […]
കാട്ടുതീ സീസൺ; തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഫെഡറൽ സർക്കാർ

വേനൽക്കാലമെത്തിയതോടെ പുതിയൊരു കാട്ടുതീ സീസണെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ഫെഡറൽ സർക്കാർ. ഇതിന്റെ ഭാഗമായി പത്ത് പുതിയ അഗ്നിശമന വിമാനങ്ങൾ ലീസിനെടുത്തിട്ടുണ്ട്. എയർ ടാങ്കറുകളും കൂടുതൽ ശേഷിയുള്ള ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നതാണ് പുതിയ സജ്ജീകരണങ്ങളെന്നു ഫെഡറൽ എമർജൻസി മാനേജ്മെന്റ് മന്ത്രി എലീനർ ഓൾഷെവ്സ്കി അറിയിച്ചു. നാല് ഫയർ ഫൈറ്റിംഗ് എയർ ടാങ്കറുകൾ, ഒരു ബേർഡ്ഡോഗ് വിമാനം, അഞ്ച് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകൾ കൂടാതെ രണ്ട് സപ്പോർട്ട് അസറ്റുകളും ഈ പദ്ധതിയുടെ ഭാഗമാണ്. പ്രവിശ്യകളിലെയും ടെറിട്ടറികളിലെയും അഗ്നിശമന ഏജൻസികൾക്ക് ഇനി മുതൽ […]
ഡാനിയേൽ സ്മിത്തിന്റെ ആൽബർട്ട റഫറണ്ടം തട്ടിപ്പ്; മാർക്ക് കാർണി

കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ഭാവിയിൽ ജനഹിതപരിശോധന വേണോ എന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉയർത്തുന്ന റെഫറണ്ടം ചോദ്യം തികച്ചും ‘അപകടകരമായ ഒരു തട്ടിപ്പാണെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണി. ഇത്തരം വോട്ടെടുപ്പുകൾ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും നേരത്തെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് പോലുള്ള വലിയ തിരിച്ചടികൾക്ക് ഇത് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെയോ (UCP) പ്രതിപക്ഷത്തിന്റെയോ വാഗ്ദാനങ്ങളിലോ പ്രകടനപത്രികയിലോ ഇങ്ങനെയൊരു ജനഹിതപരിശോധനയെക്കുറിച്ച് സൂചന […]