newsroom@amcainnews.com

രാജ്യത്തെ ഒന്നിച്ച് നിർത്തും:പിയേർ പൊളിയേവ്

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്രമാകണമെന്ന ആവശ്യവുമായി ആൽബർട്ട പ്രവിശ്യയിൽ റഫറണ്ടം നടക്കാനിരിക്കെ, രാജ്യത്തെ ഒന്നിച്ച് നിർത്താൻ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്. തന്റെ ജന്മനാടായ ആൽബർട്ടയിലെ ജനങ്ങളോട് കാനഡയുടെ ഭാഗമായിത്തന്നെ തുടരാൻ താൻ നേരിട്ട് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വൻകൂവറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ താനൊരു ശക്തനായ കനേഡിയൻ ഫെഡറലിസ്റ്റ്  ആണെന്ന് പൊളിയേവ്  വ്യക്തമാക്കി. ആൽബർട്ടയിലെ ജനങ്ങൾ കാനഡയുടെ ഭാഗമായിത്തന്നെ തുടരുന്നതിനായി താൻ പ്രവിശ്യയിലുടനീളം പ്രചാരണം […]

എണ്ണവ്യാപാര ചർച്ചകൾ: വെനസ്വേലൻ പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യയിൽ

ഇന്ധന ഇറക്കുമതി രംഗത്ത് നിർണ്ണായക നീക്കങ്ങളുമായി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അ‌ടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുമായി എണ്ണവ്യാപാര ചർച്ചകൾ നടത്തുന്നതിനായാണ് ഈ സന്ദർശനമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക പുറത്താക്കിയതിനെ തുടർന്നാണ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ താൽക്കാലിക ഭരണാധികാരിയായി ചുമതലയേറ്റത്. ഒരു വിദേശ രാജ്യത്തലവന്റെ ഔദ്യോഗിക സന്ദർശന വിവരം യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രഖ്യാപിച്ചത്, വെനസ്വേലൻ ഭരണകൂടത്തിന്മേൽ നിലവിൽ യു.എസ്സിനുള്ള  […]

വിക്രംജീത് സിംഗ് ഔജ്‌ല ഇനി ഒൻ്റാരിയോ കോടതി ജഡ്ജി

ബ്രാംപ്ടണിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായ വിക്രംജീത് സിംഗ് ഔജ്‌ലയെ ഒൻ്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിലെ ജഡ്ജിയായി ഔദ്യോഗികമായി നിയമിച്ചു. ബ്രാംപ്ടണിലെയും ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും നിയമ സമൂഹത്തിൽ അറിയപ്പെടുന്ന പ്രമുഖ അഭിഭാഷകനാണ് വിക്രംജീത് സിംഗ് ഔജ്‌ല. ക്രിമിനൽ കേസുകൾ, കുടുംബ തർക്കങ്ങൾ, പ്രവിശ്യാതല നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ കേസുകളാണ് ഒൻ്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. അഭിഭാഷകനിൽ നിന്ന് ഒൻ്റാരിയോയിലെ നീതിന്യായ വ്യവസ്ഥയു‌ടെ തലപ്പത്തേക്കുള്ള ഈ നിയമനം അദ്ദേഹത്തിന്റെ നിയമ ജീവിതത്തിലെ  സുപ്രധാന […]