newsroom@amcainnews.com

സാൻഡിയാഗോ മസ്ജിദ് ആക്രമണം: പ്രതികൾ പരിചയപ്പെട്ടത്‌  ഓൺലൈനിലൂടെ: FBI

സാൻ ഡിയാഗോ : അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഇസ്‌ലാമിക് സെന്ററിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കൗമാരക്കാരായ രണ്ട് പ്രതികൾ ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടതെന്നും വിവിധ മതങ്ങളോടും വംശങ്ങളോടുമുള്ള തീവ്രമായ വിദ്വേഷമാണ് ഇവരെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും എഫ്.ബി.ഐ വ്യക്തമാക്കി. പ്രതികളുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ ഇവരുടെ ഡയറിക്കുറിപ്പുകളും രേഖകളും ഉൾപ്പെടെ 30 തോക്കുകളും ഒരു ക്രോസ്ബോയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇവർക്ക് മറ്റ്  അക്രമണ പദ്ധതികൾ ഉണ്ടായിരുന്നോ […]

ഒത്തുകളി വിവാദം: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് മരവിപ്പിച്ചു   ഐസിസി

ഭരണപരമായ അപാകതകളും സുതാര്യതക്കുറവും കനത്ത അഴിമതി ആരോപണങ്ങളും മുൻനിർത്തി ക്രിക്കറ്റ് കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC). ബോർഡിന് നൽകിവരാറുള്ള സാമ്പത്തിക സഹായം അടുത്ത ആറ് മാസത്തേക്ക് ഐസിസി പൂർണ്ണമായി തടഞ്ഞുവെച്ചു. അസോസിയേറ്റ് അംഗമെന്ന നിലയിൽ തങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗത്തിനും ഐസിസി ഗ്രാന്റുകളെ ആശ്രയിക്കുന്ന ക്രിക്കറ്റ് കാനഡയ്ക്ക് ഈ തീരുമാനം വലിയൊരു തിരിച്ചടിയാണ്. ദേശീയ ടീമുകളുടെ നിലവിലെ മത്സരങ്ങളെയോ പരിശീലനങ്ങളെയോ ഈ നടപടി പെട്ടെന്ന് ബാധിക്കില്ലെന്നാണ് സൂചനയെങ്കിലും ബോർഡിന്റെ ഭാവി പ്രവർത്തനങ്ങളെ ഇത് സാരമായി […]

എബോള ബാധിച്ച് കോംഗോയിൽ 131 മരണം; ലോകാരോഗ്യ സംഘടന (WHO) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതീവ മാരകവും അപൂർവ്വവുമായ എബോള വകഭേദം അതിവേഗം പടരുന്നതായി റിപ്പോർട്ട്. രോഗം ബാധിച്ച് മരിച്ചവരെന്ന് സംശയിക്കുന്നവരുടെ എണ്ണം 131 ആയതായും 513 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും കോംഗോ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കൻ കോംഗോയിൽ പടരുന്ന Bundibugyo എന്ന ഈ അപൂർവ്വ വകഭേദത്തിന് നിലവിൽ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. രോഗവ്യാപനത്തിന്റെ തോതും വേഗതയും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ […]

കേസുകളിൽ നാലിരട്ടി വർധന: കാൽഗറിയിൽ മയക്കുമരുന്ന് അമിതോപയോഗം കുതിച്ചുയരുന്നു

എഡ്മിന്റൻ: കാൽഗറി നഗരത്തിൽ മയക്കുമരുന്ന് അമിത അളവിൽ ഉള്ളിൽച്ചെന്ന് അപകടത്തിലാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. കാൽഗറി ഡ്രോപ്പ്-ഇൻ സെന്ററിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രതിദിനം 5 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 20 കേസുകളായി ഉയർന്നു. ഈ നാലിരട്ടി വർധന നഗരത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മൃഗങ്ങൾക്ക് നൽകുന്ന വീര്യമേറിയ സെഡേറ്റീവുകൾ മയക്കുമരുന്നുകളിൽ വ്യാപകമായി കലർത്തുന്നതാണ് ഈ പെട്ടെന്നുള്ള വർധനവിന് കാരണം. ഓപ്പിയോയിഡുകൾക്കൊപ്പം ഇത്തരം മാരക രാസവസ്തുക്കൾ കൂടി കലരുന്നതിനാൽ, […]

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനം സെപ്റ്റംബർ 12, 13 തീയതികളിൽ

ന്യൂഡൽഹി: ഈ വർഷം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് ക്രെംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ സഹകരണം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ ഉന്നതതല സന്ദർശനം. ആഗോള സുരക്ഷാ വെല്ലുവിളികൾ, സാമ്പത്തിക സഹകരണം, ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തൽ എന്നിവയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. ഒരു വർഷത്തിനുള്ളിൽ പുടിൻ നടത്തുന്ന രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും […]