ഒൻ്റാരിയോ എൻഡിപി മുൻ ലീഡർ സ്റ്റീഫൻ ലൂയിസ് അന്തരിച്ചു

കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാവും സാമൂഹിക പ്രവർത്തകനുമായ സ്റ്റീഫൻ ലൂയിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഒൻ്റാരിയോയിലെ എൻഡിപി പാർട്ടിയുടെ മുൻ ലീഡറും ഐക്യരാഷ്ട്രസഭയിലെ കാനഡയുടെ മുൻ അംബാസഡറുമായിരുന്ന അദ്ദേഹം ഫെഡറൽ എൻഡിപി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അവി ലൂയിസിന്റെ പിതാവാണ്. സ്റ്റീഫൻ ലൂയിസ് ഫൗണ്ടേഷൻ തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. കാനഡയുടെ അംബാസഡറായി നാല് വർഷം സേവനമനുഷ്ഠിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിൽ നിർണ്ണായകമായ പല പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അന്നത്തെ സെക്രട്ടറി ജനറൽ കോഫി അന്നന്റെ പ്രത്യേക ഉപദേശകൻ, […]
വൻ പരിഷ്കാരങ്ങളുമായി കാനഡ പോസ്റ്റ്: ഹോം ഡെലിവറി നിർത്തലാക്കുന്നു

പോസ്റ്റൽ ഹോം ഡെലിവറി സ്ഥിരമായി നിർത്തലാക്കുന്നത് അടക്കമുള്ള വൻ പരിഷ്കരണ നടപടികളുമായി കാനഡ പോസ്റ്റ് . കഴിഞ്ഞ വർഷം ഫെഡറൽ സർക്കാർ നിർദ്ദേശിച്ച ഏജൻസിയുടെ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. അധിക ബാധ്യതയാകാതെ കനേഡിയൻ ജനതയുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബിസിനസ് മോഡലിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. കാനഡ പോസ്റ്റ് നിലവിൽ വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ട്രാൻസ്ഫർമേഷൻ മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. 2018 മുതൽ കോടിക്കണക്കിന് ഡോളറിന്റെ […]
വിലക്കയറ്റവും ഉയർന്ന ജീവിച്ചെലവും: കാനഡയിലെ ഫുഡ് ബാങ്കുകൾ പ്രതിസന്ധിയിൽ

ജീവിതച്ചെലവ് കുതിച്ചുയർന്നതോടെ കാനഡയിലെങ്ങും കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. വിശപ്പടക്കാൻ സൗജന്യ ഭക്ഷണശാലകളെയും ഫുഡ് ബാങ്കുകളെയും ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയത്. പ്രതിസന്ധി രൂക്ഷമായതോടെ ആവശ്യക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും വിതരണം ചെയ്യുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കാനും ഫുഡ് ബാങ്കുകൾ നിർബന്ധിതരായിരിക്കുകയാണ്. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സൃഷ്ടിച്ച ആഘാതമാണ് കാനഡയിലെ നിലവിലെ സാഹചര്യങ്ങൾക്ക് വഴിവെച്ചത്. ഇതിനുപിന്നാലെ രാജ്യമൊട്ടാകെ പടർന്ന പണപ്പെരുപ്പവും പലിശനിരക്കിലെ വർധനവും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. വീട്ടുവാടക, […]
ഒൻ്റാരിയോ നോർവിച്ചിൽ വാഹനാപകടം: മൂന്ന് മരണം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ഒൻ്റാരിയോ നോർവിച്ചിൽ ട്രാൻസ്‌പോർട്ട് ട്രക്കും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലാണ് അപകടം. എസ്‌യുവിയിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒക്സ്ഫോർഡ് ഒപിപി (OPP) അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഹൈവേ 59 ആൻഡ് ക്വായ്ക്കർ സ്ട്രീറ്റിലെ പ്രധാന ഭാഗങ്ങൾ പൊലീസ് അടച്ചു. ഏകദേശം എട്ട് മണിക്കൂറോളം ഗതാഗത […]
ഇറാൻ-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കും: ട്രംപ്

ലോകത്തെ പ്രതിസന്ധിയിലാക്കിയ ഇറാൻ-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ വ്യക്തമാക്കി. ഇറാനുമായി ഒരു ഔദ്യോഗിക കരാറോ ഉടമ്പടിയോ ഇല്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കപ്പെട്ടു എന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു ഒത്തുതീർപ്പ് കരാറിൽ […]
കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: പിന്തുണച്ച് മാനിറ്റോബ നിവാസികൾ

കാനഡയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന ആവശ്യത്തിന് പൗരന്മാർക്കിടയിൽ വലിയ പിന്തുണ ലഭിക്കുന്നതായി റിപ്പോർട്ട്. 2025 അവസാനത്തോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയതിന് പിന്നാലെയാണ് കാനഡയിലും ഇത്തരമൊരു ചർച്ച ശക്തമായത്. ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 75 ശതമാനം കാനഡക്കാരും ഈ നിരോധനത്തെ അനുകൂലിക്കുന്നു. 16 വയസ്സുവരെയുള്ള നിരോധനം ഉചിതമായ തീരുമാനമാണെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്ററായ റോക്സാൻ ടെട്രോൾ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിഷയത്തിൽ […]
എക്സ്പ്രസ് എൻട്രി CEC ഡ്രോ: 2,250 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ സ്ഥിരതാമസത്തിന് (Permanent Residence) വഴിതുറക്കുന്ന മാർച്ചിലെ അവസാന നറുക്കെടുപ്പിൽ ആയിരക്കണക്കിന് അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. മാർച്ച് 31-ന് നടന്ന ഈ നറുക്കെടുപ്പിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 2,250 ഉദ്യോഗാർത്ഥികൾക്കാണ് ഇമിഗ്രേഷൻ വിഭാഗം (IRCC) സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയത്. 509 സിആർഎസ് പോയിന്റ് നേടിയ ഉദ്യോഗാർത്ഥികളാണ് ഈ ഡ്രോയിൽ പരിഗണിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് സ്കോറിൽ കുറവ് വന്നിട്ടുണ്ട്. 2026 മാർച്ച് […]
