newsroom@amcainnews.com

ഇവി വിപണിയിൽ വിപ്ലവത്തിനൊരുങ്ങി കാനഡയിൽ പുതിയ ഇലക്ട്രിക് വാഹന നയം; കാർ വാങ്ങാൻ ഇനി സർക്കാർ വക 5,000 ഡോളർ! പുതിയ പദ്ധതി ഫെബ്രുവരി 16 മുതൽ

ഒട്ടാവ: കാനഡയിലെ ഇലക്ട്രിക് വാഹന (EV) വിപണിക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി ഫെഡറൽ സർക്കാർ പുതിയ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ ‘നാഷണൽ ഓട്ടോ സ്ട്രാറ്റജി’യുടെ (National Auto Strategy) ഭാഗമായുള്ള ഈ പദ്ധതി ഫെബ്രുവരി 16 മുതൽ നിലവിൽ വരും. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സബ്‌സിഡി ഇങ്ങനെ നിബന്ധനകൾ പരമാവധി 50,000 ഡോളർ വരെ വിലയുള്ള വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. […]

വിദേശകളായ കുറ്റവാളികളോട് ഉദാരത വേണ്ട, നാടുകടത്തണം; പുതിയ നിയമനിർദ്ദേശവുമായി കൺസർവേറ്റീവ് പാർട്ടി

ഒട്ടാവ: കാനഡയിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കൺസർവേറ്റീവ് പാർട്ടി രംഗത്ത്. രാജ്യത്തെ സുരക്ഷാ നിയമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ആവശ്യം. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ ഉടനടി നാടുകടത്തണമെന്നും അവർക്ക് പിന്നീട് അഭയാർത്ഥി അപേക്ഷ നൽകാൻ അവകാശമുണ്ടായിരിക്കില്ലെന്നും നിർദ്ദിഷ്ട നിയമ ഭേദഗതി വ്യക്തമാക്കുന്നു. കാനഡയിലെ നിലവിലെ നിയമങ്ങൾ കുറ്റവാളികളോട് അമിത ഉദാരത കാണിക്കുന്നുവെന്ന് പിയറി പൊയിലീവ്രെ കുറ്റപ്പെടുത്തി. ഭീഷണിപ്പെടുത്തി പണം തട്ടൽ […]

സൈക്കിൾ യാത്രയ്ക്കിടെ 11 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ നീക്കം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി കാൽഗറി പോലീസ്

കാൽഗറി: നോർത്ത് ഈസ്റ്റ് കാൽഗറിയിൽ 11 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോവെൻട്രി ഹിൽസ് സ്‌കൂളിന് സമീപമുള്ള നടപ്പാതയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സൈക്കിൾ ചവിട്ടുകയായിരുന്ന ബാലനെ അക്രമി ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി ഇയാളുടെ പിടിയിൽ നിന്ന് സാഹസികമായി കുതറിമാറി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച വൈകുന്നേരം ആറിനും ഏഴിനും ഇടയിലാണ് സംഭവം നടന്നത്. പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുട്ടി സുരക്ഷിതനായി വീട്ടിലെത്തുകയും മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ […]

ദിവസങ്ങൾക്കുള്ളിൽ വീട് റെഡി! 3D പ്രിന്റിംഗ് സാങ്കേതികവിദ്യയുമായി കാനഡ; വെല്ലുവിളിയായി തൊഴിലാളി ക്ഷാമം

ഒന്റാറിയോ: കാനഡ നേരിടുന്ന രൂക്ഷമായ പാർപ്പിട പ്രതിസന്ധിക്ക് പരിഹാരമായി 3D പ്രിന്റിംഗ് സാങ്കേതികവിദ്യ രംഗത്തെത്തുന്നു. നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒന്റാറിയോയിലെ മസ്‌കോക്കയിൽ നിന്നുള്ള ലിൻഡ റെയ്‌സ്മാൻ എന്ന വനിതയാണ് ഈ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. തന്റെ സമ്പാദ്യമായ ഏഴ് ലക്ഷത്തോളം ഡോളർ മുടക്കി ഒരു അത്യാധുനിക ‘റോബോട്ടിക് ആം’ സ്വന്തമാക്കിയാണ് അവർ ഈ ദൗത്യത്തിന് തുടക്കമിട്ടത്. പ്രധാന നേട്ടങ്ങൾ വെല്ലുവിളികൾ പുതിയ സാങ്കേതികവിദ്യ വലിയ സാധ്യതകൾ തുറക്കുന്നുണ്ടെങ്കിലും ചില പ്രായോഗിക വെല്ലുവിളികൾ ഈ […]

റോഡിലെ മഞ്ഞുരുക്കാൻ ഉപയോഗിക്കുന്ന ഉപ്പ് വില്ലനായി; കാൽഗറിയിൽ അഗ്നിശമന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ഈ വർഷം അറ്റകുറ്റപ്പണിക്കായി മാത്രം ചെലവഴിച്ചത് 20 ലക്ഷത്തിലേറെ ഡോളറുകൾ

കാൽഗറി: ശൈത്യകാലത്ത് റോഡിലെ മഞ്ഞുരുക്കാൻ ഉപയോഗിക്കുന്ന ഉപ്പ് കാൽഗറിയിലെ അഗ്നിശമന സേനാ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ഉപ്പിലെ രാസവസ്തുക്കൾ കലർന്ന് വാഹനങ്ങളുടെ കരുത്തുറ്റ സ്റ്റീൽ ചട്ടക്കൂടുകൾ (Chassis) അതിവേഗം തുരുമ്പെടുത്ത് നശിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഈ പ്രതിസന്ധി മൂലം ഒൻപതോളം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി മാത്രം ഈ വർഷം നഗരസഭയ്ക്ക് 20 ലക്ഷം ഡോളറിലധികം (ഏകദേശം 16 കോടിയിലധികം രൂപ) ചെലവിടേണ്ടി വന്നു. സാധാരണ ഗതിയിൽ ദീർഘകാലം ഈടുനിൽക്കേണ്ട വാഹനങ്ങളാണ് വെറും പത്ത് വർഷത്തിനുള്ളിൽ ഉപയോഗശൂന്യമാകുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഒരു പുതിയ […]

ലഭ്യത കൂടി, വാടക കുറഞ്ഞു; കാനഡയിൽ വാടക നിരക്കുകളിൽ വൻ ഇടിവ്; ടൊറന്റോയിലും വാൻകൂവറിലും ആശ്വാസം

ഒട്ടാവ: കാനഡയിലെ താമസക്കാർക്ക് ആശ്വാസമേകി രാജ്യത്തെ ശരാശരി വാടക നിരക്കിൽ വൻ ഇടിവ്. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ കണക്കുകൾ പ്രകാരം, റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി മാസവാടക മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 2,057 ഡോളറിലെത്തി. കഴിഞ്ഞ 16 മാസമായി വാടക നിരക്കുകളിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത് കുടിയേറ്റക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ ആശ്വാസമാണ് പകരുന്നത്. കൂടുതൽ കോണ്ടോ അപ്പാർട്ടുമെന്റുകൾ നിർമ്മാണം പൂർത്തിയാക്കി വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ […]

ജിഎം പ്ലാൻ്റ് തൊഴിലാളികൾക്ക് നികുതി ഇളവ് നൽകണം; ധനമന്ത്രിക്ക് കത്തയച്ച് പൊളിയേവ്

കാനഡയിലെ വാഹന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് വൻതുക നികുതിയായി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. ഒന്റാരിയോയിലെ ഇംഗർസോൾ ജിഎം പ്ലാന്റിൽ നിന്ന് പിരിച്ചുവിടപ്പെട്ട 1,200 തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ പകുതിയിലധികം നികുതിയായി പിടിച്ചെടുക്കുന്നതിനെതിരെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്‌നിന് കത്തിലാണ് പൊളിയേവി​ന്റെ പരാമർശം. കുടുംബം പുലർത്താനും കടങ്ങൾ വീട്ടാനും പ്രയാസപ്പെടുന്ന ഇവർക്ക് അർഹമായ തുക ഉടൻ ലഭ്യമാക്കാൻ നികുതി തടഞ്ഞുവെക്കുന്നത് കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. […]

യുഎസ്-കാനഡ വ്യാപാരയുദ്ധം: കനേഡിയൻ വാഹനമേഖല പ്രതിസന്ധിയിൽ

യുഎസ്-കാനഡ വ്യാപാരയുദ്ധം കാനഡയിലെ വാഹന നിർമാണ മേഖലയെ വൻ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. പകുതിയിലധികം കമ്പനികൾ ഇപ്പോൾ പ്രതിരോധ മേഖലയിലേക്ക് ചുവടുമാറ്റുന്നതായും കെപിഎംജി കാനഡ പുറത്തുവിട്ട സർവേ ചൂണ്ടിക്കാട്ടുന്നു. 82% കമ്പനികളും തങ്ങളുടെ വിതരണ ശൃംഖലയിൽ അടിയന്തര മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നികുതി വർധന മറികടക്കാൻ 63% കമ്പനികളും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചു കഴിഞ്ഞതായും സർവേ കണ്ടെത്തി. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ വിള്ളൽ കാനഡയിലെ ഓട്ടോമൊബൈൽ രംഗത്തെ അടിമുടി മാറ്റുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലനിൽപ്പിനായി 70% […]

ഗോർഡി ഹാവ് ബ്രിഡ്ജ് പെർമിറ്റ് മാറ്റം: കാനഡയ്ക്കുമേൽ സമ്മർദ്ദവുമായി വൈറ്റ്ഹൗസ്

യുഎസ്-കാനഡ അതിർത്തിയിൽ നിർമ്മാണം പൂർത്തിയായ ഗോർഡി ഹാവ് അന്താരാഷ്ട്ര പാലത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. പാലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പെർമിറ്റിൽ മാറ്റം വരുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരമുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ വർഷം ആദ്യം തുറക്കാനിരിക്കുന്ന പാലം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ നിർണ്ണായക പങ്കുവഹിക്കേണ്ടതാണ്. എന്നാൽ, കാനഡയുമായുള്ള പുതിയ വ്യാപാര കരാർ ചർച്ചകൾക്ക് മുന്നോടിയായി ഈ പാലം ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കാനാണ് ട്രംപ് നീക്കം നടത്തുന്നത്. പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡയുടെ പക്കലാണെന്നതും ഇരുവശത്തെയും ഭൂമി […]

ആൽബർട്ട വിഘടനവാദം: തദ്ദേശീയരുടെ സമ്മതം വേണമെന്ന് AFN ചീഫ് സിൻഡി വുഡ്ഹൗസ്

ആൽബർട്ട കാനഡയിൽ നിന്ന് വേർപെടണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുന്ന വിഘടനവാദികൾക്ക് ഉടമ്പടി ഭൂമിയിൽ യാതൊരു അവകാശവുമില്ലെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN) നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക്ക്. കാൽഗറിയിൽ നടന്ന എഎഫ്എൻ കോൺഫറൻസിൽ സംസാരിക്കവേ, ആൽബർട്ടയിലെ വിഘടനവാദി പ്രസ്ഥാനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് അവർ ആഞ്ഞടിച്ചു. തദ്ദേശീയ ജനതയുടെ അനുമതിയില്ലാതെ കാനഡയിൽ നിന്ന് വേർപെട്ടുപോകാൻ ആൽബർട്ടയ്ക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കി. കാനഡയിൽ നിന്ന് വേർപെട്ടുപോകണമെങ്കിൽ തദ്ദേശീയ ജനതയുടെ കൂട്ടായ അനുമതി വേണമെന്ന് നെപിനാക്ക് ഓർമ്മിപ്പിച്ചു. തെറ്റായ […]