ട്രംപ് വധശ്രമക്കേസ്: പ്രതി റയാൻ റൂത്തിന് ജീവപര്യന്തം

ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് അമേരിക്കൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൺ ആണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്. വധശ്രമത്തിന് പുറമെ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസിൽ ഏഴ് വർഷം അധിക തടവും പ്രതി അനുഭവിക്കണം. 2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ചാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്. പ്രസിഡന്റ് സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ചു, കുറ്റകൃത്യത്തിനായി മാരകായുധം ഉപയോഗിച്ചു, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു, സീരിയൽ നമ്പർ […]
സ്കാർബറോ സെൻ്റ് തോമസ് ദേവാലയത്തിലെ മോഷണം: പ്രതിയെ തിരിച്ചറിഞ്ഞു

സ്കാർബറോയിലെ സെൻ്റ് തോമസ് ദേവാലയത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ട് ചെയ്തു. 32 വയസ്സുള്ള യുവതിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഡിഎൻഎ (DNA) ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് നടത്തിയ മറ്റ് കുറ്റകൃത്യങ്ങൾക്ക് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് ഇവർ. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; സംയുക്ത പ്രഖ്യാപനം അടുത്തയാഴ്ച

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും അടുത്തയാഴ്ച പുറത്തിറങ്ങും. കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ന്യൂഡൽഹി സന്ദർശിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 50% താരിഫ് 18% ആയി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതോടെ മാസങ്ങൾ നീണ്ട വ്യാപാര തർക്കങ്ങൾക്കാണ് അയവുണ്ടായിരിക്കുന്നത്. ഈ കരാറിൽ ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും […]
ആണവായുധങ്ങൾ വികസിപ്പിക്കില്ല: ഡേവിഡ് മക്‌ഗ്വിൻ്റി

ആണവായുധ ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിൽ, സ്വന്തമായി ആണവായുധങ്ങൾ വികസിപ്പിക്കാൻ കാനഡയ്ക്ക് ഉദ്ദേശമില്ലെന്ന് ഫെഡറൽ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിൻ്റി. മുൻ പ്രതിരോധ സേനാ മേധാവി ജനറൽ വെയിൻ എയർ നടത്തിയ പരാമർശങ്ങൾ തള്ളിക്കൊണ്ടാണ് മന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ആണവവ്യാപന വിരുദ്ധ ഉടമ്പടികളിൽ (NPT) കാനഡ ഒപ്പുവച്ചിട്ടുണ്ടെന്നും ആ വാഗ്ദാനങ്ങളിൽ രാജ്യം ഉറച്ചുനിൽക്കുമെന്നും മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡിന് മേൽ ഉന്നയിച്ച അവകാശവാദങ്ങളും നാറ്റോ സഖ്യത്തോടുള്ള […]
അമേരിക്കയെ അമിതമായി ആശ്രയിക്കരുത്: മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ

കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും അമേരിക്കൻ വിപണിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ. അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപ്രതീക്ഷിത നീക്കങ്ങളും വ്യാപാര കരാറുകളുടെ ലംഘനവും കാനഡയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നീണ്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നത് കാനഡ ഗൗരവമായി പരിഗണിക്കണമെന്ന് ഹാർപ്പർ നിർദ്ദേശിച്ചു. അമേരിക്കൻ വിപണി പഴയപോലെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നത് പ്രായോഗികമല്ല. കൂടാതെ നിർണ്ണായകമായ ഊർജ്ജ-ധാതു വിഭവങ്ങൾ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങൾക്ക് […]
കാനഡയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുമ്പോഴും രണ്ടായിരത്തോളം രോഗികളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മൂന്ന് വർഷമായിട്ടും പെർമനൻ്റ് റസിഡൻസി ഇല്ല! വീണ്ടും ചർച്ചയായി കർക്കശമകുടിയേറ്റ നിയമങ്ങൾ

കാനഡയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുമ്പോഴും, രണ്ടായിരത്തിലധികം രോഗികളെ ചികിത്സിക്കുന്ന ഒരു അമേരിക്കൻ ഡോക്ടർ സ്ഥിരതാമസ അനുമതി (PR) കിട്ടാതെ വലയുന്നു. നോർത്ത് കരോലിനയിൽ നിന്നും കാനഡയിലെത്തിയ ഡോ. മൈക്കൽ ആൻ്റിലാണ് ചുവപ്പുനാടയിൽ കുടുങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്. 2023-ലാണ് കൂടുതൽ സുരക്ഷിതമായ ജീവിത സാഹചര്യവും കാനഡയിലെ മികച്ച ആരോഗ്യസംവിധാനവും തേടി ഡോ. മൈക്കൽ ആൻ്റിൽ കുടുംബസമേതം ടൊറൻ്റോയിലെത്തിയത്. നിലവിൽ ടൊറൻ്റോയിലെ ഒരു തിരക്കേറിയ ക്ലിനിക്കിൽ 2,000-ത്തിലധികം രോഗികളുടെ ആശ്രയമാണ് ഈ ഡോക്ടർ.കാനഡയിൽ എത്തിയിട്ട് മൂന്ന് വർഷമായെങ്കിലും മൈക്കലിന് ഇതുവരെ […]
ഒൻ്റാരിയോയിൽ 14 മുതൽ 20 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ സൈക്കോസിസ്, സ്കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ

കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ 14 മുതൽ 20 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ സൈക്കോസിസ് , സ്കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1960 മുതൽ 2009 വരെ ജനിച്ച 1.2 കോടിയിലധികം നിവാസികളുടെ മുപ്പത് വർഷത്തെ ആരോഗ്യവിവരങ്ങളാണ് വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഠനമനുസരിച്ച്, 14-20 പ്രായപരിധിയിലുള്ളവർക്കിടയിൽ ഇത്തരം രോഗനിർണ്ണയ നിരക്ക് 60 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. എന്നാൽ 21 മുതൽ 50 […]
കെട്ടിക്കിടക്കുന്നത് 85,000-ത്തിലധികം കേസുകൾ! കാനഡയിലെ വിമാനയാത്രക്കാരുടെ പരാതികൾക്ക് പരിഹാരം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ട്

കാനഡയിലെ വിമാനയാത്രക്കാരുടെ പരാതികൾക്ക് പരിഹാരം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഈ പരാതികൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിക്ക് (CTA) ആണ്. നിലവിൽ 85,000-ത്തിലധികം കേസുകളാണ് ഏജൻസിയുടെ മുന്നിൽ കെട്ടിക്കിടക്കുന്നത്. വിമാനം വൈകൽ, യാത്ര റദ്ദാക്കൽ, മോശം സേവനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം പരാതികളും. വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുമ്പോഴാണ് യാത്രക്കാർ പലപ്പോഴും ഔദ്യോഗികമായി പരാതി നൽകുന്നത്. ചില കേസുകളിൽ തീർപ്പാകാൻ രണ്ട് വർഷത്തിലധികം സമയമെടുക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി. യാത്രക്കാർക്ക് […]
ഒറോപൗച്ച് വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ ക്യൂബയിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് പുതിയ ആരോഗ്യ മുന്നറിയിപ്പുമായി കനേഡിയൻ സർക്കാർ

ക്യൂബയിലേക്ക് യാത്ര ചെയ്യുന്നവർക്കായി കാനഡ സർക്കാർ പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറോപൗച്ച് വൈറസ് (Oropouche virus) രോഗം പടരുന്ന സാഹചര്യത്തിലാണ് സർക്കാർ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. ചെറിയ ഈച്ചകൾ, ചിലതരം കൊതുകുകൾ എന്നിവ വഴിയാണ് ഈ വൈറസ് പകരുന്നത്.കടിയേറ്റ് മൂന്ന് മുതൽ എട്ട് ദിവസത്തിനുള്ളിൽ ആളുകൾക്ക് അസുഖം ബാധിക്കാം. പനി, വിറയൽ, തലവേദന, പേശി വേദന, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കും, എന്നാൽ പിന്നീട് […]
ആൽബർട്ടയുടെ ‘ബിൽ 11’ കാനഡയിലുടനീളം വലിയ ആശങ്കകൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ട്; കാനഡയുടെ സൗജന്യ ആരോഗ്യ പരിരക്ഷാ സംവിധാനം തകരുമെന്ന് മുന്നറിയിപ്പ്

ആൽബർട്ട സർക്കാർ കൊണ്ടുവന്ന പുതിയ ആരോഗ്യ പരിരക്ഷാ നിയമമായ ‘ബിൽ 11’ കാനഡയിലുടനീളം വലിയ ആശങ്കകൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ട്. ഈ നിയമം രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2025 ഡിസംബറിൽ പാസാക്കിയ ഈ നിയമം പ്രവിശ്യയിലെ പല ആരോഗ്യ നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇത് ആരോഗ്യമേഖലയെ ആധുനികവൽക്കരിക്കുമെന്നും രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നുമാണ് നിയമത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ, ‘പാർക്ക്‌ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടും’ ‘കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സും’ […]
