കാനഡയിലെ ടാക്സ് ഫയലിംഗ് സീസൺ ആരംഭിക്കുന്നു, പിഴകൾ ഒഴിവാക്കാം.. ഓർത്തിരിക്കേണ്ട തീയതികൾ; കുറഞ്ഞ വരുമാനമുള്ളവർക്കായി സി.ആർ.എയുടെ ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം

കാനഡയിലെ ടാക്സ് ഫയലിംഗ് സീസൺ ആരംഭിക്കുകയാണ്. കൃത്യസമയത്ത് നികുതി രേഖകൾ സമർപ്പിക്കുന്നത് പിഴകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. പലപ്പോഴും ഫയലിംഗുമായി ബന്ധപ്പെട്ട് ഒരുപാട് രേഖകൾ ശേഖരിക്കാനുണ്ടാകും. ചില രേഖകൾ ലഭിക്കാൻ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ എടുത്തേക്കാനുമിടയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീയതികളെക്കുറിച്ച് ധാരണയുണ്ടാകുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഫെബ്രുവരി 23-നാണ് സി.ആർ.എതങ്ങളുടെ Netfile സേവനം ആരംഭിക്കുന്നത്. കാനഡയിലുള്ളവർക്ക് ഓൺലൈനായി ടാക്സ് ഫയൽ ചെയ്യാവുന്ന ആദ്യ ദിനമാണിത്.ഫെബ്രുവരി 27: തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാർക്ക് T4, T4A, T5 സ്ലിപ്പുകൾ നൽകേണ്ട […]
ഫിഫ ലോകകപ്പിനായി വ്യത്യസ്തമായൊരു പൊതുജനാരോഗ്യ പദ്ധതിയുമായി ടൊറൻ്റോ; സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കാൻ രണ്ട് ലക്ഷം ഡോളർ ചെലവഴിക്കും, നികുതിപ്പണത്തിൻ്റെ ദുരുപയോഗമെന്ന് വിമർശനം

ഫിഫ ലോകകപ്പിനായി വ്യത്യസ്തമായൊരു പൊതുജനാരോഗ്യ പദ്ധതിയുമായി ഒരുങ്ങുകയാണ് ടൊറൻ്റോ. കോണ്ടം, ലൂബ്രിക്കൻ്റ് എന്നിവ വാങ്ങുന്നതിനായി നഗരം 2,00,000 ഡോളർ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. ഇവ ലോകകപ്പ് വേളയിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഇടയിൽ സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. വലിയ അന്താരാഷ്ട്ര മേളകളുടെ സമയത്ത് ലൈംഗിക പ്രവർത്തനങ്ങൾ വർദ്ധിക്കാറുണ്ടെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി. ലൈംഗികരോഗങ്ങൾ പടരുന്നത് തടയാനുള്ള ഒരു മാർഗ്ഗമായാണ് ഇതിനെ കാണുന്നത്. ലൈംഗികാരോഗ്യത്തെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ബോധവൽക്കരണവും ഈ […]
ആൽബർട്ടയിൽ ടോവിംഗ് ചൂഷണം തടയാൻ പുതിയ നിയമങ്ങൾ; നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് ലക്ഷം ഡോളർ വരെ പിഴയോ, രണ്ട് വർഷം വരെ തടവോ ലഭിക്കാം

ആൽബർട്ടയിലെ ടോവിംഗ് മേഖലയിലെ ചൂഷണങ്ങൾ തടയിടാൻ ശക്തമായ നിയമപരിഷ്കാരങ്ങളുമായി സർക്കാർ രംഗത്ത്. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ടോവിംഗ് ചാർജ് എത്രയാകും, വാഹനം സൂക്ഷിക്കാൻ എത്ര തുകയാകും എന്നതിനെക്കുറിച്ച് ഡ്രൈവർമാർ കൃത്യമായ വിശദീകരണം നൽകിയിരിക്കണം. വാഹന ഉടമയുടെ വ്യക്തമായ അനുവാദമില്ലാതെ വാഹനം ടോവ് ചെയ്യാൻ പാടില്ല. എന്നാൽ പോലീസ്, വസ്തു ഉടമകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ആവശ്യപ്പെടുന്ന ടോവിംഗുകൾക്ക് ഈ അനുമതി പത്രം ബാധകമായിരിക്കില്ല. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ഒരു ലക്ഷം മുതൽ […]
കാൽഗറിയിൽ വീടുകളിൽ മോഷണ പരമ്പര, അന്വേഷണം ആരംഭിച്ചു; ജാഗ്രത പാലിക്കാണമെന്ന് പോലീസ്

കാൽഗറിയിൽ അടുത്തടുത്തായി നടന്ന നാല് വീട് മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൻ്റെ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഈ മോഷണങ്ങൾ നടന്നത്. പാർക്കുകൾ, ഗോൾഫ് കോഴ്‌സുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയ്ക്ക് സമീപമുള്ള വീടുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ജനുവരി 15-ന് വൈകുന്നേരം 6-നും 7:30-നും ഇടയിൽ ‘കൊറോണേഷൻ ഡ്രൈവ് SW’-ന് സമീപമായിരുന്നു ആദ്യ മോഷണം. ജനുവരി 17-ന് രണ്ട് മോഷണങ്ങൾ കൂടി നടന്നു […]
പത്ത് വർഷത്തിനുള്ളിൽ ബ്രിട്ടീഷ് കൊളംബിയയെ പിന്നിലാക്കി കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ പ്രവിശ്യയായി ആൽബർട്ട മാറുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

അടുത്ത പത്ത് വർഷത്തിനുള്ളിൽ ബ്രിട്ടീഷ് കൊളംബിയയെ പിന്നിലാക്കി കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ പ്രവിശ്യയായി ആൽബർട്ട മാറുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ പഠന റിപ്പോർട്ട്. ആൽബർട്ടയിലെ ഉയർന്ന പ്രജനന നിരക്കും താരതമ്യേന പ്രായം കുറഞ്ഞ ജനവിഭാഗവുമാണ് ഈ ജനസംഖ്യാ കുതിപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ 2036-ഓടെ ആൽബർട്ടയിലെ ജനസംഖ്യ ബി.സി-യെ മറികടക്കുമെന്നും, 2050-ഓടെ ഇത് ഏഴ് മില്യണിൽ (70 ലക്ഷം) എത്തുമെന്നുമാണ് പ്രവചനം. ബി.സി-യിൽ വാർദ്ധക്യസഹജമായ മരണനിരക്ക് വർദ്ധിക്കുന്നതും, ആൽബർട്ടയിൽ ജനനനിരക്ക് ഉയർന്നുനിൽക്കുന്നതും ഈ […]
ഹിസ്ബുള്ളയ്ക്ക് വേണ്ടി കാനഡയിൽനിന്ന് പണം വെളുപ്പിച്ചു നൽകി; വാണിജ്യ പ്രമുഖൻ ഫഹദ് സോവാനെയെ രാജ്യത്തുനിന്ന് പുറത്താക്കാൻ കനേഡിയൻ ഫെഡറൽ കോടതിയുടെ ഉത്തരവ്

ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാണിജ്യ പ്രമുഖൻ ഫഹദ് സോവാനെയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ കനേഡിയൻ ഫെഡറൽ കോടതി ഉത്തരവിട്ടു. ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്ക് വേണ്ടി കാനഡയിൽ നിന്ന് പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണിത്. മിസിസ്സാഗ നിവാസിയായ സോവാനെ, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങൾ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്‌റൂട്ട് തുറമുഖത്തേക്ക് കയറ്റുമതി ചെയ്യുകയും, തത്തുല്യമായ തുക ബാങ്കിംഗ് ഇതര മാർഗങ്ങളിലൂടെ ഭീകരപ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു എന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിയും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയത്. […]
ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയിലേക്കെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപക ഇമിഗ്രേഷൻ തട്ടിപ്പുകൾ; മുന്നറിയിപ്പുമായി

ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയിലെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ ഇമിഗ്രേഷൻ തട്ടിപ്പുകൾ നടക്കുന്നതായി സൈബർ-ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകകപ്പ് സന്ദർശകർക്കായി പ്രത്യേക വിസ വിഭാഗമുണ്ടെന്നും സന്ദർശക വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും സാധിക്കുമെന്നുമുള്ള വ്യാജ അവകാശവാദങ്ങളാണ് ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രചരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, കാനഡ എന്നിവിടങ്ങളിൽ നിന്ന് നിയന്ത്രിക്കപ്പെടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഹിന്ദി, ഉറുദു, പഞ്ചാബി ഭാഷകളിൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഫിഫയുമായി ബന്ധപ്പെട്ട […]
അമേരിക്കൻ ഗവൺമെന്റ് സ്തംഭനം ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ നിർണ്ണായക ധാരണയിലെത്തി

വാഷിംഗ്ടൺ: അമേരിക്കൻ ഗവൺമെന്റ് സ്തംഭനം ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ നിർണ്ണായക ധാരണയിലെത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ഈ സാമ്പത്തിക വർഷത്തെ ബാക്കി കാലയളവിലേക്ക് അഞ്ച് പ്രധാന ചെലവ് ബില്ലുകൾ പാസാക്കാൻ ധാരണയായി. ആഭ്യന്തര സുരക്ഷാ വകുപ്പിന് രണ്ട് ആഴ്ചത്തേക്ക് കൂടി താൽക്കാലികമായി ഫണ്ട് നൽകും. ഇമിഗ്രേഷൻ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ സമയം ഉപയോഗിക്കും. റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ ഈ ധാരണയെ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് […]
ഇ.ഡി റെയ്ഡിനിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി

ബെംഗളൂരു : കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽവച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയാണ്. അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസുകളിൽ ഇ.ഡി.റെയ്ഡ് നടക്കുന്നുണ്ട്.
കാനഡയിലെ അഭയാർത്ഥികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ആരോഗ്യ സേവനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫെഡറൽ സർക്കാർ

കാനഡയിലെ അഭയാർത്ഥികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ആരോഗ്യ സേവനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫെഡറൽ സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. മരുന്നുകൾക്കും മറ്റ് ചികിത്സാ സേവനങ്ങൾക്കും നിശ്ചിത തുക അഭയാർത്ഥികൾ തന്നെ നൽകേണ്ടി വരുന്ന ‘കോ-പേയ്‌മെൻ്റ്’ രീതി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ അഭയാർത്ഥികളുടെ ഒട്ടുമിക്ക ചികിത്സാ ചെലവുകളും സർക്കാർ പൂർണ്ണമായും വഹിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ സംവിധാനം വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്നും, പദ്ധതി ദീർഘകാലം നിലനിർത്താൻ മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. പുതിയ പദ്ധതിയനുസരിച്ച് […]
