newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ 2.25% ആയി പലിശ നിരക്ക് നിലനിർത്തി

ബാങ്ക് ഓഫ് കാനഡ ബെഞ്ച്മാർക്ക് പലിശ നിരക്ക് 2.25 ശതമാനമായി നിലനിർത്തി. പണപ്പെരുപ്പം, മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP), തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ബാങ്ക് ഓഫ് കാനഡ നിരക്ക് നിലനിർത്തിയത്. ഒക്ടോബറിൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതും തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി ഉയർന്നതും ആശങ്കയുയർത്തിയിരുന്നു. എന്നാൽ, പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്‍റെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് എത്തുന്നതിന്‍റെ സൂചനകൾ കണ്ടതും പലിശനിരക്ക് നിലനിർത്താൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചു. ഇതോടെ പലിശനിരക്ക് […]

ഒൻ്റാരിയോ ഒറീലിയയ്ക്ക് സമീപം ഭൂചലനം: 3.7 തീവ്രത

ഒൻ്റാരിയോയിലെ ഒറീലിയയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഒറീലിയയിൽ നിന്ന് 23 കിലോമീറ്റർ തെക്ക് കിഴക്ക് മാറി രാത്രി 10:59 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എർത്ത്‌ക്വേക്സ് കാനഡ അറിയിച്ചു. ജിടിഎ , സെന്റ് കാതറൈൻസ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ബാധിക്കുന്ന പുതുവർഷത്തിലെ ബാങ്ക് ഓഫ് കാനഡയുടെ ആദ്യ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് (ജനുവരി 28) നടക്കും. സാമ്പത്തിക മാന്ദ്യം തടയുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സെൻട്രൽ ബാങ്കിന്‍റെ പണനയം നിർണ്ണായകമാണെന്നതിനാൽ ഓരോ പലിശനിരക്ക് പ്രഖ്യാപനവും ആകാംക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധർ അടക്കം കാത്തിരിക്കുന്നത്. അതേസമയം സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. 2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. […]

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനം അപകടത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെ ആറുപേരും മരിച്ചതായി ഡിജിസിഎ അറിയിച്ചു. റാലിയില്‍ പങ്കെടുക്കാന്‍ ബാരാമതിയില്‍ എത്തിയതായിരുന്നു അജിത് പവാര്‍. വിമാനം ലാന്‍ഡിങിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ നാല് പതിറ്റാണ്ടിലേറെയായി പ്രധാന പങ്കുവഹിക്കുന്ന നേതാവാണ് അജിത് […]

ഗൺ ബൈ ബാക്ക് പ്രൊജക്റ്റ്: നഷ്ടപരിഹാരം പ്രഖ്യാപിച്ച് കാനഡ

നിരോധിച്ച തോക്കുകൾ സർക്കാരിന് കൈമാറുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന ഫെഡറൽ സർക്കാരിന്റെ പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ 22,251 തോക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടമകൾ സർക്കാരിനെ അറിയിച്ചതായി പബ്ലിക് സേഫ്റ്റി കാനഡ വ്യക്തമാക്കി. AR-15 ഉൾപ്പെടെ യുദ്ധഭൂമിയിൽ മാത്രം ഉപയോഗിക്കേണ്ട 2,500 ഓളം തോക്കുകൾക്കാണ് നിലവിൽ നിരോധനമുള്ളത്. 2020 മെയ് മുതലാണ് രാജ്യത്ത് ഇത്തരം മാരകായുധങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തോക്കുകൾ കൈമാറാനോ അല്ലെങ്കിൽ അവ ശാശ്വതമായി പ്രവർത്തനരഹിതമാക്കാനോ താൽപ്പര്യമുള്ളവർക്ക് മാർച്ച് അവസാനം വരെ […]

സ്കിൽഡ് ഇമിഗ്രേഷൻ അപേക്ഷാ ഫീസ് വർധിപ്പിച്ച് ബി സി പിഎൻപി

ബ്രിട്ടീഷ് കൊളംബിയയിലേക്ക് ജോലി തേടിയും സ്ഥിരതാമസത്തിനുമായി എത്തുന്നവർക്കുള്ള അപേക്ഷാ ഫീസ് വർധിക്കും. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) തങ്ങളുടെ സ്കിൽഡ് ഇമിഗ്രേഷൻ വിഭാഗത്തിലെ അപേക്ഷാ ഫീസ് 1,475 ഡോളറിൽ നിന്നും 1,750 ഡോളറായി ഉയർത്തി. 2026 ജനുവരി 22 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. സ്കിൽഡ് വർക്കർ സ്ട്രീം, ഹെൽത്ത് അതോറിറ്റി സ്ട്രീം, എൻട്രി ലെവൽ ആൻഡ് സെമി-സ്കിൽഡ് സ്ട്രീം എന്നിവ വഴി അപേക്ഷിക്കുന്നവർക്ക് ഈ വർദ്ധനവ് ബാധകമാണ്. കൂടാതെ എക്സ്പ്രസ് […]

ദാവോസ് പ്രസംഗം തിരുത്തിയെന്ന അമേരിക്കയുടെ വാദം തള്ളി കാർണി

വേൾഡ് ഇക്കണോമിക് ഫോറത്തിൽ താൻ നടത്തിയ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി. പ്രസംഗത്തിലെ പരാമർശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെ കാർണി തിരുത്തിയെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദങ്ങൾ അദ്ദേഹം തള്ളി. ചൊവ്വാഴ്ച പാർലമെന്റ് ഹില്ലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ദാവോസിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അത് യുഎസ് പ്രസിഡന്റിനോട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ട്രംപുമായി നടത്തിയ സംഭാഷണം സൗഹാർദ്ദപരമായിരുന്നുവെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാർണി തന്റെ […]

കാൽ​ഗറിയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ; അന്വേഷണം ശക്തമാക്കി

കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത ആക്രമണങ്ങളും വെടിവയ്പ്പുകളിലും പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി നോർത്ത് ഈസ്റ്റ് മേഖലയിലെ റെഡ്സ്റ്റോൺ കോമണിലും താരാഡേലിലും നടന്ന വെടിവയ്പ്പുകൾ ഇത്തരം ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ താരാഡേലിലും പത്തരയോടെ റെഡ്സ്റ്റോണിലുമാണ് വെടിവയ്പ്പുണ്ടായത്. റെഡ്സ്റ്റോണിലെ ഒരു വീടിന് നേരെ നിരവധി തവണ വെടിയുതിർത്തെങ്കിലും രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈ മുതൽ കാൽഗറിയിലെ സൗത്ത് ഏഷ്യൻ സമൂഹത്തിന് […]

കാനഡയിൽ ജനസംഖ്യയിൽ വൻ കുതിപ്പ്? 2075-ൽ 75.8 ദശലക്ഷം ആകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

അടുത്ത 50 വർഷത്തിനുള്ളിൽ കാനഡയിൽ വൻ ജനസംഖ്യാ വർധന ഉണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 2025 മുതൽ 2075 വരെയുള്ള കാലയളവിൽ നിലവിൽ 4.17 കോടിയുള്ള രാജ്യത്തെ ജനസംഖ്യ 75.8 ദശലക്ഷമായി കുതിച്ചുയരും. ജനസംഖ്യാ വളർച്ച മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലായിരിക്കുമെന്നും ഫെഡറൽ ഏജൻസി പറയുന്നു. വളർച്ചാ നിരക്ക് ഇടത്തരമാണെങ്കിൽ 2075-ൽ ജനസംഖ്യ 57.4 ദശലക്ഷമായും, വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യമാണെങ്കിൽ അത് 44 ദശലക്ഷമായും വർധിക്കും. അതേസമയം ഉയർന്ന വളർച്ചാ നിരക്കാണെങ്കിൽ ഇത് 75.8 ദശലക്ഷം ആകുമെന്നാണ് […]