മിനിയപ്പലിസ് നഗരത്തിൽ വീണ്ടും ഇമിഗ്രേഷൻ ഏജന്റ് വാഹനപരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു, സ്വയം പ്രതിരോധമെന്ന് ഉദ്യോഗസ്ഥർ; വ്യാപക പ്രതിഷേധം

വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ മിനസോടയിലെ മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് വാഹനപരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നതിൽ വ്യാപക പ്രതിഷേധം. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിനു സമീപമാണിത്. കൊല്ലപ്പെട്ട 51കാരന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുവെന്നും ഇയാളെ നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അവകാശവാദം. മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ‘സ്വന്തം […]
ഒൻ്റാരിയോ വിക്ടോറിയ പാർക്കിൽ മലയാളികൾക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി CCMA

ഒൻ്റാരിയോയിലെ ലണ്ടനിൽ, വിക്ടോറിയ പാർക്കിൽ മലയാളികൾക്ക് നേരെയുണ്ടായ ക്രൂരമായ വംശീയ ആക്രമണത്തെ സെൻ്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്സ് ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായവർക്ക് ഗുരുതരമായ ശാരീരിക പരിക്കുകൾക്ക് പുറമെ കടുത്ത മാനസികാഘാതവും നേരിടേണ്ടി വന്നതായി സംഘടന അറിയിച്ചു. കാനഡ ഉയർത്തിപ്പിടിക്കുന്ന മാനുഷികത, സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുത എന്നീ മൂല്യങ്ങളെ തകർക്കുന്നതാണ് ഇത്തരം വംശീയ അധിക്ഷേപങ്ങളെന്ന് CCMA ചൂണ്ടിക്കാട്ടി. . ഭയവും വിവേചനവുമില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള അവകാശം കാനഡയിൽ താമസിക്കുന്ന എല്ലാവർക്കുമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും സംഘടന […]
കാനഡയിൽ സോഷ്യൽ മീഡിയയിലൂടെയും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ട്

കാനഡയിൽ പെൺകുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ട്. അടുത്ത കാലത്തായി സൈബർ ആക്രമണ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി കനേഡിയൻ സെൻ്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ്റെ റിപ്പോർട്ട് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും പെൺകുട്ടികൾ വലിയ രീതിയിലുള്ള ഭീഷണികളും അധിക്ഷേപങ്ങളും നേരിടുന്നുണ്ട്. തുടർച്ചയായ ഓൺലൈൻ അധിക്ഷേപങ്ങൾ ഇരകളാക്കപ്പെടുന്നവരിൽ കടുത്ത ഉത്കണ്ഠയ്ക്കും ഒറ്റപ്പെടലിനും കാരണമാകുന്നുണ്ട്. തങ്ങൾ സുരക്ഷിതരല്ലെന്ന ഭീതി പലരുടെയും ആത്മവിശ്വാസം തകർക്കുന്നു. നിലവിലുള്ള നിയമങ്ങളിലെ പോരായ്മകളും അവ നടപ്പിലാക്കുന്നതിലെ കാലതാമസവുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ […]
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാനഡയിലെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; 2025 നവംബറിൽ അനുവദിച്ചത് വെറും 2,485 പുതിയ സ്റ്റഡി പെർമിറ്റുകൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാനഡയിലെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025 നവംബറിൽ വെറും 2,485 പുതിയ സ്റ്റഡി പെർമിറ്റുകൾ മാത്രമാണ് അനുവദിച്ചത്. 95,000-ത്തിലധികം വിദ്യാർത്ഥികൾ എത്തിയ 2023 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 97 ശതമാനം കുറവാണ്. 2025-ഓടെ വിദേശ വിദ്യാർത്ഥികളുടെ പെർമിറ്റുകൾ പകുതിയായി വെട്ടിക്കുറയ്ക്കുമെന്ന് കാനഡ സർക്കാർ വ്യക്തമാക്കിയിരുന്നു.2026-ൽ പെർമിറ്റുകളുടെ എണ്ണം 1,55,000 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഇത് ഇനിയും കുറഞ്ഞേക്കാം. കുടിയേറ്റം കൂടുതൽ സുസ്ഥിരവും സന്തുലിതവുമാക്കുകയാണ് […]
പോളാർ വോർട്ടക്സ് പ്രതിഭാസത്തെ തുടർന്ന് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളും അതിശൈത്യത്തിൻ്റെ പിടിയിൽ

പോളാർ വോർട്ടക്സ് പ്രതിഭാസത്തെ തുടർന്ന് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളും അതിശൈത്യത്തിൻ്റെ പിടിയിലാണ്. ഇതേ തുടർന്ന് അപകടകരമായ രീതിയിൽ താപനില താഴുന്നതുമായി ബന്ധപ്പെട്ട് എൻവയോൺമെൻ്റ് കാനഡ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ പ്രയറി പ്രവിശ്യകളിൽ താപനില -40°C മുതൽ -50°C വരെയായി കുറഞ്ഞു. വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും -48°C-ന് അടുത്തുള്ള കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് അസാധാരണവും ശ്രദ്ധേയവുമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഉത്തര-ദക്ഷിണ ധ്രുവങ്ങൾക്ക് മുകളിലായി ചുറ്റിക്കറങ്ങുന്ന അതിശക്തമായ തണുത്ത കാറ്റിൻ്റെ വലിയ വലയത്തെയാണ് പോളാർ വോർട്ടക്സ് എന്ന് […]
കാനഡയിലെ പ്രമുഖ പലചരക്ക് വ്യാപാര ശൃംഖലകൾ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് വിപണിയിലെ മത്സരം ഇല്ലാതാക്കുന്നതായി റിപ്പോർട്ട്

കാനഡയിലെ പ്രമുഖ പലചരക്ക് വ്യാപാര ശൃംഖലകളായ ലോബ്ലോസ് (Loblaws), സോബീസ് (Sobeys), മെട്രോ (Metro) തുടങ്ങിയ കമ്പനികൾ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് വിപണിയിലെ മത്സരം ഇല്ലാതാക്കുന്നതായി റിപ്പോർട്ട്. സിബിസി മാർക്കറ്റ്‌പ്ലേസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ‘പ്രോപ്പർട്ടി കൺട്രോൾ’ കരാറുകളിലൂടെ ചെറുകിട വ്യാപാരികളെയും മറ്റ് മത്സര ഏജൻസികളെയും വിപണിയിൽ നിന്ന് അകറ്റിനിർത്തുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്. ഒരു നിശ്ചിത സ്ഥലത്തോ മാളിലോ തങ്ങളുടെ സ്റ്റോറുകൾ തുടങ്ങുന്നതിന് പകരമായി, ആ പരിസരത്ത് മറ്റ് പലചരക്ക് കടകളോ ഫാർമസികളോ […]
സമിതിയിൽ കാനഡ വേണ്ടന്ന് ട്രംപ്; ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്കുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കുള്ള ക്ഷണം റദ്ദാക്കി

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്കുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കുള്ള ക്ഷണം റദ്ദാക്കി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ആഗോള സാമ്പത്തിക ക്രമത്തെക്കുറിച്ച് കാർണി നടത്തിയ പ്രസംഗമാണ് ട്രംപിനെ ചൊടിപ്പിച്ചത്. വൻശക്തിയായ രാജ്യങ്ങളുടെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ ചെറുരാജ്യങ്ങൾ ഐക്യപ്പെടണമെന്ന കാർണിയുടെ ആഹ്വാനത്തെ നന്ദിയില്ലാത്ത നടപടിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഉന്നതമായ നേതൃത്വ സമിതിയാണ് ബോർഡ് ഓഫ് പീസ് എന്ന് അവകാശപ്പെട്ട ട്രംപ്, വ്യക്തമായ […]
മുൻ ഒളിമ്പ്യനും രാജ്യാന്തര മയക്കുമരുന്ന് മാഫിയാ തലവനുമായ റയാൻ വെഡിങ്ങ് മെക്സിക്കോ സിറ്റിയിൽ പിടിയിൽ; പിടികൂടിയത് അമേരിക്കൻ അന്വേഷണ ഏജൻസികൾ

കാനഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത സ്നോബോർഡറും നിലവിൽ രാജ്യാന്തര കൊക്കെയ്ൻ മാഫിയയുടെ തലവനുമായ റയാൻ വെഡിങ്ങ് പിടിയിലായി. മെക്സിക്കോ സിറ്റിയിൽ വച്ചാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ റയാൻ വെഡിങ്ങിനെ പിടികൂടിയത്. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുമാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 മില്യൺ യുഎസ് ഡോളർ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം ഒരു ബില്യൺ […]
