newsroom@amcainnews.com

മുൻ ഒളിമ്പ്യനും രാജ്യാന്തര മയക്കുമരുന്ന് മാഫിയാ തലവനുമായ റയാൻ വെഡിങ്ങ് മെക്സിക്കോ സിറ്റിയിൽ പിടിയിൽ; പിടികൂടിയത് അമേരിക്കൻ അന്വേഷണ ഏജൻസികൾ

കാനഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത സ്നോബോർഡറും നിലവിൽ രാജ്യാന്തര കൊക്കെയ്ൻ മാഫിയയുടെ തലവനുമായ റയാൻ വെഡിങ്ങ് പിടിയിലായി. മെക്സിക്കോ സിറ്റിയിൽ വച്ചാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ റയാൻ വെഡിങ്ങിനെ പിടികൂടിയത്. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുമാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 മില്യൺ യുഎസ് ഡോളർ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം ഒരു ബില്യൺ ഡോളർ വിറ്റുവരവുള്ള മയക്കുമരുന്ന് സാമ്രാജ്യമാണ് റയാൻ നയിച്ചിരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. മയക്കുമരുന്ന് കടത്തിന് പുറമെ, സാക്ഷികളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതടക്കമുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് വെഡിങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊളംബിയയിലെ മെഡലിനിൽ വെച്ച് ഒരു സാക്ഷിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലും ഇദ്ദേഹത്തിന് നേരിട്ട് പങ്കുള്ളതായി റിപ്പോർട്ടുകളുണ്ട്. മെക്സിക്കോയിലെ കുപ്രസിദ്ധമായ സിനലോവ കാർട്ടലിൻ്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം, രൂപമാറ്റം വരുത്തിയാണ് ഇത്രയും കാലം ഒളിവിൽ കഴിഞ്ഞിരുന്നത്. മെക്സിക്കോ സിറ്റിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വെഡിങ്ങിനെ കൂടുതൽ വിചാരണ നടപടികൾക്കായി നിലവിൽ അമേരിക്കയിലേക്ക് മാറ്റിയിരിക്കുകയാണ്.

You might also like

മോൺട്രിയലിൽ കനത്ത വെള്ളപ്പൊക്കം; ആയിരങ്ങൾക്ക് വൈദ്യുതിയില്ല, റോഡുകൾ അടച്ചു

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

ലോകകപ്പ്: വിജയം തേടി കാനഡ ഇന്ന് ഖത്തറിനെതിരെ

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You