newsroom@amcainnews.com

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് പൂർണ്ണ പിന്തുണയുമായി നോർവേ

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് പൂർണ്ണ പിന്തുണയുമായി നോർവേ. ലോകം കണ്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കുമ്പോഴും, സംരക്ഷണവാദത്തിന് പകരം തുറന്ന വ്യാപാര നയമാണ് ലോകത്തിന് ആവശ്യമെന്ന് നോർവേ അംബാസഡർ മെയ്-എലിൻ സ്റ്റീനർ വ്യക്തമാക്കി. ദൈശീയ മാധ്യമത്തന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ നോർവേയുടെ നിലപാട് വ്യക്തമാക്കിയത്. നോർവേ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിലും, ഇന്ത്യയുമായി ഒക്ടോബർ ഒന്നിന് നിലവിൽ വന്ന വ്യാപാര കരാറിലൂടെ നോർവേയുടെ ബന്ധം […]

ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം

ലണ്ടൻ: യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥി അന്തരിച്ചു‌. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ലൂട്ടനിലെ സ്റ്റെഫാൻ വർഗീസ് (23) അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിയായ സ്റ്റെഫാൻ പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രിയിൽ പതിവു പോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് […]

മികച്ച ഇന്റീരിയർ, ജനറൽ കോച്ചുകളിലും കുഷ്യൻ സീറ്റുകൾ, സിസിടിവി ക്യാമറകൾ…. 1740 പേർക്കു യാത്ര ചെയ്യാം; അമൃത് ഭാരത് പ്രതിവാര ട്രെയിനുകൾ 27 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത, തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകൾ 27 മുതലും തൃശൂർ-ഗുരുവായൂർ പാസഞ്ചർ 26 മുതലും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെർലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുമാണ് അമൃത് ഭാരത് സർവീസുകൾ. താംബരം-തിരുവനന്തപുരം സെൻട്രൽ ട്രെയിൻ 28ന് വൈകിട്ട് 5 മണിക്ക് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ […]

ട്രംപിന്റെ വെനസ്വേലയിലെ സൈനിക നടപടിക്ക് ശേഷം അടുത്ത ഒപ്പറേഷൻ ക്യൂബയിലേക്ക്; ഈ വർഷാവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അവസാനിപ്പിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

വാഷിങ്ടൻ: സൈനിക ഓപ്പറേഷനിലൂടെ വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടി ഭരണമാറ്റം കൊണ്ടുവന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി കണ്ണുവയ്ക്കുന്നത് ക്യൂബയെയെന്ന് റിപ്പോർട്ടുകൾ. 2026 അവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ നിലംപതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയിൽ യുഎസ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. വെനസ്വേലയിലെ സൈനിക നീക്കങ്ങൾക്ക് ശേഷം ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നും തങ്ങളുമായി കരാർ ഉണ്ടാക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. മഡുറോയുടെ ഭരണകാലത്ത് ക്യൂബയ്ക്ക് വെനസ്വേലയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മഡുറോയെ […]

ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി; ഉത്തരവ് നിലവിൽ വന്നു

​വാഷിംഗ്ടൺ: അന്താരാഷ്ട്ര ആരോഗ്യ നയതന്ത്രത്തിൽ നിർണ്ണായക മാറ്റം കുറിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയിൽ (WHO) നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം പൂർണ്ണമായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വർഷം മുൻപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ സംഘടനയുമായുള്ള യുഎസിന്റെ എല്ലാ ഔദ്യോഗിക ബന്ധങ്ങളും അവസാനിച്ചു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന വരുത്തിയ വീഴ്ചകളും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. ​ലോകാരോഗ്യ സംഘടനയിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. […]

സമാധാന സമിതിയിൽ ചേർന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല; ബോർഡ് ഓഫ് പീസിൽ ചേരാനുള്ള തീരുമാനത്തിൽ പാക്കിസ്ഥാൻ സർക്കരിന് പ്രതിപക്ഷത്തിന്റെ വിമർശനം

ദാവോസ്: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സമിതിയിൽ (ബോർഡ് ഓഫ് പീസ്) ചേരാനുള്ള തീരുമാനത്തിൽ പാക്കിസ്ഥാൻ സർക്കരിന് പ്രതിപക്ഷത്തിന്റെ വിമർശനം. സമാധാന സമിതിയിൽ ചേർന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പറഞ്ഞു. രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പൂർണ സുതാര്യതയും എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളിച്ചുള്ള കൂടിയാലോചനയും ആവശ്യമാണെന്ന് പിടിഐ നേതാക്കൾ പറഞ്ഞു. സമാധാന സമിതിയിൽ ചേരുന്നവർ ‘എൻട്രി ഫീസ്’ ആയി […]

ഞാൻ ഒരു ഏകാധിപതിയാണ്, ചിലപ്പോൾ നമുക്കൊരു ഏകാധിപതിയെ ആവശ്യമായി വരും; ഏകാധിപതിയെന്ന് സ്വയം വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ദാവോസ്: ഏകാധിപതിയെന്ന് സ്വയം വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ചതിന് പിന്നാലെയാണു ട്രംപ് സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചത്. ഉച്ചകോടിയിൽ നടത്തിയ തന്റെ പ്രസംഗത്തിന് ലഭിച്ച മികച്ച സ്വീകരണത്തെ കുറിച്ചും ട്രംപ് വാചാലനായി. ‘‘ഒരു നല്ല പ്രസംഗം ഞങ്ങൾ നടത്തി. മികച്ച പ്രതികരണങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ആ പ്രസംഗത്തിന് ഞങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ ലഭിച്ചെന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഭീകരനായ ഏകാധിപതിയെപ്പോലുള്ള ആളാണ് അയാളെന്ന് സാധാരണയായി അവർ പറയും. ഞാൻ […]

നാല് വർഷത്തോളം പൈലറ്റായി ആൾമാറാട്ടം നടത്തി സൗജന്യമായി നൂറുകണക്കിന് വിമാനയാത്രകൾ നടത്തി; ടൊറൻ്റോ സ്വദേശി അമേരിക്കയിൽ പിടിയിൽ

നാല് വർഷത്തോളം പൈലറ്റായി ആൾമാറാട്ടം നടത്തി നൂറുകണക്കിന് വിമാനയാത്രകൾ സൗജന്യമായി ചെയ്ത ടൊറൻ്റോ സ്വദേശിയെ യുഎസ് അധികൃതർ പിടികൂടി. 33 വയസ്സുകാരനായ ഡാളസ് പോകോർണിക് എന്ന മുൻ ഫ്ലൈറ്റ് അറ്റൻഡൻ്റാണ് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് പ്രമുഖ വിമാനക്കമ്പനികളെ കബളിപ്പിച്ചത്. പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കുമായി മാറ്റിവച്ചിട്ടുള്ള സീറ്റുകൾ നേടാൻ ഇയാൾ പൈലറ്റാണെന്ന് അവകാശപ്പെടുകയായിരുന്നു. ജനുവരിയിൽ പാനമയിൽ വെച്ച് അറസ്റ്റിലായ ഇയാളെ വിചാരണയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമേരിക്കയ്ക്ക് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പോകോർണിക് തനിക്കെതിരെയുള്ള കുറ്റങ്ങൾ […]

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബാൻഫ് വരെ നീളുന്ന ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമായേക്കുമെന്ന് റിപ്പോർട്ട്; കരാറിൽ ഒപ്പുവെച്ചു

കാൽഗറിയെയും ബാൻഫിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമായേക്കുമെന്ന് റിപ്പോർട്ട്. ഈ ബൃഹദ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രമുഖരായ മൂന്ന് ഗ്രൂപ്പുകൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചു. കാനഡയിലെ ബിൽഡിംഗ് ട്രേഡ്സ് യൂണിയൻ, ബിൽഡിംഗ് ട്രേഡ്സ് ഓഫ് ആൽബർട്ട, ഫ്രണ്ട്സ് ഓഫ് കാൽഗറി എയർപോർട്ട്-ബാൻഫ് റെയിൽ എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പിട്ടത്. കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച് ബാൻഫ് വരെ നീളുന്ന രീതിയിലാണ് ട്രെയിൻ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൗൺടൗൺ കാൽഗറി, കോക്രെയിൻ, കാനനാസ്കിസ്, കാൻമോർ […]

ആൽബർട്ടയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആറ് പേർ മരിച്ച സംഭവം: ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം

ആൽബർട്ടയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ എൻ.ഡി.പി രംഗത്തെത്തി. എമർജൻസി വിഭാഗങ്ങളിൽ ചികിത്സ വൈകുന്നത് മൂലം ഒഴിവാക്കാമായിരുന്ന ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ആവശ്യം ശക്തമായത്. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പും തിരക്കും മൂലം മുപ്പതിലധികം പേരുടെ ജീവൻ അപകടത്തിലായതായി ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. ആശുപത്രി വരാന്തകളും വെയിറ്റിംഗ് റൂമുകളും ‘മരണ മേഖലകളായി’മാറുകയാണെന്നും, അത്യാസന്ന നിലയിലുള്ള രോഗികൾ പോലും ചികിത്സ കിട്ടാതെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തളർന്നുവീഴുന്ന അവസ്ഥയാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എഡ്മന്റണിൽ എട്ട് മണിക്കൂറോളം […]