newsroom@amcainnews.com

നാല് വർഷത്തോളം പൈലറ്റായി ആൾമാറാട്ടം നടത്തി സൗജന്യമായി നൂറുകണക്കിന് വിമാനയാത്രകൾ നടത്തി; ടൊറൻ്റോ സ്വദേശി അമേരിക്കയിൽ പിടിയിൽ

നാല് വർഷത്തോളം പൈലറ്റായി ആൾമാറാട്ടം നടത്തി നൂറുകണക്കിന് വിമാനയാത്രകൾ സൗജന്യമായി ചെയ്ത ടൊറൻ്റോ സ്വദേശിയെ യുഎസ് അധികൃതർ പിടികൂടി. 33 വയസ്സുകാരനായ ഡാളസ് പോകോർണിക് എന്ന മുൻ ഫ്ലൈറ്റ് അറ്റൻഡൻ്റാണ് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് പ്രമുഖ വിമാനക്കമ്പനികളെ കബളിപ്പിച്ചത്. പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കുമായി മാറ്റിവച്ചിട്ടുള്ള സീറ്റുകൾ നേടാൻ ഇയാൾ പൈലറ്റാണെന്ന് അവകാശപ്പെടുകയായിരുന്നു.

ജനുവരിയിൽ പാനമയിൽ വെച്ച് അറസ്റ്റിലായ ഇയാളെ വിചാരണയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമേരിക്കയ്ക്ക് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പോകോർണിക് തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. ടൊറൻ്റോ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിൽ 2017 മുതൽ 2019 വരെ ജോലി ചെയ്തിരുന്ന പരിചയം ഉപയോഗിച്ചാണ് പോകോർണിക് വ്യാജരേഖകൾ നിർമ്മിച്ചത്.

പലപ്പോഴും പൈലറ്റുമാർക്ക് മാത്രം അനുവദനീയമായ കോക്പിറ്റിലെ ‘ജമ്പ് സീറ്റുകൾ’ വരെ ഇയാൾ ഇത്തരത്തിൽ കൈക്കലാക്കിയിരുന്നു. ഹൊണോലുലു, ചിക്കാഗോ, ടെക്സസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർലൈനുകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടത്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷയും രണ്ടരലക്ഷം അമേരിക്കൻ ഡോളർ പിഴയും ലഭിക്കാവുന്ന വഞ്ചനാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

You might also like

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധം വളർച്ച മന്ദഗതിയിലാക്കുമ്പോൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കാർണി ബജറ്റ് അവതരിപ്പിച്ചു

Government of Canada announces targeted reforms to the Temporary Foreign Worker Program to respond to labour market needs

തൊഴിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ കാതലായ മാറ്റങ്ങളുമായി കാനഡ സര്‍ക്കാര്‍

Months after OWI arrest, Tony Romo makes surprise return to television

ലഹരി കേസിൽ അറസ്റ്റിലായി മാസങ്ങൾക്ക് ശേഷം ടെലിവിഷനിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി ടോണി റോമോ

Trump suggests Cabinet shakeups won’t stop at Susie Wiles

സൂസി വൈൽസിൽ ഒതുങ്ങില്ലെന്ന് സൂചന നൽകി ട്രംപ്

കൊടുങ്കാറ്റ്: ബ്രിട്ടിഷ് കൊളംബിയയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Top Picks for You
Top Picks for You