ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമുള്ള മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിപണിയിൽ: മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ഓട്ടവ: ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമുള്ള ജനപ്രിയ മരുന്നുകളായ ഒസെംപിക്, മൗഞ്ചാരോ എന്നിവയുടെ വ്യാജ പതിപ്പുകൾ രാജ്യത്തുടനീളം വിൽക്കുന്നതായി മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. ഓസെംപിക്, റൈബെൽസസ്, വെഗോവി എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുന്നുകളുൾപ്പെടെ സെമാഗ്ലൂടൈഡ് പോലുള്ള ജിഎൽപി-1 ഉൽപ്പന്നങ്ങളാണ് സ്റ്റോറുകളിലും ഓൺലൈനിലും വിൽക്കുന്നത്. ഹെൽത്ത് കാനഡയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ചില വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പരസ്യങ്ങൾ പ്രചരിക്കുന്നത്. ഫെഡറൽ ഏജൻസി സുരക്ഷാ-ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലാത്ത ഈ വ്യാജ മരുന്നുകൾ ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് […]
ബ്രിട്ടിഷ് കൊളംബിയ തീരത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ തീരത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. ഹൈദ ഗ്വായ് ദ്വീപസമൂഹത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. സുനാമി പ്രതീക്ഷിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചു. നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഫെഡറൽ ഏജൻസിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. ഈ മേഖലയിൽ 3.5 നും 5.4 നും ഇടയിൽ തീവ്രതയിൽ ഭൂചലനങ്ങൾ പലപ്പോഴും അനുഭവപ്പെടാറുണ്ടെങ്കിലും നാശനഷ്ടങ്ങൾ അപൂർവ്വമാണെന്നും എർത്ത്‌ക്വേക്ക്‌സ് […]
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കണം; ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫെഡറൽ ഗവൺമെൻ്റിൻറെ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ടൊറൻ്റോ: ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫെഡറൽ ഗവൺമെൻ്റിൻറെ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് കനേഡിയൻ പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുറഞ്ഞ താരിഫ് നിരക്കിൽ കാനഡയിലേക്ക് 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ വരെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഫെഡറൽ കരാർ ഒൻ്റാരിയോയിലെ വാഹന നിർമ്മാണ മേഖലയേയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും ക്വീൻസ് പാർക്കിൽ നടന്ന പത്രസമ്മേളനത്തിൽ ഫോർഡ് ആരോപിച്ചു. ചൈനീസ് ഇലക്ട്രിക് […]
മോദിയെത്തും മുൻപ് കേരള രാഷ്ട്രീയത്തിൽ ബിജെപിയുടെ നിർണ്ണായക നീക്കം; ട്വന്റി 20 എൻഡിഎയിലേക്ക്

കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബിജെപി നേതൃത്വം. ട്വന്റി 20 എൻഡിഎയിലേക്ക് എത്തുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബിജെപി. ട്വൻറി 20 […]
ഭൂമി തരംമാറ്റാം: 2017 ഡിസംബർ 30നു മുൻപ് അനുമതി ലഭിച്ചവരും അപേക്ഷ നൽകിയവരുമായ ഭൂവുടമകൾ ഇനി ഫീസ് അടയ്ക്കേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമി മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കാൻ 1967ലെ കേരള ഭൂവിനിയോഗ ഉത്തരവ് (കെൽയു ഉത്തരവ്) പ്രകാരം 2017 ഡിസംബർ 30നു മുൻപ് അനുമതി ലഭിച്ചവരും അപേക്ഷ നൽകിയവരുമായ ഭൂവുടമകൾ ഇനി ഫീസ് അടയ്ക്കേണ്ടതില്ല. ഇത്തരം ഭൂവുടമകൾ, വീണ്ടും അനുമതിക്കായി നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 27എ എന്ന ഫോമിൽ അപേക്ഷിക്കേണ്ട ആവശ്യവുമില്ല. ഇക്കാര്യം വ്യക്തമാക്കി റവന്യു വകുപ്പ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി. നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭൂമി തരംമാറ്റത്തിനുള്ള ഭേദഗതി വ്യവസ്ഥകൾ […]
ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം ഓസ്‌ട്രേലിയയിൽ വീണ്ടും തോക്കുധാരിയുടെ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്

സിഡ്നി: ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം വീണ്ടും ഓസ്‌ട്രേലിയയിൽ തോക്കുധാരിയുടെ ആക്രമണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് അജ്ഞാതനായ അക്രമി വ്യാഴാഴ്ച വെടിയുതിർത്തത്. വെടിവയ്പിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസിലെ 1,500 ഓളം ആളുകൾ താമസിക്കുന്ന ലേക്ക് കാർജെലീഗോ പട്ടണത്തിലാണ് വെടിവയ്പുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. അക്രമിയെ ഇനിയും കീഴ്പ്പെടുത്താനായിട്ടില്ല. അതേസമയം 2025 ഡിസംബർ 14നുണ്ടായ ബോണ്ടയ് ബീച്ച് ആക്രമണത്തിന്റെ […]
അമേരിക്കൻ സംരക്ഷണത്തിലാണ് കാനഡയുടെ നിലനിൽപ്പ്; മാർക്ക് കാർണിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

ദാവോസ് : കാനഡയുടെ നിലനിൽപ്പ് അമേരിക്കയുടെ പ്രതിരോധ-സാമ്പത്തിക സുരക്ഷയ്ക്ക് കീഴിലാണെന്നും വാഷിംഗ്ടൺ നൽകുന്ന പിന്തുണയോട് കാനഡ കൃതജ്ഞത കാണിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾ ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണമാണ് ട്രംപ് നടത്തിയത്. “അമേരിക്ക നൽകുന്ന ആനുകൂല്യങ്ങളിലാണ് കാനഡ കഴിയുന്നത്, മാർക്ക് ഇത് ഓർമ്മയിൽ വെക്കണം” എന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകി. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെ കാനഡ എതിർത്തതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. […]
ഗ്രീൻലൻഡ് ദൗത്യം: നാറ്റോയുമായി ധാരണയിലേക്ക്; അധിക താരിഫിൽ നിന്ന് ട്രംപ് പിന്നോട്ട്

വാഷിംഗ്ടൺ : ഗ്രീൻലൻഡും ആർട്ടിക് മേഖലയും കേന്ദ്രീകരിച്ചുള്ള തന്ത്രപ്രധാന നീക്കങ്ങളിൽ നാറ്റോയുമായി അമേരിക്ക ധാരണയിലെത്തി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആർട്ടിക് സുരക്ഷാ ഉടമ്പടിയുടെ കരട് രൂപമായതായും ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനിരുന്ന വ്യാപാര താരിഫുകൾ തൽക്കാലം പിൻവലിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കാനഡയും യൂറോപ്യൻ രാജ്യങ്ങളുമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് ഈ നീക്കത്തോടെ താൽക്കാലിക ശമനമാകും. താരിഫ് പിൻവലിക്കാനുള്ള തീരുമാനം ആഗോള വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക […]
ഉന്മൂലന ഭീഷണി മുഴക്കി ഇറാനും യുഎസും തമ്മിൽ രൂക്ഷമായ വാക്പോരു തുടരന്നു; പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി

ദുബായ്: ഉന്മൂലന ഭീഷണി മുഴക്കി ഇറാനും യുഎസും തമ്മിൽ രൂക്ഷമായ വാക്പോരു തുടരവേ, പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി. ‘ജൂണിൽ അമേരിക്ക ആക്രമിച്ചപ്പോൾ ഇറാൻ നിയന്ത്രണം പാലിച്ചു. ഇനിയൊരാക്രമണമുണ്ടായാൽ മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പു നൽകി. സൗത്ത് ചൈന കടലിലായിരുന്ന പോർവിമാന വാഹിനി യുഎസ്എസ് ഏബ്രഹാം ലിങ്കണും അകമ്പടിയായി 3 യുദ്ധക്കപ്പലുകളുമാണു പശ്ചിമേഷ്യയിലേക്കു നീങ്ങുന്നത്. ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചെന്നാണു വിവരം. ഇറാനിലെ […]
‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ സ്ഥിര അംഗത്വത്തിനായി കാനഡ ഒരു ബില്യൺ ഡോളർ നൽകില്ല; അംഗത്വത്തിനായി പണം നൽകുന്ന സാഹചര്യം പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ

ഗാസയുടെ പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനും മേൽനോട്ടം വഹിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ സ്ഥിര അംഗത്വത്തിനായി കാനഡ ഒരു ബില്യൺ യുഎസ് ഡോളർ നൽകില്ലെന്ന് ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമിതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും, അംഗത്വത്തിനായി പണം നൽകുന്ന സാഹചര്യം കാനഡ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഫണ്ടിംഗിനെക്കുറിച്ചുമുള്ള പൂർണ്ണമായ വിവരങ്ങൾ ലഭ്യമായ […]
