മോൺട്രിയലിൽ വൻ തീപിടുത്തം: ജാക്വസ്-കാർട്ടിയർ പാലം അടച്ചു

മോൺട്രിയൽ നഗരത്തിലെ ചരിത്രപ്രധാനമായ പഴയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ജാക്വസ്-കാർട്ടിയർ പാലം പൂർണ്ണമായും അടച്ചു. ചൊവ്വാഴ്ച രാത്രി 11:30-ഓടെ ഡി ലോറിമിയർ അവന്യൂവിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആരംഭിച്ച തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടം തകർന്നു വീഴാനുള്ള സാധ്യതയും പുകമൂലം കാഴ്ചമറയുന്നതും പരിഗണിച്ചാണ് നഗരത്തിലെ പ്രധാന ഗതാഗത മാർഗ്ഗമായ പാലം ഇരുദിശകളിലേക്കും അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. ഏകദേശം നൂറ്റി ഇരുപതോളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 1910-ൽ നിർമ്മിച്ച കെട്ടിടം പ്രശസ്തമായ സോപ്പ് […]
മാക്രോണിന്‍റെ ക്ഷണം തള്ളി ട്രംപ്; ഫ്രഞ്ച് പ്രസിഡൻ്റിന്‍റെ രാഷ്ട്രീയ അന്ത്യം പ്രവചിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ/പാരിസ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള നയതന്ത്ര തർക്കം പുതിയ തലത്തിലേക്ക്. പാരിസിൽ നടക്കാനിരിക്കുന്ന ജി7 (G7) ഉച്ചകോടിയിലേക്കുള്ള മാക്രോണിന്റെ ഔദ്യോഗിക ക്ഷണം ട്രംപ് പരസ്യമായി നിരസിച്ചു. മാക്രോണിന്റെ രാഷ്ട്രീയ ആയുസ്സ് അവസാനിച്ചുവെന്നും അദ്ദേഹം ഉടൻ തന്നെ അധികാരത്തിൽ നിന്ന് പുറത്താകുമെന്നും ട്രംപ് പരിഹസിച്ചു. ഗ്രീൻലൻഡ് വിഷയത്തിലും വ്യാപാര നികുതികളെ ചൊല്ലിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ കടുത്ത നീക്കം. ഈ വ്യാഴാഴ്ച പാരിസിൽ […]
അധിനിവേശ ഭീതിയിൽ ഗ്രീൻലൻഡ്; കരുതൽ വേണമെന്ന് പ്രധാനമന്ത്രി; അഞ്ച് ദിവസത്തെ ഭക്ഷണം ശേഖരിക്കാൻ നിർദ്ദേശം

നൂക്ക് (ഗ്രീൻലൻഡ്) : അമേരിക്കയുമായുള്ള തർക്കം മുറുകുന്നതിനിടെ, രാജ്യത്ത് സൈനിക അധിനിവേശത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ യുദ്ധസാധ്യത കുറവാണെങ്കിലും, സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ഓരോ വീട്ടിലും ചുരുങ്ങിയത് അഞ്ച് ദിവസത്തേക്കുള്ള ആഹാരപദാർത്ഥങ്ങൾ ശേഖരിച്ചുവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ […]
അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാനാവില്ല; ഫിഫ ലോകകപ്പ് മത്സരങ്ങൾ കാനഡയിലെ ആരോഗ്യസംവിധാനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ

ഈ വർഷം ജൂണിൽ ടൊറൻ്റോയിലും വാൻകൂവറിലുമായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ നിലവിൽ തന്നെ സമ്മർദ്ദത്തിലായ കാനഡയിലെ ആരോഗ്യസംവിധാനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകകപ്പിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർ രാജ്യത്തേക്ക് എത്തുമ്പോൾ, അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാൻ അത്യാഹിത വിഭാഗങ്ങൾക്ക് സാധിക്കില്ലെന്ന് ടൊറൻ്റോയിലെ എമർജൻസി ഫിസിഷ്യൻ ഡോ. കാതറിൻ വാർണർ ചൂണ്ടിക്കാട്ടി. ‘കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ’ എഴുതിയ ലേഖനത്തിലൂടെയാണ്, വൻതോതിലുള്ള ആൾക്കൂട്ടം എത്തുന്നതിന് മുൻപ് തന്നെ ആരോഗ്യമേഖലയിലെ പോരായ്മകൾ പരിഹരിക്കേണ്ടതിൻ്റെ […]
കാനഡയിൽ ഈ വർഷം വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ മുന്നറിയിപ്പ്

കാനഡയിൽ ഈ വർഷം റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ‘എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ’ മുന്നറിയിപ്പ് നൽകുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗത്തിനാകും 2026 സാക്ഷ്യം വഹിക്കുക. ആഗോള താപനില വ്യവസായ വിപ്ലവത്തിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് 1.35 മുതൽ 1.53 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. 2023-ലും 2025-ലും രാജ്യം നേരിട്ട കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാകും ഈ വേനൽക്കാലത്തും ഉണ്ടാവുക. ചരിത്രത്തിലെ […]
ക്യൂബെക്ക്-ഒൻ്റാരിയോ അതിർത്തിയിൽ 2.8 തീവ്രതയിൽ ഭൂചലനം

ക്യൂബെക്ക്-ഒൻ്റാരിയോ അതിർത്തിയിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 4:55 ന് റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബക്കിങ്ഹാം, ഗാറ്റിനോ, ഹോക്‌സ്ബറി, ഒട്ടാവ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് നിരവധി ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലത് റിക്ടർ സ്കെയിലിൽ 5.0 ൽ കൂടുതൽ തീവ്രത രേഖപ്പെടുത്തിയവയാണ്. ഈ മേഖലയിലെ ഏറ്റവും വലിയ ഭൂചലനം 1732 സെപ്റ്റംബർ 16-ന് […]
മാസങ്ങളോളം നീണ്ടുപോയിരുന്ന നടപടിക്രമങ്ങൾ ആഴ്ചകൾക്കുള്ളിൽ; സറേ നഗരത്തിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് നടപടികൾ ഇനി മുതൽ അതിവേഗത്തിൽ

സറേ നഗരത്തിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് നടപടികൾ ഇനി മുതൽ അതിവേഗം പൂർത്തിയാകും. 2025-ൽ പുതിയ ഭവന നയങ്ങളും അപേക്ഷകളുടെ അപ്രതീക്ഷിത വർദ്ധനവും കാരണം മാസങ്ങളോളം നീണ്ടുപോയിരുന്ന നടപടിക്രമങ്ങളാണ് ഇപ്പോൾ ആഴ്ചകൾക്കുള്ളിലേക്ക് ചുരുക്കിയത്. കഴിഞ്ഞ വർഷം അപേക്ഷകളിൽ 59 ശതമാനത്തിന്റെ വർദ്ധനവുണ്ടായതോടെ പല പദ്ധതികളും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഒരു വീടിന് അനുമതി ലഭിക്കാൻ നിർമ്മാതാക്കൾ ഏകദേശം 16 ആഴ്ചയോളം കാത്തിരിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ചും, വാരാന്ത്യങ്ങളിൽ പോലും അധിക സമയം […]
നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നിരോധിച്ചു; നദിയിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്താൽ 500 ഡോളർ പിഴ

എഡ്മൻ്റണിലെ നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നടത്തുന്നത് നഗരസഭാ അധികൃതർ നിരോധിച്ചു. ഐസ് സുരക്ഷിതമല്ലാത്തതിനാലാണ് ഇത്. നദിയിലൂടെ നടക്കുകയോ സ്കേറ്റിംഗ് നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത് ലംഘിക്കുന്നവർക്ക് 500 ഡോളർ പിഴ ചുമത്തും. ശീതകാല ഉത്സവങ്ങൾക്കും മഞ്ഞുപുതച്ച വിനോദങ്ങൾക്കും പേരുകേട്ട നഗരമാണ് എഡ്മൻ്റൺ. എന്നാൽ,നോർത്ത് സസ്കാച്ചവാൻ നദിയിൽ സ്കേറ്റിംഗ് നടത്താൻ അനുമതിയില്ലാത്തത് എന്തുകൊണ്ടെന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. ഐസ് പാളികൾക്ക് വേണ്ടത്ര ഉറപ്പില്ലാത്തതിനാൽ നദിയിലിറങ്ങുന്നത് അതീവ അപകടകരമാണെന്നാണ് നഗരസഭാ അധികൃതരുടെ മുന്നറിയിപ്പ്. പുറമെ നോക്കുമ്പോൾ ഐസ് പാളികൾ […]
അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിലെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്നു. ക്യാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയിലെ അഞ്ച് വർഷത്തെ ക്യാൻസർ അതിജീവന നിരക്ക് ഇപ്പോൾ 70% ആണ്. 1970-കളുടെ പകുതിയിൽ ഇത് വെറും 50% മാത്രമായിരുന്നു. ലിവർ ക്യാൻസർ അതിജീവന നിരക്ക് 1990-കളിലെ 7%-ൽ നിന്നും 2023-ൽ 22% ആയി വർധിച്ചു. […]
കർഷകർക്ക് ആശ്വാസമായി കാനഡ-ചൈന വ്യാപാര കരാർ പ്രാബല്യത്തിലേക്ക്

കാനഡയും ചൈനയും പുതുതായി ഒപ്പുവെച്ച വ്യാപാര കരാർ കർഷകർക്ക് ആശ്വാസമാകുമെന്ന് സസ്‌കാച്ചെവൻ പ്രീമിയർ സ്കോട്ട് മോ അറിയിച്ചു. പുതിയ കരാർ പ്രകാരം കാനഡയിൽ നിന്നുള്ള കനോല, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ചൈന പൂർണ്ണമായും ഒഴിവാക്കും. കൂടാതെ കനോല വിത്തുകളുടെ നികുതി 15 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒന്ന് മുതൽ ഈ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. കനോല ഓയിൽ, പോർക്ക് തുടങ്ങിയ മറ്റ് മേഖലകളിലെ വിപണി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ചൈനയുമായുള്ള ബന്ധം കൂടുതൽ […]
