newsroom@amcainnews.com

രൂപയുടെ മൂല്യം ഇടിഞ്ഞു; മക്കൾ വിദേശത്തു പഠിക്കുന്ന രക്ഷിതാക്കൾക്കു തിരിച്ചടി; പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു. 19ലെ കണക്കുപ്രകാരം ഒരു യുഎസ് ഡോളറിന് 90.94 രൂപയുടെ മൂല്യമുണ്ട്. ഇതിനനുസൃതമായി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യവും വർധിച്ചു. മാസത്തിന്റെ പകുതിയോടെയാണ് ഗൾഫിൽനിന്ന് കൂടുതലായി നാട്ടിലേക്കു പണമയയ്ക്കുന്നത്. ആ സമയത്തു രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതും പ്രവാസികൾക്കു ഗുണം ചെയ്തു. രൂപയുടെ മൂല്യം ഇടിയുന്ന സമയത്ത് ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയയ്ക്കൽ കൂടുന്നതു പതിവാണ്. 19ലെ കണക്കുപ്രകാരം ഒരു സൗദി റിയാലിന് 24.25 […]

ബിജെപിയുടെ അമരത്തേക്ക് നിതിൻ നബിൻ; ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷൻ; പാർട്ടിയിൽ തലമുറമാറ്റം

​ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവ് നിതിൻ നബിൻ (45) ചുമതലയേറ്റു. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുൻ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് നിതിൻ നബിൻ. ​ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഡിസംബർ […]

കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ എന്തു ചെയ്തു? കേസെടുക്കാത്തത് കോടതിയുടെ മാന്യത; മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശവുമായി കോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശവുമായി കോടതി. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മനേക ഗാന്ധി എന്തു ചെയ്തെന്നു ചോദിച്ച കോട‌തി, കോടതി അലക്ഷ്യമാണ് മേനകയുടേതെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യതയാണെന്നും പറഞ്ഞു. മനേക ഗാന്ധി മുൻ കേന്ദ്രമന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മനേക ഗാന്ധി എന്തു ചെയ്തെന്നും പ്രശ്നം പരിഹരിക്കാൻ […]

ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ, അഭിപ്രായമില്ലെന്ന് മറുപടി പറഞ്ഞ് ട്രംപ്

വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഭിപ്രായമില്ലെന്ന് മറുപടി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ഗ്രീൻലൻഡ് ഏറ്റെടുക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു സൈനിക നടപടിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകില്ലെന്ന് തന്നെയാണ് ട്രംപ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, ഗ്രീൻലൻഡ് വിഷയത്തിൽ ഇടപെടുന്ന യൂറോപ്യൻ യൂണിയനെതിരെ ട്രംപ് രംഗത്തെത്തി. യൂറോപ്പ് ആദ്യം യുക്രെയ്ൻ യുദ്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ വിമർശനം. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്നവർക്ക് അധിക തീരുവ […]

ഫ്രാങ്കോഫോൺ കുടിയേറ്റത്തിന് മുൻഗണന: 5,000 ഫെഡറൽ സെലക്ഷൻ സ്‌പെയ്‌സുകൾ അനുവദിച്ച് IRCC

ക്യുബെക്കിന് പുറത്തുള്ള കാനഡയിലെ മറ്റു പ്രവിശ്യകളിലേക്കുള്ള ഫ്രഞ്ച് ഭാഷാ കുടിയേറ്റത്തിൽ (Francophone Immigration) രാജ്യം നിശ്ചയിച്ച ലക്ഷ്യം തുടർച്ചയായ നാലാം വർഷവും മറികടന്നതായി കാനഡ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അറിയിച്ചു. 2025-ൽ അനുവദിച്ച സ്ഥിരതാമസ അനുമതികളിൽ 8.9 ശതമാനവും ഫ്രഞ്ച് സംസാരിക്കുന്നവർക്കാണ് ലഭിച്ചത്. ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ളവർക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇമിഗ്രേഷൻ പദ്ധതികളുടെയും പ്രവിശ്യകളുടെ സഹകരണത്തിന്റെയും ഫലമായാണ് ഈ നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി. 2029-ഓടെ ഈ നിരക്ക് 12 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. […]

ചൈന-കാനഡ ഇവി കരാർ: കാർണിക്കെതിരെ ഡഗ് ഫോർഡ്

ചൈനയുമായി ഒപ്പിട്ട കാനഡയുടെ പുതിയ ഇലക്ട്രിക് വാഹന (ഇ വി) കരാർ പ്രവിശ്യാ നിവാസികളെ ദോഷകരമായി ബാധിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രധാനമന്ത്രി മാർക്ക് കാർണി കരാറിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കാത്തതിലും തന്നോട് ആലോചിക്കാത്തതിലും അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു. ചൈനയിൽ നിന്നുള്ള 49,000 ഇവികൾക്ക് കുറഞ്ഞ നികുതി (6.1%) ഏർപ്പെടുത്തുന്ന ഈ നീക്കം ഒൻ്റാരിയോയിലെ വാഹന നിർമാണ മേഖലയെയും അനുബന്ധ തൊഴിലവസരങ്ങളെയും തകർക്കുമെന്ന് ഫോർഡ് കുറ്റപ്പെടുത്തി. കാനഡയുടെ കനോല, സമുദ്ര വിഭവങ്ങൾ എന്നിവയുടെ നികുതി ചൈന […]

പ്രക്ഷോഭകാരികൾ കീഴടങ്ങണം; ഇറാൻ ഭരണകൂടം

ഇറാൻ ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാൻ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. ‘പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം, അല്ലെങ്കിൽ ‘നിയമത്തിന്റെ പൂർണ്ണ ശക്തി’ നേരിടേണ്ടി വരും’ ഇറാൻ ദേശീയ പൊലീസ് മേധാവി അഹ്‌മദ്-റെസ് റാദൻ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സമീപവർഷങ്ങളിൽ ഇറാൻ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. ഇന്റർനെറ്റ് നിരോധനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രക്ഷോഭത്തെ തുടർന്നുള്ള നടപടികളുടെ […]

ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകില്ലെന്ന് മാക്രോണ്‍; 200% തീരുവ ഭീഷണിയുമായി ട്രംപ്

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഗസ്സ പുനര്‍നിര്‍മാണവും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ‘പീസ് ബോര്‍ഡ്’ സംരംഭത്തില്‍ ചേരില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതോടെ തീരുവ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തി. മാക്രോണ്‍ സഹകരിക്കാത്ത പക്ഷം ഫ്രഞ്ച് വൈനിനും ഷാംപെയ്നും 200 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ‘അദ്ദേഹത്തിന്റെ സ്ഥാനം ഉടന്‍ നഷ്ടപ്പെടും, അധിക തീരുവ ചുമത്തിയാല്‍ അദ്ദേഹം സഹകരിക്കാന്‍ നിര്‍ബന്ധിതനാകും’ എന്നായിരുന്നു ട്രംപ് വ്യക്തമാക്കി. ഗാസയില്‍ സ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിനും […]

കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ, നിരവധി വാഹനങ്ങൾ! ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തു

ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച ചതുര പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുക്കുന്നവരെ പലയിടത്തും കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ എത്തി ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ […]

സൈബർ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിക്കപ്പെടുന്ന പണം അന്വേഷണം പൂർത്തിയാകുന്നതിനു മുൻപു തന്നെ ഇരയ്ക്കു തിരികെ ലഭിക്കും; ആഭ്യന്തരമന്ത്രാലയം പുതുക്കിയ മാർഗരേഖയിറക്കി

ന്യൂഡൽഹി: സൈബർ തട്ടിപ്പുകളുടെ അന്വേഷണത്തിനിടെ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിക്കപ്പെടുന്ന പണം അന്വേഷണം പൂർത്തിയാകുന്നതിനു മുൻപു തന്നെ ഇരയ്ക്കു തിരികെ ലഭിക്കാ‍ൻ അവസരമൊരുങ്ങി. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതുക്കിയ മാർഗരേഖ പുറത്തിറക്കി. 2021 ഏപ്രിലിലാണ് സൈബർ തട്ടിപ്പ് അറിയിക്കാനുള്ള ഏകീകൃത സംവിധാനം (സിഎഫ്സിഎഫ്ആർഎംഎസ്) നിലവിൽ വന്നത്. ഇക്കഴിഞ്ഞ നവംബർ വരെ 52,969 കോടി രൂപയുടെ സൈബർ തട്ടിപ്പു പരാതികളാണ് ഇതിലെത്തിയത്. ഇതിൽ 7647 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽ മരവിപ്പിക്കാനായെങ്കിലും വെറും 167 കോടി രൂപ (2.18%) […]