2032-ഓടെ ചന്ദ്രനിൽ ഹോട്ടൽ! പിന്നിൽ 22-കാരനായ കനേഡിയൻ യുവാവ്; സ്പേസ് എക്സ്, എൻവിഡിയ തുടങ്ങിയ വമ്പൻ കമ്പനികളിലെ നിക്ഷേപകരുടെ പിന്തുണയും

ചന്ദ്രനിൽ ഹോട്ടൽ പദ്ധതിക്ക് പിന്നിൽ 22-കാരനായ കനേഡിയൻ യുവാവ്. സ്കൈലർ ചാൻ എന്ന കനേഡിയൻ യുവാവാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. വാൻകൂവറിൽ ജനിച്ച് വളർന്ന ഇദ്ദേഹം ടെസ്‌ലയ്ക്ക് വേണ്ടി സോഫ്റ്റ്‌വെയർ നിർമ്മിക്കുകയും നാസയുടെ സഹായത്തോടെയുള്ള 3D പ്രിൻ്റർ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. യുസി ബെർക്ക്‌ലിയിൽ നിന്ന് ബിരുദം നേടിയ ചാൻ, തൻ്റെ റോൾ മോഡലായി കാണുന്നത് പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്‌ഫീൽഡിനെയാണ്. ഗാലക്റ്റിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് എന്ന തൻ്റെ കമ്പനിയിലൂടെ ചന്ദ്രനിൽ മനുഷ്യവാസം […]
ഉത്തരവാദിത്ത നിക്ഷേപ മാതൃകയുമായി കേരളം ദാവോസിലേക്ക്; മന്ത്രി പി. രാജീവ് പ്രതിനിധി സംഘത്തെ നയിക്കും

കൊച്ചി: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) വാർഷിക സമ്മേളനത്തിൽ കേരളത്തിന്റെ വ്യവസായ സൗഹൃദ നിക്ഷേപ മാതൃകകൾ അവതരിപ്പിക്കും. ജനുവരി 19 മുതൽ 23 വരെ നടക്കുന്ന ഉച്ചകോടിയിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള ആറംഗ ഉന്നതതല സംഘമാണ് പങ്കെടുക്കുന്നത്. സുസ്ഥിരവും ഉന്നത സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരടങ്ങുന്ന […]
അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് കാനഡയുടെ സഹായം ആവശ്യമില്ലെന്ന് കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര

അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് കാനഡയുടെ സഹായം ആവശ്യമില്ലെന്ന് കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. ആവശ്യമെങ്കിൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പകരം സംവിധാനം കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ഹോക്സ്ട്ര വിശദീകരിച്ചു. അമേരിക്കയ്ക്ക് വേണ്ട വാഹനങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കണമെന്നും കാനഡയിലോ മെക്സിക്കോയിലോ ആകരുത് എന്നുമുള്ള പ്രസിഡൻ്റെ ഡോണൾഡ് ട്രംപിൻ്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. അമേരിക്ക സ്വന്തമായി വാഹനങ്ങൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ മിഷിഗണിലെ ഫോർഡ് ഫാക്ടറി സന്ദർശിക്കവെ ട്രംപ് പറഞ്ഞിരുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ട്രംപിൻ്റെ നയങ്ങൾക്കനുസരിച്ചാണ് […]
വൻതോതിൽ പ്രചാരം നേടുന്ന ലാബ് നിർമ്മിത വജ്രങ്ങളുടെ വിലയിൽ വലിയ അന്തരം; വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

പ്രകൃതിദത്ത വജ്രങ്ങളേക്കാൾ വിലക്കുറവുള്ളതിനാൽ ലാബ് നിർമ്മിത വജ്രങ്ങൾ വൻതോതിൽ പ്രചാരം നേടുകയാണ്. എന്നാൽ ഇത്തരം ലാബ് നിർമ്മിത വജ്രങ്ങളുടെ വിലയിൽ വലിയ അന്തരമുണ്ടെന്നും വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ പറയുന്നു. സിബിസി ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ലാബ് വജ്രങ്ങളുടെ വിലയിലെ വ്യത്യാസം പരിശോധിക്കാൻ സി.ബി.സി മാർക്കറ്റ്‌പ്ലേസ് ഓൺലൈനിലൂടെ ഒരേപോലെയുള്ള രണ്ട് വജ്രങ്ങൾ വാങ്ങി. ഈ രണ്ട് കല്ലുകളും ഒരേ വലിപ്പവും നിറവും ഗുണമേന്മയുമുള്ളവയായിരുന്നു. ‘ബ്ലൂ നൈൽ’ (Blue Nile) എന്ന കമ്പനിയിൽ നിന്ന് […]
റെക്കോർഡുകൾ വഴിമാറുന്നു; ലോകകപ്പിൽ വൈഭവ് വിസ്മയം

ബുലവായോ: അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടിയതോടെ, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോകറെക്കോർഡ് പതിനാലുകാരനായ വൈഭവ് സ്വന്തമാക്കി. ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, ബാബർ അസം എന്നിവരുടെ റെക്കോർഡുകൾ മറികടന്നാണ് വൈഭവ് പുതിയ ചരിത്രം എഴുതിയത്. മത്സരത്തിൽ വെറും 30 പന്തുകളിൽ നിന്നാണ് വൈഭവ് തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ആകെ […]
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് വിമാനങ്ങളിലെ സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് വെസ്റ്റ്‌ജെറ്റ്

വിമാനങ്ങളിലെ സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയ്ക്കാനുള്ള തീരുമാനം വെസ്റ്റ്‌ജെറ്റ് വിമാനക്കമ്പനി പിൻവലിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് സീറ്റുകൾക്കിടയിലെ സ്ഥലം കുറയ്ക്കാനുള്ള നീക്കം വെസ്റ്റ്‌ജെറ്റ് ഉപേക്ഷിച്ചത്. വിമാനങ്ങളിൽ അധികമായി ഒരു വരി സീറ്റുകൾ കൂടി ഉൾപ്പെടുത്താൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റം സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയാനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും കാരണമായി. സീറ്റുകൾക്കിടയിലെ സ്ഥലപരിമിതി കാണിക്കുന്ന വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. യാത്രയ്ക്ക് സൗകര്യമില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തി. യാത്രക്കാർക്ക് പുറമെ കമ്പനിയിലെ ജീവനക്കാരും […]
കാനഡ-ചൈന വ്യാപാര കരാർ: നയം വ്യക്തമാക്കി ട്രംപ്; വൈറ്റ് ഹൗസിൽ ഭിന്നസ്വരം

വാഷിംഗ്ടൺ: കാനഡയും ചൈനയും തമ്മിൽ ഒപ്പിട്ട പുതിയ വ്യാപാര കരാറിനെച്ചൊല്ലി അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഒഴിവാക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതാണ് നയതന്ത്ര വൃത്തങ്ങളെ അമ്പരപ്പിച്ചത്. എന്നാൽ, ട്രംപിന്റെ നിലപാടിന് വിരുദ്ധമായി കാനഡയുടെ നീക്കം വടക്കേ അമേരിക്കൻ സുരക്ഷാ സഖ്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി. ചൈനയുമായി കരാറിലേർപ്പെടാൻ കാനഡയ്ക്ക് അവകാശമുണ്ടെന്നും മാർക്ക് കാർണി രാജ്യതാൽപ്പര്യത്തിന് […]
ആശുപത്രികളിലെ തിരക്ക് ലഘൂകരിക്കാൻ പുതിയ നടപടി; ആൽബർട്ടയിൽ ട്രയാഷ് ഡോക്ടർമാരെ നിയമിക്കുന്നു

എഡ്‌മൺടൺ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ആശുപത്രികൾ നേരിടുന്ന കടുത്ത തിരക്കിന് പരിഹാരം കാണുന്നതിനായി എമർജൻസി വിഭാഗങ്ങളിൽ പ്രത്യേക ‘ട്രയാഷ് ഫിസിഷ്യൻ ലെയ്‌സൺ’ (Triage Physician Liaison) തസ്തികകൾ ആരംഭിക്കുന്നു. അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ അമിതമായ വർധന ആരോഗ്യസംവിധാനത്തെ സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഈ പുതിയ പരീക്ഷണത്തിന് മുതിരുന്നത്. ഫെബ്രുവരി ഒന്നു മുതൽ എഡ്‌മൺടൺ, കാൽഗറി എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കും.സാധാരണഗതിയിൽ ട്രയാഷ് നഴ്‌സുമാർ ചെയ്യുന്ന രോഗീപരിശോധനയിൽ ഇനി മുതൽ ഡോക്ടർമാരുടെ നേരിട്ടുള്ള […]
ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപ്; തിരിച്ചടിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയനും കാനഡയും

വാഷിംഗ്ടൺ/കോപ്പൻഹേഗൻ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്രീൻലൻഡിന്റെ പരമാധികാരത്തിന്മേൽ അമേരിക്ക കടന്നുകയറിയാൽ കടുത്ത സാമ്പത്തിക-സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കാനഡയും യൂറോപ്യൻ യൂണിയനും നാറ്റോ സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകി. ഒരു പരമാധികാര രാഷ്ട്രത്തെ ബലംപ്രയോഗിച്ച് കൈവശപ്പെടുത്താനുള്ള നീക്കം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ കുറ്റപ്പെടുത്തി. അമേരിക്കൻ നീക്കത്തെ ചെറുക്കാൻ ‘ട്രേഡ് ബസൂക്ക’ എന്നറിയപ്പെടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രയോഗിക്കാനാണ് […]
