newsroom@amcainnews.com

ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

വാഷിങ്ടൻ: സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർ ബൈറ്റ്സാണ് വെളിപ്പെടുത്തൽ നടത്തിയത്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല. യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങൾക്കായി ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീ സെറ്റ് ചെയ്യാനുള്ള […]

യുഎസിൽ വെടിവെയ്പ്പ്; മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിൽ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

വാഷിങ്ടൻ: മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിൽ വെടിവയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അലബാമ അതിർത്തിക്കടുത്തുള്ള വെസ്റ്റ് പോയിൻ്റ് പട്ടണത്തിലാണ് വെടിവയ്പ്പ് നടന്നത്. ഇവിടെ മൂന്ന് സ്ഥലങ്ങളിൽ വെടിവയ്പ്പ് നടന്നെന്ന് അധികൃതർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. വടക്കുകിഴക്കൻ മിസിസിപ്പിയിൽ സ്ഥിതി ചെയ്യുന്ന ക്ലേ കൗണ്ടിയിൽ ഏകദേശം 20,000ത്തോളം പേർ താമസിക്കുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ല.

ഇറാനിൽ നടക്കുന്ന ബഹുജന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ദൈവത്തിന്റെ ശത്രുവായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി അറ്റോർണി ജനറൽ മുഹമ്മദ് മൊവഹേദി ആസാദ്

ടെഹ്റാൻ: ഇറാനിൽ നടക്കുന്ന ബഹുജന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ദൈവത്തിന്റെ ശത്രുവായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി അറ്റോർണി ജനറൽ മുഹമ്മദ് മൊവഹേദി ആസാദ്. ഇറാനിയൻ നിയമപ്രകാരം ഇത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണെന്നും കലാപക്കാരെ സഹായിച്ചവർ പോലും ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ ഒറ്റിക്കൊടുത്തും അരക്ഷിതാവസ്ഥ സൃഷ്ടിച്ചും, രാജ്യത്തിന്മേൽ വിദേശ ആധിപത്യം തേടുന്നവർക്കെതിരെ അധികം വൈകാതെ പ്രോസിക്യൂട്ടർമാർ കുറ്റപത്രം തയ്യാറാക്കി വിചാരണയ്ക്കും ഏറ്റുമുട്ടലിനും സാഹചര്യം ഒരുക്കണം. ദയയോ അനുകമ്പയോ അവർ അർഹിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഗ്രൂപ്പോ സംഘടനയോ […]

പൊലീസുകാരായി ആൾമാറാട്ടം നടത്തി ഡിജിറ്റൽ അറസ്റ്റിലൂടെ പ്രായമായ ഡോക്ടർ ദമ്പതികളിൽനിന്ന് 14 കോടി രൂപ തട്ടിയെടുത്തു

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റാണെന്ന വ്യാജേനെ ഡോക്ടർ ദമ്പതികളിൽ നിന്ന് 14 കോടി രൂപ കൈക്കലാക്കി തട്ടിപ്പുസംഘം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന പ്രായമായ ഡോക്ടർ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഡിസംബർ 24 നും ജനുവരി 9 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികൾ 2016 മുതൽ ഗ്രേറ്റർ കൈലാഷിൽ താമസിച്ചുവരികയായിരുന്നു. ഇവരുടെ മക്കൾ വിദേശത്ത് സ്ഥിരതാമസമാണ്. പ്രതികൾ പൊലീസുകാരായി ആൾമാറാട്ടം നടത്തി പ്രായമായ ദമ്പതികളിൽ നിന്ന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിപ്പിച്ചത്. ഡൽഹി […]

‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’; ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രഖ്യാപിച്ചതിനുപിന്നാലെ, ഇറാനു താക്കീതുമായി ട്രംപ്

ടെഹ്റാൻ: ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെ, ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’ എന്നാണു ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. വിലക്കയറ്റത്തിനെതിരായ ജനരോക്ഷം രണ്ടാഴ്ച പിന്നിടവേ, പൊതുമുതൽ നശിപ്പിക്കുന്നതു തുടർന്നാൽ സൈന്യമിറങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. ടെഹ്റാനു സമീപം ബഹാറിസ്ഥാൻ പട്ടണത്തിൽ സായുധരായ നൂറോളം കലാപകാരികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വിവിധയിടങ്ങളിൽ […]