അതിർത്തിയിൽ മഞ്ഞുരുകുന്നോ? ചൈനീസ് നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കാൻ ഇന്ത്യ

ന്യൂഡൽഹി : അതിർത്തിയിലെ സംഘർഷങ്ങളെത്തുടർന്ന് ചൈനയുമായി പുലർത്തിയിരുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.ആഗോള വ്യാപാര രംഗത്തെ അസ്ഥിരതയും ആഭ്യന്തര വ്യവസായ മേഖലയുടെ സമ്മർദ്ദവും കണക്കിലെടുത്ത് ചൈനീസ് നിക്ഷേപങ്ങൾക്കും വിസ നടപടികൾക്കും ഏർപ്പെടുത്തിയിരുന്ന കർശന ഉപാധികളിൽ ഘട്ടംഘട്ടമായി ഇളവ് നൽകാനാണ് നീക്കം. 2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയതന്ത്രത്തിൽ വരുന്ന ഏറ്റവും വലിയ മാറ്റമാണിത്. ഇന്ത്യയുടെ കയറ്റുമതി കരുത്ത് വർദ്ധിപ്പിക്കാൻ ചൈനീസ് നിക്ഷേപം അനിവാര്യമാണെന്ന നീതി ആയോഗിന്റെയും ഇക്കണോമിക് […]
അമേരിക്കൻ രാഷ്ട്രീയ അനിശ്ചിതത്വം കാനഡയ്ക്ക് വെല്ലുവിളി; ദശകങ്ങൾ നീണ്ട ബന്ധത്തിൽ വിള്ളലെന്ന് മുന്നറിയിപ്പ്

ഒട്ടാവ : കാനഡ-അമേരിക്ക ഉഭയകക്ഷി നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. ആഗോള ഭൗമരാഷ്ട്രീയ മാറ്റങ്ങളെയും അവയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെയും കുറിച്ച് പഠിക്കുന്ന പ്രമുഖ നിരീക്ഷണ ഏജൻസിയായ (Political Risk Consultancy) യുറേഷ്യ ഗ്രൂപ്പാണ് കാനഡയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്. 2026-ൽ അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഏറ്റവും മാരകമായി ബാധിക്കുന്ന രാജ്യം കാനഡയായിരിക്കുമെന്ന് ഏജൻസിയുടെ വാർഷിക വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. സുരക്ഷാ-വാണിജ്യ കരാറുകൾ (USMCA) അനിശ്ചിതത്വത്തിലായതോടെ കാനഡയുടെ പരമാധികാരവും സാമ്പത്തിക സ്വയംഭരണവും നേരിട്ടുള്ള […]
അതിശൈത്യത്തിലേക്ക്: മാരിടൈംസ് പ്രവിശ്യകളിൽ ശക്തമായ മഞ്ഞുവീഴ്ച

മാരിടൈംസ് പ്രവിശ്യകളിൽ അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഞായറാഴ്ച രാവിലെ മുതൽ ന്യൂ ബ്രൺസ്‌വിക്കിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും തെക്കൻ മേഖലകളിൽ ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ വടക്കുകിഴക്കൻ ന്യൂ ബ്രൺസ്‌വിക്കിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. പ്രിൻസ് എഡ്വേർഡ് ഐലൻഡിലും നോവ സ്കോട്ടിയയുടെ വടക്കൻ ഭാഗങ്ങളിലും സമാനമായ […]
സിറിയയില്‍ യുഎസ് വ്യോമാക്രമണം, ഐഎസ് ഭീകരരെ വധിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തി. ഞായറാഴ്ച അര്‍ധരാത്രിയോടെ സിറിയയിലുടനീളമുള്ള ഐഎസ് താവളങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) നടത്തിയ ഈ നീക്കത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായും നിരവധി ആയുധശേഖരങ്ങള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം സിറിയയില്‍ വെച്ച് നടന്ന ഐഎസ് ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനോടുള്ള തിരിച്ചടിയായാണ് ഈ സൈനിക നടപടി. എഡ്ഗര്‍ ബ്രയാന്‍ ടോറസ്-ടോവര്‍, വില്യം നഥാനിയേല്‍ ഹോവാര്‍ഡ്, അയാദ് […]
മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. അതീവരഹസ്യമായാണ് രാഹുലിനെ അര്‍ധരാത്രിയില്‍ […]
ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ യുഎസ്; സൈനിക നടപടിക്ക് മടിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ കർശനമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ് ഭരണകൂടത്തിന് താൽപ്പര്യമില്ലെങ്കിലും ദ്വീപിനെ അമേരിക്കയുമായി ചേർക്കുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർധിച്ചുവരുന്നത് പ്രതിരോധിക്കാൻ ഗ്രീൻലാൻഡിന് മേൽ പൂർണ്ണ നിയന്ത്രണം ആവശ്യമാണെന്ന നിലപാടിലാണ് യുഎസ്. നയതന്ത്ര ചർച്ചകളിലൂടെ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനാണ് മുൻഗണന നൽകുന്നതെങ്കിലും അത് പരാജയപ്പെട്ടാൽ സൈനിക നടപടിയടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് (Hard way) കടക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. വൈറ്റ് ഹൗസിൽ എണ്ണക്കമ്പനി പ്രതിനിധികളുമായി […]
SIMAA കരാട്ടെ എഡ്മിന്‍റൻ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

എഡ്മിന്‍റൻ : നഗരത്തിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA കരാട്ടെ എഡ്മിന്‍റൻ ജനുവരി പത്ത് ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ മുപ്പതിലധികം കുട്ടികൾ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ ചടങ്ങ് നടന്നത്. സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. […]
ഓസ്‌കാർ 2026: യോഗ്യതാപട്ടികയിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ

ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡിനുള്ള (ഓസ്‌കാർ) യോഗ്യതാ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനുള്ള മത്സരവിഭാഗത്തിൽ അഞ്ച് ഇന്ത്യൻ ബന്ധമുള്ള ചിത്രങ്ങൾ ഇടംപിടിച്ചു. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’, അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’, അനിമേഷൻ ചിത്രം ‘മഹാവതാര നരസിംഹ’, തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’, രാധിക ആപ്തെയുടെ ‘സിസ്റ്റർ മിഡ്നൈറ്റ്’ എന്നിവയാണ് പട്ടികയിലുള്ളത്. മറ്റ് വിഭാഗങ്ങൾ: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പട്ടികയിൽ നീരജ് ഘൈവാൻ സംവിധാനം ചെയ്ത […]
ചിക്കനു മീതെ ഡൽഹിയിലെ പരുന്തുകൾ പറക്കുമോ…? യുദ്ധവിമാനങ്ങൾ സംരക്ഷിക്കാൻ റിപ്പബ്ലിക് ദിനത്തിൽ പരുന്തിന് ‘ചിക്കൻ പാർട്ടി’; അതും 1,245 കിലോ ബോൺലെസ്

ന്യൂഡൽഹി: ചിക്കനു മീതെ ഡൽഹിയിലെ പരുന്തുകൾ പറക്കുമോ എന്നറിയാൻ റിപ്പബ്ലിക് ദിനം വരെ കാത്തിരിക്കണം. 1,275 കിലോ ചിക്കൻ, അതും ബോൺലെസ്, റിപ്പബ്ലിക് ദിനാഘോഷത്തിനു വനംവകുപ്പ് ഡൽഹിയിലെ പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു ആണിത്. പരുന്തുകൾ ആകാശത്തു പറന്നു ഫൈറ്റർ ജെറ്റുകൾക്കു ശല്യം ഉണ്ടാക്കാതിരിക്കാനുള്ള പോംവഴിയായാണു വനംവകുപ്പ് ഈ ‘ചിക്കൻ വിരുന്ന്’ ഒരുക്കുന്നത്. പരുന്തുകളുടെ ശ്രദ്ധയകറ്റാൻ എല്ലാ വർഷവും ഇതു പതിവാണ്. കഴിഞ്ഞ വർഷം വരെ ബീഫ് ആയിരുന്നു. ഇത്തവണ ആദ്യമായാണു ചിക്കനിലേക്കു മാറിയതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ […]
യുകെയിൽ സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവ്, നാടുകടത്താൻ ഉത്തരവിട്ട് കോടതി; കോടതിയിൽ തല കുനിച്ചു പശ്ചാത്താപം പ്രകടിപ്പിച്ച് പ്രതി

ലണ്ടൻ: യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു. കോടതിയിൽ […]
