വ്യാപാര മേഖലയ്ക്ക് ഊർജ്ജം പകരാൻ മാർക്ക് കാർണി ഖത്തറിലേക്ക്

ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാനും വിദേശ നിക്ഷേപം സമാഹരിക്കാനുമായി പ്രധാനമന്ത്രി മാർക്ക് കാർണി ഖത്തർ സന്ദർശിക്കുന്നു. ചൈന, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളുൾപ്പെടുന്ന വിപുലമായ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായായി കാർണി ജനുവരി 18-ന് ദോഹയിൽ എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഖത്തർ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ പ്രധാനമന്ത്രിയാണ് മാർക്ക് കാർണി. സന്ദർശന വേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കാർണി കൂടിക്കാഴ്ച നടത്തും. വിവിധ ബിസിനസ് പ്രതിനിധികളുമായും നിക്ഷേപകരുമായും അദ്ദേഹം ചർച്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ […]
മദ്യപിച്ച് വാഹനമോടിച്ചു: ക്യൂബെക്ക് ഭരണകക്ഷി എംഎൻഎ അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ക്യൂബെക്ക് ഭരണകക്ഷിയായ സിഎക്യു (Coalition Avenir Québec) എംഎൻഎ ഫ്രാൻസ്വാ ട്രെംബ്ലെ അറസ്റ്റിലായി. വ്യാഴാഴ്ച പുലർച്ചെ 1:25-ഓടെ സാഗുനെയിലെ പോർട്ട്-ആൽഫ്രഡിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട ട്രെംബ്ലെയുടെ വാഹനം റെയിൽവേ ട്രാക്കിന് സമീപമുള്ള വേലിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും, വൈദ്യപരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് നിയമപരമായ പരിധിയേക്കാൾ (80 മില്ലിഗ്രാം) ഇരട്ടിയാണെന്ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവം അതീവ ഗൗരവകരമാണെന്ന് സിഎക്യു പാർട്ടി വിപ്പ് ഫ്രാൻസ്വാ ജാക്വസ് പ്രസ്താവനയിലൂടെ അറിയിച്ചു. എംഎൻഎയ്ക്കെതിരെ […]
പാർലമെൻ്റിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച് ക്രിസ്റ്റിയ ഫ്രീലാൻഡ്

പാർലമെൻ്റിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ച് മുൻ കനേഡിയൻ ധനമന്ത്രിയും പ്രമുഖ ലിബറൽ നേതാവുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്. യുക്രെയ്ൻ സർക്കാറിന്റെ സാമ്പത്തിക വികസന ഉപദേശകയായി പുതിയ ചുമതല ഏറ്റെടുക്കുന്നതിനാലാണ് പത്ത് വർഷത്തിലധികമായി പ്രതിനിധീകരിച്ചിരുന്ന ടൊറൻ്റോ യൂണിവേഴ്സിറ്റി-റോസ്ഡേൽ മണ്ഡലത്തിൽ നിന്ന് അവർ പടിയിറങ്ങുന്നത്. ജൂലൈ മുതൽ ഓക്സ്ഫോർഡിലെ റോഡ്സ് ട്രസ്റ്റ് സിഇഒ ആയി ചുമതലയേൽക്കുന്ന ഫ്രീലാൻഡ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും അറിയിച്ചു. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ ഉപപ്രധാനമന്ത്രിയായും വിദേശകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ച ക്രിസ്റ്റിയ, കഴിഞ്ഞ വർഷത്തെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടാം […]
ജലവിതരണ പൈപ്പ് തകരാർ: കാൽഗറിയിൽ ജലപ്രതിസന്ധി രൂക്ഷം

ജലവിതരണ പൈപ്പ് തകരാറിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന സിറ്റിയുടെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ കൽഗറിയിൽ ജലത്തിന്റെ അമിത ഉപയോഗം തുടരുന്നു. സിറ്റിയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച മാത്രം 50.8 കോടി ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്. സുസ്ഥിരമായ നിലനിൽപ്പിന് ആവശ്യമായ 48.5 കോടി ലിറ്റർ എന്ന പരിധിയേക്കാൾ വളരെ കൂടുതലാണിത്. ‘ബിയര്‍സ്‌പോ സൗത്ത് ഫീഡര്‍ മെയിന്‍’ പൈപ്പ് തകർച്ചയെത്തുടർന്ന് ജലവിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണെന്നും റെഡ് സോണിൽ തുടരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും കാൽഗറി എമർജൻസി മാനേജ്‌മെന്റ് ഏജൻസി […]
കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

കൃത്യമായ ലേബലുകളോ അപായ സൂചനകളോ ഇല്ലാത്തതിനാൽ Axe ബോഡി സ്പ്രേ ഉൾപ്പെടെ 78 തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ടൊറന്റോ ആസ്ഥാനമായുള്ള മാജിക് ബിഎം ട്രേഡിങ് കമ്പനി വിതരണം ചെയ്ത ഉൽപ്പന്നങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ ചിഹ്നങ്ങളോ മുന്നറിയിപ്പുകളോ ഈ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾ ഉൽപ്പന്നം തെറ്റായ രീതിയിൽ ഉപയോഗിക്കാനും അതുവഴി ഗുരുതരമായ പരുക്കുകൾ സംഭവിക്കാനും കാരണമായേക്കാമെന്നും അറിയിപ്പിൽ പറയുന്നു. Axe ബോഡി സ്പ്രേകൾ കൂടാതെ […]
ക്രിസ്മസ്–ന്യൂ ഇയർ ആഘോഷ പരിപാടി ഒരുക്കി SAMA

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷന്‍റെ (SAMA) ആഭിമുഖ്യത്തിൽ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവെച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി. സമൂഹബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി വിജയകരമായി നടന്നു. SAMAയുടെ നേതൃത്വത്തിൽ ഭാവിയിലും ഇത്തരത്തിലുള്ള സാംസ്കാരികവും സാമൂഹികവുമായ […]
ആൽബർട്ടയിലെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിൽ; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഡോക്ടർമാരുടെ ശുപാർശ

എഡ്മിന്‍റൻ : ആൽബർട്ടയിലെ ആരോഗ്യസംവിധാനം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി കണക്കിലെടുത്ത് പ്രവിശ്യയിൽ ഉടനടി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (എ.എം.എ) ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ കൂടുതൽ വിഭവങ്ങളും ധനസഹായവും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി സാഹചര്യം നേരിടണമെന്നാണ് ഡോക്ടർമാരുടെ പക്ഷം. ആശുപത്രികളിലെ രോഗിബാഹുല്യം നിയന്ത്രണാതീതമായതും അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാക്കാൻ നേരിടുന്ന കാലതാമസവും മൂലം പ്രവിശ്യയിലെ ജനജീവൻ അതീവ വെല്ലുവിളി നേരിടുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. എഡ്മിന്‍റൻ, കാൽഗറി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ചികിത്സാ കേന്ദ്രങ്ങൾ […]
യുഎൻ സംഘടനകൾ ഉൾപ്പെടെ 66 രാജ്യാന്തര സഖ്യങ്ങളിൽനിന്നും സംരംഭങ്ങളിൽനിന്നും പിന്മാറി യുഎസ്; ഈ സഖ്യങ്ങൾ അനാവശ്യവും യുഎസിന്റെ താൽപര്യങ്ങൾക്കു വിരുദ്ധവുമെന്ന് ട്രംപ്

വാഷിങ്ടൻ: യുഎൻ സംഘടനകൾ ഉൾപ്പെടെ 66 രാജ്യാന്തര സഖ്യങ്ങളിൽ നിന്നും സംരംഭങ്ങളിൽനിന്നും യുഎസ് പിന്മാറി. ഈ സഖ്യങ്ങൾ അനാവശ്യവും യുഎസിന്റെ താൽപര്യങ്ങൾക്കു വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. 35 യുഎൻ ഇതര സംഘടനകളിൽനിന്നും 31 യുഎൻ സംഘടനകളിൽ നിന്നുമാണു പിന്മാറ്റം. ഇന്ത്യയും ഫ്രാൻസും നേതൃത്വം നൽകുന്ന രാജ്യാന്തര സോളർ കൂട്ടായ്മ, യുക്രെയ്നിലെ ശാസ്ത്ര സാങ്കേതിക കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സംരംഭങ്ങളും ഇതിൽ പെടുന്നു. മേലിൽ ഈ സംഘടനകളുടെ പരിപാടികളിൽ യുഎസ് പങ്കെടുക്കുകയോ ധനസഹായം നൽകുകയോ ചെയ്യില്ലെന്ന് […]
ഇറാനിൽ ജനകീയ പ്രക്ഷോഭം പടരുന്നു; ഇന്റർനെറ്റ് നിരോധിച്ചു, 45 പേർ കൊല്ലപ്പെട്ടു, 2,500 പേരെ കരുതൽ തടങ്കലിൽ

ടെഹ്റാൻ: ഇറാനിൽ ജനകീയ പ്രക്ഷോഭം പടരുന്നു. ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭമെങ്കിൽ നൂറു കണക്കിന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് നിരോധിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. 2,500പേരെ കരുതൽ തടങ്കലിലാക്കി. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1979ൽ ഇസ്‌ലാമിക് ഭരണകൂടം വന്നതു മുതൽ ഇറാനുമായി ശത്രുതയിലാണ് യുഎസ്. യുഎസിന്റെ ഇടപെടലുകളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. ഡിസംബർ 28ന് വിലക്കയറ്റത്തിനെതിരെ ആരംഭിച്ച […]
കാനഡയിൽ ഡിമാൻഡുള്ള 15 ജോലികളുടെ പട്ടിക പുറത്ത് വിട്ട് റാൻഡ്‌സ്റ്റാഡ് കാനഡ; പട്ടികയിൽ ഏറ്റവും കൂടുതൽ ശമ്പളം രജിസ്റ്റേർഡ് നേഴ്സുമാർക്ക്

കാനഡയിൽ ഈ വർഷം ഏറ്റവും കൂടുതൽ ഡിമാൻഡുള്ള 15 ജോലികളുടെ പട്ടിക പുറത്ത് വിട്ട് ‘റാൻഡ്‌സ്റ്റാഡ് കാനഡ’ (Randstad Canada). തൊഴിലന്വേഷകരെ സഹായിക്കുന്നതിനും കമ്പനികൾക്ക് കൃത്യമായ ആസൂത്രണം നടത്തുന്നതിനുമായാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റൽ നൈപുണ്യത്തോടൊപ്പം ഇമോഷണൽ ഇൻ്റലിജൻസ് കൂടി പ്രകടിപ്പിക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികളെയാണ് തൊഴിലുടമകൾ ഇപ്പോൾ തേടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. പ്രായമായവരുടെ എണ്ണം വർധിക്കുന്നതും കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും കാരണം ഈ മേഖലയിലാണ് ഏറ്റവും കൂടുതൽ അവസരങ്ങളുള്ളത്. നേഴ്സുമാർ, ഡെൻ്റൽ അസിസ്റ്റൻ്റുമാർ, ഫാർമസി അസിസ്റ്റൻ്റുമാർ […]
