newsroom@amcainnews.com

കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

കൃത്യമായ ലേബലുകളോ അപായ സൂചനകളോ ഇല്ലാത്തതിനാൽ Axe ബോഡി സ്പ്രേ ഉൾപ്പെടെ 78 തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ടൊറന്റോ ആസ്ഥാനമായുള്ള മാജിക് ബിഎം ട്രേഡിങ് കമ്പനി വിതരണം ചെയ്ത ഉൽപ്പന്നങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ ചിഹ്നങ്ങളോ മുന്നറിയിപ്പുകളോ ഈ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾ ഉൽപ്പന്നം തെറ്റായ രീതിയിൽ ഉപയോഗിക്കാനും അതുവഴി ഗുരുതരമായ പരുക്കുകൾ സംഭവിക്കാനും കാരണമായേക്കാമെന്നും അറിയിപ്പിൽ പറയുന്നു.

Axe ബോഡി സ്പ്രേകൾ കൂടാതെ വിവിധ തരം ഹെയർ മൗസ്, ഡ്രൈ ഷാംപൂ, ഡിയോഡറന്റുകൾ എന്നിവയും ഈ പട്ടികയിലുണ്ട്. 2024 മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ വിറ്റഴിക്കപ്പെട്ട അയ്യായിരത്തിലധികം യൂണിറ്റുകൾ ഇത്തരത്തിൽ തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും വാങ്ങിയ സ്ഥലത്ത് തിരികെ നൽകി പണം കൈപ്പറ്റണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You might also like
Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

Top Picks for You
Top Picks for You