PGP അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി കാനഡ

കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മാതാപിതാക്കളെയും മുത്തശ്ശീ-മുത്തച്ഛന്മാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ‘പേരന്റ്‌സ് ആൻഡ് ഗ്രാൻഡ് പേരന്റ്‌സ് പ്രോഗ്രാം’ (PGP) വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ താൽക്കാലികമായി നിർത്തുന്നു. കാനഡയുടെ പുതിയ ഇമിഗ്രേഷൻ നയം അനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2026 ജനുവരി 1 മുതൽ പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാമിൽ പുതിയ സ്ഥിരതാമസ (PR) അപേക്ഷകൾ സ്വീകരിക്കില്ല. അടുത്ത […]
വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക

വെനസ്വേലന്‍ തീരത്ത് മയക്കുമരുന്ന് ബോട്ടുകളില്‍ ചരക്ക് കയറ്റാന്‍ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രം അമേരിക്ക തകര്‍ത്തതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വെനസ്വേലന്‍ സര്‍ക്കാരിനെതിരായ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ആദ്യമായാണ് അമേരിക്ക കരപ്രദേശത്ത് സൈനിക നീക്കം നടത്തുന്നത്. അതേസമയം അമേരിക്കയുടെ ഈ സൈനിക നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രൂക്ഷമായി പ്രതികരിച്ചു. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരെയാണ് അമേരിക്ക ആക്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മയക്കുമരുന്ന് ബോട്ടുകളില്‍ ലഹരിവസ്തുക്കള്‍ നിറയ്ക്കുന്ന ഡോക്ക് ഏരിയയില്‍ വലിയൊരു സ്‌ഫോടനം […]
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കനേഡിയൻ ദമ്പതികൾ മരിച്ച നിലയിൽ

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ക്യൂബെക്കിൽ നിന്നുള്ള ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗാറ്റിനോ സ്വദേശികളായ അലൈൻ നോയൽ (56), ക്രിസ്റ്റീൻ സോവെ (55) എന്നിവരാണ് മരിച്ചത്. വില്ല റിവയിലെ ഇവരുടെ താമസസ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണം സംഭവിച്ചത് ഡിസംബർ 25-ന് രാത്രിയിലാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദമ്പതികളുടെ മകനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. മരണകാരണം വ്യക്തമല്ലെങ്കിലും കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന് കുടുംബം വിശ്വസിക്കുന്നു. പ്രാദേശിക അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിന് തലേദിവസം ക്രിസ്റ്റീൻ സോവെയ്ക്ക് തലകറക്കം […]
വെസ്റ്റ് ബാങ്ക് യാത്രാ വിലക്ക്: ഇസ്രയേലിനെതിരെ ഉപരോധം ശക്തമാക്കണം; കനേഡിയൻ സംഘടനകൾ

കനേഡിയൻ പാർലമെന്റ് അംഗങ്ങൾക്ക് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശനം നിഷേധിച്ച നടപടിയിൽ, ഇസ്രയേലിനെതിരെ ഉപരോധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ സംഘടനകൾ രംഗത്ത്. ജസ്റ്റിസ് ഫോർ ഓൾ കാനഡ, നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് തുടങ്ങിയ സംഘടനകളാണ് കടുത്ത നടപടി നിർദ്ദേശിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ അനധികൃത കുടിയേറ്റ പ്രവർത്തനങ്ങൾക്കെതിരെ കാനഡ ശക്തമായ നടപടി സ്വീകരിക്കണമെന്നും വെസ്റ്റ് ബാങ്കിലെ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഡിസംബർ 16-ന് ആറ് എംപിമാരും ഡോക്ടർമാരും അടങ്ങിയ സംഘത്തെ അതിർത്തിയിൽ തടയുകയും, കനേഡിയൻ എംപി ഇഖ്‌റ […]
സർക്കാർ ജീവനക്കാരെ വെട്ടിക്കുറയ്‌ക്കൽ; തീരുമാനമായില്ലെന്ന് ട്രഷറി ബോർഡ് പ്രസിഡന്റ്

സർക്കാർ ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുന്നതിനും ഓഫീസിൽ ചെലവഴിക്കുന്ന സമയം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതി അന്തിമരൂപമായില്ലെന്ന് ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്കത്ത് അലി. ജീവനക്കാരുടെ ക്രമീകരണത്തിനും ഓഫീസിലേക്ക് മടങ്ങുന്നതിനുമുള്ള പദ്ധതികൾ ഇപ്പോഴും അവസാനഘട്ടത്തിലാണെന്നും അലി പറഞ്ഞു. നൂറുകണക്കിന് ഫെഡറൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഇതിനകം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുതുവർഷത്തിൽ ജോലികൾ കുറയ്ക്കുമെന്ന് പല വകുപ്പുകളും നേരത്തെ തന്നെ ജീവനക്കാരെ അറിയിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രോഗ്രാം ചെലവുകളും ഭരണ ചെലവുകളും ഏകദേശം 3.93 ലക്ഷം കോടി ഡോളർ കുറയ്ക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. […]
പൊട്ടിത്തെറിക്കാൻ സാധ്യത: സ്റ്റീൽ ബ്ലോവറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

പ്രവർത്തനത്തിനിടെ ഫാൻ വീൽ പൊട്ടിത്തെറിച്ച് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ സ്റ്റീൽ ലിമിറ്റഡിന്റെ (STIHL Limited) മൂവായിരത്തോളം ബാക്ക്പാക്ക് ബ്ലോവറുകൾ തിരിച്ചുവിളിച്ചു. ഫാൻ വീൽ നിർമ്മാണത്തിലെ പിഴവ് മൂലം ബ്ലോവർ പ്രവർത്തിക്കുമ്പോൾ ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. 2025 ജൂണിനും നവംബറിനും ഇടയിൽ കാനഡയിൽ വിറ്റഴിച്ച 2,750 ബ്ലോവറുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. അമേരിക്കയിൽ നിർമ്മിച്ച BR 800 C-E Z Magnum (സീരിയൽ നമ്പർ: 546814154 – 547451772), BR 800 X-Z Magnum […]
