newsroom@amcainnews.com

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക

വെനസ്വേലന്‍ തീരത്ത് മയക്കുമരുന്ന് ബോട്ടുകളില്‍ ചരക്ക് കയറ്റാന്‍ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രം അമേരിക്ക തകര്‍ത്തതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വെനസ്വേലന്‍ സര്‍ക്കാരിനെതിരായ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ആദ്യമായാണ് അമേരിക്ക കരപ്രദേശത്ത് സൈനിക നീക്കം നടത്തുന്നത്. അതേസമയം അമേരിക്കയുടെ ഈ സൈനിക നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രൂക്ഷമായി പ്രതികരിച്ചു. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരെയാണ് അമേരിക്ക ആക്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മയക്കുമരുന്ന് ബോട്ടുകളില്‍ ലഹരിവസ്തുക്കള്‍ നിറയ്ക്കുന്ന ഡോക്ക് ഏരിയയില്‍ വലിയൊരു സ്‌ഫോടനം ഉണ്ടായതായി ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ ബോട്ടുകളും തകര്‍ത്തു, ഇപ്പോള്‍ ആ പ്രദേശം തന്നെ ഇല്ലാതാക്കിയിരിക്കുന്നു,’ ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്തിയത് യുഎസ് സൈന്യമാണോ അതോ സിഐഎ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. എന്നാല്‍ സിഐഎ നടത്തിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേലയിലെ ‘ട്രെന്‍ ഡി അരഗ്വ’ (Tren de Aragua) എന്ന ഗുണ്ടാസംഘം മയക്കുമരുന്ന് സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ കടലില്‍ വെച്ച് തകര്‍ക്കുന്ന രീതി അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ കരയിലുള്ള ഒരു കേന്ദ്രം ആക്രമിക്കുന്നത് ഇതാദ്യമാണ്.

You might also like
Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Top Picks for You
Top Picks for You