കാനഡയിൽ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയ ഏക പ്രവിശ്യയായ ആൽബർട്ട

കാനഡയിലെ മിക്ക പ്രവിശ്യകളും ജനസംഖ്യാ ഇടിവ് നേരിടുമ്പോൾ, ആൽബർട്ടയിൽ റെക്കോർഡ് വളർച്ച. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി ഇത്തരമൊരു ജനസംഖ്യാ ഇടിവ് ഉണ്ടായിട്ടുള്ളത്. കാനഡയിൽ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയ ഏക പ്രവിശ്യ ആൽബർട്ടയാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ 2025-ലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം കാനഡയുടെ ആകെ ജനസംഖ്യയിൽ 76,000-ത്തിലധികം പേരുടെ കുറവുണ്ടായപ്പോൾ, ആൽബർട്ടയിൽ 11,500 പുതിയ താമസക്കാർ എത്തി. താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ഫെഡറൽ സർക്കാരിന്റെ കർശനമായ നയങ്ങളാണ് രാജ്യത്തെ ജനസംഖ്യാ ഇടിവിന് കാരണം. […]
എഐ ക്രിപ്റ്റോ തട്ടിപ്പ്: ഒൻ്റാരിയോ സ്വദേശികൾക്ക് നഷ്ടമായത് 23 ലക്ഷം ഡോളർ

നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വീഡിയോകളിലൂടെ കാനഡയിൽ വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടക്കുന്നു. ഇത്തരം തട്ടിപ്പിലൂടെ രണ്ട് ഒൻ്റാരിയോ സ്വദേശികൾക്ക് നഷ്ടമായത് ഏകദേശം 23 ലക്ഷം ഡോളർ. ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖരുടെ വ്യാജ വീഡിയോകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരുവരെയും വലയിലാക്കിയത്. ഒൻ്റാരിയോ മർഖം സ്വദേശിയായ ഡെനിസ് ഇലോൺ മസ്കിന്റെ ശബ്ദവും രൂപവും ഉപയോഗിച്ചുള്ള എഐ വ്യാജവീഡിയോ കണ്ടാണ് നിക്ഷേപം നടത്തിയത്. ആദ്യം 250 ഡോളർ നിക്ഷേപിച്ചപ്പോൾ ലാഭം ലഭിച്ചതോടെയാണ് ഇവർ കൂടുതൽ തുക […]
കഞ്ചാവിനുള്ള നിയന്ത്രണങ്ങൾ വെട്ടി ട്രംപ്: എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു

കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ‘ഷെഡ്യൂള്‍ 1’ (Schedule I) വിഭാഗത്തിൽ ഉൾപ്പെട്ട കഞ്ചാവ് ‘ഷെഡ്യൂള്‍ 3’ (Schedule III) വിഭാഗത്തിലേക്ക് മാറും. കെറ്റാമിന്‍, അനാബോളിക് സ്റ്റിറോയിഡുകള്‍ എന്നിവ ഈ വിഭാഗത്തിലാണ് വരുന്നത്. കഞ്ചാവിനെ കുറഞ്ഞ അപകടസാധ്യതയുള്ള ലഹരിവസ്തുവായി മാറ്റാനാണ് ട്രംപ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കഞ്ചാവിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും അപകടസാധ്യതകളും ചികിത്സാ സാധ്യതകളും മനസ്സിലാക്കുന്നതിനായി അവയെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണം വർധിപ്പിക്കുക എന്നതാണ് ഉത്തരവിന്റെ പ്രാഥമിക […]
വെള്ളപ്പൊക്കം കുറഞ്ഞു: ബിസി അബോട്ട്സ്ഫോർഡിൽ ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചു

ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്‌ഫോർഡിലുണ്ടായ ശക്തമായ വെള്ളപ്പൊക്കം കുറഞ്ഞതോടെ, സുമസ് പ്രയറി (Sumas Prairie) മേഖലയിലെ എല്ലാ ഒഴിപ്പിക്കൽ ഉത്തരവുകളും പിൻവലിച്ച് അധികൃതർ. വാഷിങ്ടൺ സ്റ്റേറ്റിലെ നൂക്സാക്ക് നദി കരകവിഞ്ഞതിനെത്തുടർന്നായിരുന്നു പ്രളയം. വെള്ളം ഇറങ്ങിയതിനാലും നദിയിലെ അപകടസാധ്യത കുറഞ്ഞതിനാലും എല്ലാ താമസക്കാർക്കും സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാമെന്ന് അബോട്ട്സ്ഫോർഡ് സിറ്റി അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾ അവസാനിച്ചതോടെ ദുരിതാശ്വാസ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. എങ്കിലും നഗരത്തിലെ അടിയന്തര സേവന വിഭാഗം ഇപ്പോഴും ജാഗ്രതയിലാണ്. നദിയിലെ ജലനിരപ്പ്, റോഡുകളുടെ അവസ്ഥ, കാലാവസ്ഥാ മാറ്റങ്ങൾ […]
വ്യാപാര ചർച്ച: കാനഡ തയാറെന്ന് കാർണി

താരിഫ് വെട്ടിക്കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വ്യാപാര ചർച്ച പുനഃരാരംഭിക്കാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഈ വാരാന്ത്യത്തിൽ ട്രംപ് ചർച്ചകളിൽ ഏർപ്പെടാൻ തയാറാണെങ്കിൽ കാനഡ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യം കാരണം കഴിഞ്ഞ മാസം കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചിരുന്നു. വ്യാപാര ചർച്ച നിലവിൽ അവസാനിച്ച സാഹചര്യത്തിൽ, 2026 ൽ ആരംഭിക്കുന്ന കാനഡ-യുഎസ്-മെക്സിക്കോ കരാർ (CUSMA) പുനഃരാരംഭിക്കുന്നതിനായുള്ള ചർച്ചകളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കാർണി […]
സാൽമൊണെല്ല അണുബാധ: കാനഡയിൽ വീണ്ടും പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

സാൽമൊണെല്ല അണുബാധയെ തുടർന്ന് രാജ്യവ്യാപകമായി വീണ്ടും പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) . ഡിസംബർ 17 വരെ, വിവിധ ബ്രാൻഡുകളുടെ 277 ഉൽപ്പന്നങ്ങളാണ് CFIA തിരിച്ചുവിളിച്ചത്. അസംസ്കൃതവും വറുത്തതുമായ പിസ്ത, ചോക്ലേറ്റ് ബാറുകൾ, ബക്ലാവ പോലുള്ള പേസ്ട്രികൾ, പിസ്ത കൊണ്ടുള്ള മറ്റ് പലഹാരങ്ങൾ എന്നിവ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ജൂലൈ മുതൽ പിസ്തയുമായി ബന്ധപ്പെട്ട് തിരിച്ചുവിളിക്കൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പുകൾ പുതുക്കുന്നുണ്ട്. സെപ്റ്റംബർ അവസാനം […]
