അനധികൃത പടക്ക വിൽപ്പന: കർശന നടപടിയുമായി കാൽഗറി സിറ്റി കൗൺസിൽ

അനധികൃത പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ കർശന നടപടി സ്വീകരിച്ച് കാൽഗറി സിറ്റി കൗൺസിൽ. പൊതുജന സുരക്ഷയും ശബ്ദമലിനീകരണവും കണക്കിലെടുത്താണ് ഈ നീക്കം. അനധികൃത പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനുള്ള നിയമം ശക്തമാക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക വോട്ടെടുപ്പ് നടത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും പൊലീസിനും കൗൺസിൽ നിർദ്ദേശം നൽകി. ഈ വർഷത്തെ ദീപാവലി ആഘോഷ വേളയിൽ പടക്ക ഉപയോഗവുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രളയമായിരുന്നു. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ […]
കൊടുങ്കാറ്റ്, മഴ: നോവ സ്കോട്ടിയയിൽ ജാഗ്രതാ നിർദ്ദേശം

നോവ സ്കോട്ടിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഹാലിഫാക്സിൽ താപനില 11 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ പ്രവിശ്യയിൽ 25 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒപ്പം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. വെള്ളിയാഴ്ച രാത്രി ഏറ്റവും മോശം കാലാവസ്ഥയായിരിക്കുമെന്നും ശക്തമായ […]
പിരിച്ചുവിടൽ ഭീതിയിൽ സർക്കാർ ജീവനക്കാർ; 28,000 പേർ പുറത്തേക്ക്

ചിലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ജനുവരി മുതൽ ആരംഭിക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ 28,000 ജീവനക്കാരെ ഒഴിവാക്കാനാണ് ഫെഡറൽ സർക്കാർ തീരുമാനം. ഇതിലൂടെ 6,000 കോടി ഡോളർ ലാഭമാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. പിരിച്ചുവിടലിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ജനുവരിയിൽ അറിയിപ്പ് നൽകും. നവംബർ 5-ന് അവതരിപ്പിച്ച 2025-ലെ ഫെഡറൽ ബജറ്റിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2024 മാർച്ചിൽ 3,67,772 ആയിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം […]
കാൽഗറിയിൽ കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്: QEII ഹൈവേ അടച്ചു

കാൽഗറി നഗരത്തിൽ ശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാൽഗറി പൊലീസ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റ് വീശുന്നതോടെ വിസിബിലിറ്റി കുറയുകയും യാത്ര ദുഷ്കരമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനോടകം തന്നെ നിരവധി അപകടങ്ങൾ ഉണ്ടായതായും റോഡുകൾ അടച്ചിട്ടതായും പോലീസ് റിപ്പോർട്ട് ചെയ്തു. ഒന്നിലധികം അപകടങ്ങളെ തുടർന്ന് കാൽഗറിക്കും എയർഡ്രിക്കും ഇടയിലുള്ള QEII ഹൈവേ (ഹൈവേ 2) നിലവിൽ ഇരു ദിശകളിലേക്കും അടച്ചിട്ടിരിക്കുകയാണ്. ഡ്രൈവർമാർ കാലാവസ്ഥയ്ക്ക് അനുസൃതമായി വാഹനമോടിക്കണമെന്നും ലൈറ്റുകൾ […]
യുസിപി സർക്കാർ പ്രതിസന്ധിയിൽ; മന്ത്രി മിക്കി അമേരിക്കെതിരെ റീകോൾ ഹർജി

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) സർക്കാർ കടുത്ത പ്രതിസന്ധിയിലേക്ക്. കാബിനറ്റ് മന്ത്രിമാർക്കെതിരെ റീകോൾ ഹർജികളുടെ പ്രളയമാണ് തുടരുന്നത്. നീതിന്യായ മന്ത്രി മിക്കി അമേരി, യുസിപി എംഎൽഎ ജാക്കി ആംസ്ട്രോങ്-ഹോമിനിയുക്ക് എന്നിവർക്കെതിരെ ബുധനാഴ്ച റീകോൾ ഹർജി പുറപ്പെടുവിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഇതോടെ നിലവിൽ റീകോൾ ഹർജി നേരിടുന്ന യുസിപി നിയമസഭാ അംഗങ്ങളുടെ എണ്ണം 22 ആയി. കാൽഗറി-ക്രോസിനെ പ്രതിനിധീകരിക്കുന്ന അമേരിക്കെതിരെ സീഡ് ടോകാലിക് ആണ് ഹർജി സമർപ്പിച്ചത്. ഒരു പ്രതിനിധി എന്ന […]
ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ ലക്ഷ്യത്തിൽ: കാനഡയിൽ ജനസംഖ്യ ഇടിവ്

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ജനസംഖ്യയിൽ ആദ്യമായി ഇടിവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. കാനഡയിലെ ജനസംഖ്യ മൂന്നാം പാദത്തിൽ 0.2% കുറഞ്ഞതായി ഫെഡറൽ ഏജൻസി അറിയിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്നാം പാദത്തിൽ ഏകദേശം 76,068 പേരുടെ കുറവാണ് രാജ്യത്തെ ആകെ ജനസംഖ്യയിൽ ഉണ്ടായത്. 2025 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ആകെ ജനസംഖ്യ 4,15,75,585 ആണ്. ജനസംഖ്യയിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും, 1,02,867 പേർക്ക് ഇക്കാലയളവിൽ പി.ആർ. (Permanent Residency) നൽകിയിട്ടുണ്ട്. 2024-ൽ ഫെഡറൽ […]
ഫ്രഞ്ച് ഭാഷാ വിഭാഗ എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 399

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തുടർച്ചയായി ഈ ആഴ്ച മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിലൂടെ 6,000 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ നടന്ന ഈ നറുക്കെടുപ്പിൽ കട്ട് ഓഫ് സ്കോർ നാനൂറിൽ താഴെയായി കുറഞ്ഞു. 399 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കൂടാതെ ഒരാഴ്ചയ്ക്കിടെ വിവിധ കാറ്റഗറികളിലായി […]
