newsroom@amcainnews.com

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനഡക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ജനുവരി മുതൽ പ്രവേശന നിരക്ക് കുത്തനെ കൂടും

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനഡക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് 2026 ജനുവരി ഒന്ന് മുതൽ പ്രവേശന നിരക്ക് കുത്തനെ കൂടും. പുതിയ ‘അമേരിക്ക-ഫസ്റ്റ്’ നയത്തിൻ്റെ ഭാഗമായി, വിദേശ സന്ദർശകരുടെ വാർഷിക പാസ് തുക 80 ഡോളറിൽ നിന്ന് 250 ഡോളറായി ഉയർത്തിയിട്ടുണ്ട്. ഏകദേശം മൂന്നിരട്ടിയാണിത്. കൂടാതെ, ഗ്രാൻഡ് കാന്യൺ, യോസെമിറ്റി, യെല്ലോസ്റ്റോൺ തുടങ്ങി ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന 11 പ്രമുഖ ദേശീയോദ്യാനങ്ങളിൽ സാധാരണ പ്രവേശന ഫീസിന് പുറമെ ഓരോ വിദേശിക്കും 100 ഡോളർ അധിക സർചാർജ് കൂടി നൽകേണ്ടി […]

കാനഡയിൽ ജൂതസമൂഹത്തിന് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്

കാനഡയിൽ ജൂതസമൂഹത്തിന് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം രാജ്യാന്തര തലത്തിലും കാനഡയ്ക്കുള്ളിലും ജൂതവിരുദ്ധ വികാരം വർധിച്ചുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകൾ കാനഡയിലെ ജൂത ആരാധനാലയങ്ങൾ, സ്കൂളുകൾ, അല്ലെങ്കിൽ കമ്മ്യൂണിറ്റി സെൻ്ററുകൾ എന്നിവ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും വലിയ ആശങ്കയാണ് ഈ റിപ്പോർട്ട് ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ […]

ടൊറൻ്റോയിലെ ആശുപത്രിക്ക് മുന്നിൽ കാറിൽ മൃതദേഹം; മൂന്ന് ദിവസത്തോളം വാഹനം കിടന്നിട്ടും സുരക്ഷാ ജീവനക്കാരോ അധികൃതരോ ശ്രദ്ധിക്കാത്തതിൽ പ്രതിഷേധം, ദുരൂഹതം

ടൊറൻ്റോയിലെ ഹംബർ റിവർ ഹോസ്പിറ്റലിൻ്റെ (Humber River Hospital) എമർജൻസി വിഭാഗത്തിന് തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ 41-കാരനായ തോമസ് ചോയിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും, ഞായറാഴ്ച മുതൽ കാർ അവിടെയുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തിരക്കേറിയ ആശുപത്രി പരിസരത്ത് മൂന്ന് ദിവസത്തോളം ഈ വാഹനം കിടന്നിട്ടും സുരക്ഷാ ജീവനക്കാരോ ആശുപത്രി അധികൃതരോ ഇത് ശ്രദ്ധിക്കാത്തതിൽ വലിയ പ്രതിഷേധവും ദുരൂഹതയും നിലനിൽക്കുന്നുണ്ട്. ഡിസംബർ ഏഴിന് ഒരാൾ കാർ ഓടിച്ച് ആശുപത്രിക്ക് […]

സ്മാർട്ട് കാറിനുള്ളിൽ 16 അടി നീളമുള്ള കൂറ്റൻ ഗോവണി കയറ്റിക്കൊണ്ടുപോകാൻ ശ്രമം; ഡ്രൈവർക്ക് കനത്ത പിഴ നൽകി കനേഡിയൻ പോലീസ്

ചെറിയ സ്ഥലത്ത് പാർക്ക് ചെയ്യാമെന്നതാണ് സ്മാർട്ട് കാറുകളുടെ പ്രത്യേകത. എന്നാൽ ആ ചെറിയ കാറിനുള്ളിൽ കൂറ്റൻ ഗോവണി കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു ഡ്രൈവറുടെ സാഹസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും ഒപ്പം വിമർശനവും ഉയർത്തുന്നത്. കാനഡയിലെ ഓട്ടവയ്ക്ക് അടുത്തുള്ള കാൾട്ടൺ പ്ലേസിലാണ് സംഭവം. ഏകദേശം ഒൻപത് അടി മാത്രം നീളമുള്ള ഒരു ‘സ്മാർട്ട് ഫോർടു’കാറിനുള്ളിലാണ് 16 അടി നീളമുള്ള അലുമിനിയം ഗോവണി കയറ്റാൻ ഡ്രൈവർ മുതിർന്നത്. കാറിനേക്കാൾ ഏഴ് അടിയോളം അധികം നീളമുണ്ടായിരുന്നു ഈ ഗോവണിക്ക്. ഗോവണിയുടെ […]

പ്രസംഗം തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു; ബിബിസിയോട് 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു

വാഷിങ്ടൻ: ബിബിസിയോട് 1000 കോടി ഡോളർ (90,940 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു. 2021 ജനുവരി 6ന് ട്രംപ് നടത്തിയ പ്രസംഗത്തിലെ രണ്ടു ഭാഗങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്തു ഡോക്യുമെന്ററിയിൽ ചേർത്തെന്നു വ്യക്തമായതിനെ തുടർന്നാണ് നടപടി. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് ഇതു പുറത്തുവന്നത്. ബിബിസി ചെയ്തത് തനിക്ക് അപകീർത്തികരമാണെന്നും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു ബ്രിട്ടിഷ് മാധ്യമസ്ഥാപനത്തിന്റെ ലക്ഷ്യമെന്നും ട്രംപ് പറയുന്നു. അപകീർത്തി […]

ലഹരിമരുന്നു കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു; എട്ടു പേർ കൊല്ലപ്പെട്ടു

വാഷിങ്‌ടൻ: ലഹരിമരുന്നു കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും എട്ടു പേർ കൊല്ലപ്പെട്ടെന്നും യുഎസ് സതേൺ കമാൻഡ് അറിയിച്ചു. ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കെതിരെ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും നടപടി തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കു നേരെയുള്ള നടപടിയെ കുറിച്ച് വിശദീകരിക്കാൻ സെനറ്റർമാരുടെ യോഗം ചേരുമെന്ന് യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് […]

സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കി ട്രംപ്

വാഷിങ്ടൻ: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. വിദേശികൾ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്ഥാപക തത്വങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ‌ ട്രംപ് ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം. ആഫ്രിക്കയിലെ […]

കാനഡയിൽ കൂടുതൽ പ്രതിപക്ഷ എംപിമാർ പാർട്ടി മാറാൻ ഒരുങ്ങുന്നതായി ഊർജ്ജ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്ജ്സൻ

കൂടുതൽ പ്രതിപക്ഷ എംപിമാർ പാർട്ടി മാറാൻ ഒരുങ്ങുന്നതായി ഊർജ്ജ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്ജ്സൻ. ഇതുമായി ബന്ധപ്പെട്ട് നിരവധി എം.പിമാർ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഒൻ്റാരിയോ എം.പി.യായ മൈക്കിൾ മാ കൺസർവേറ്റീവ് പാർട്ടി വിട്ട് ലിബറലുകൾക്കൊപ്പം ചേർന്നിരുന്നു ഇതിന് തൊട്ടു പിന്നാലെയാണ് മന്ത്രി ടിം ഹോഡ്ജ്സൻ്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. കൂടുതൽ പ്രതിപക്ഷ എം.പിമാർ ഉടൻ തന്നെ പാർട്ടി മാറിയേക്കുമെന്ന് (cross the floor) മന്ത്രി സൂചന നൽകി. മൈക്കിൾ മായുടെ പാർട്ടി […]

കനേഡിയൻ എംപിമാർക്ക് വെസ്റ്റ് ബാങ്കിൽ പ്രവേശനം നിഷേധിച്ച് ഇസ്രയേൽ

കനേഡിയൻ പാർലമെന്റംഗങ്ങൾക്ക് വെസ്റ്റ് ബാങ്കിലേക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രയേൽ. ചൊവ്വാഴ്ചയാണ് “കനേഡിയൻ മുസ്ലിം വോട്ട്” എന്ന സംഘടന സംഘടിപ്പിച്ച യാത്ര, ജോർദാൻ അതിർത്തിയിൽ വെച്ച് ഇസ്രയേൽ തടഞ്ഞത്. സംഘാടകർക്ക് ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ഇസ്‌ലാമിക് റിലീഫ് വേൾഡ് വൈഡ്’ എന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചാണ് പ്രവേശനം തടഞ്ഞത്. ലിബറൽ, എൻഡിപി പാർട്ടികളിലെ ആറ് എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്. പലസ്തീൻ അധികൃതരുമായി സഹായങ്ങളെയും പരിഷ്കരണങ്ങളെയും കുറിച്ച് ചർച്ച ചെയ്യാനും, പലായനം ചെയ്തവരുടെ ക്യാംപുകൾ സന്ദർശിക്കാനുമായിരുന്നു അവരുടെ യാത്രാ പദ്ധതി. […]

യുഎസ് യാത്രാ മുന്നറിയിപ്പ്: കനേഡിയൻ കുട്ടികളുൾപ്പെടെ തടങ്കലിൽ; ഐസിഇ നടപടിയിൽ ആശങ്ക

യു.എസ്. ഇമിഗ്രേഷൻ നയങ്ങളിലെ മാറ്റങ്ങളെത്തുടർന്ന് കാനഡ പൗരന്മാരെ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ICE) തടങ്കലിൽ വെക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പുറത്തുവന്ന പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുട്ടികളുൾപ്പെടെ നിരവധി കാനഡക്കാർ അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വെക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഡീപോർട്ടേഷൻ ഡാറ്റാ പ്രോജക്റ്റ് (Deportation Data Project) യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിനെതിരെ (ICE) ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2024-ൽ 137 കാനഡക്കാരെ തടങ്കലിൽ […]